Image

മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് യാ്‌ക്കോബായ പള്ളിയില്‍ ഓണം ആഘോഷിച്ചു

വത്സലന്‍ വര്‍ഗീസ് (പി.ആര്‍.ഒ) Published on 02 September, 2026
മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് യാ്‌ക്കോബായ പള്ളിയില്‍ ഓണം ആഘോഷിച്ചു

കേരളത്തിന്റെ ദേശീയോത്സവമായ ഒരുമയുടേയും സന്തോഷത്തിന്റേയും സമൃദ്ധിയുടേയും പ്രതീകമായ ഓണം മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ സമൃദ്ധമായ വിഭവങ്ങളോടെ ആഘോഷിച്ചു.

റവ.ഫാ.ഡോ. രഞ്ചന്‍ മാത്യു അച്ചന്റെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ഓണസദ്യയില്‍ അംഗങ്ങള്‍ പാകം ചെയ്തുകൊണ്ടുവന്ന വിഭവങ്ങള്‍ ഏറെ സ്വാദേറിയതായിരുന്നു. ഓണത്തിന്റെ പുതുവസ്ത്രങ്ങള്‍ അണിഞ്ഞാണ് എല്ലാവരും ഈ ദിവസം പള്ളിയില്‍ എത്തിച്ചേര്‍ന്നത്.

റവ.ഫാ. ബിനു തോമസ്, വെരി റവ.ഫാ. ഏലിയാസ് എരമത്ത് കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ സന്നിഹിതരായിരുന്നു. ഈ ഓണം മറക്കാനാവാത്ത ഒരു അനുഭവമായിരുന്നുവെന്ന് പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.

 

മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് യാ്‌ക്കോബായ പള്ളിയില്‍ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക