Image

മിഷിഗൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം നിറവാർന്ന ഓർമ്മയായി

ജോജി വർഗീസ് Published on 01 September, 2026
മിഷിഗൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം നിറവാർന്ന ഓർമ്മയായി

മിഷിഗൺ: മിഷിഗൺ മലയാളി അസോസിയേഷന്റെ (MMA) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു.
29 ആം തീയതി ശനിയാഴ്ച 11 മണിക്ക് സെന്റ് മേരിസ് ക്നാനായ ചർച്ച് പാരിഷ്ഹാളിൽ വെച്ചായിരുന്നു ഈ വർഷത്തെ ഓണാഘോഷം നടത്തിയത്.

തോമസ് ജോർജിന്റെ (ചാച്ചി) സ്വാഗതത്തോടെ ആരംഭിച്ച ആഘോഷങ്ങൾക്കു ജെയ്സ് കണ്ണച്ചാൻപറമ്പിൽ അധ്യക്ഷനായിരുന്നു. തന്റെ പ്രസംഗത്തിൽ ഓണത്തിന്റെ പ്രത്യേകതകളെ പറ്റി പുതു തലമുറയെ ഓർമപ്പെടുത്തി.
റെവ. ജോസ് തറക്കൽ ആശംസ അർപ്പിച്ചു.


പ്രോഗ്രാമിന്റെ സ്പോൺസർ ആയിരുന്ന ജോളി റിയൽറ്റർ ശ്രീ. വിവേക് ജോളിയെ ശ്രീ ബിജു നോച്ചയിൽ ചടങ്ങിൽ ആദരിച്ചു. ശ്രീ. വിനോദ് തോമസ് ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. തുടർന്നും നടക്കുന്ന MMA യുടെ എല്ലാ പരിപാടികൾക്കും എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ടു. ശ്രീ. ജോജി വർഗീസ് എംസി ആയി പ്രവർത്തിച്ചു.

ഗാർഡൻ ഫ്രഷ് കഫേ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന് മാറ്റുകൂട്ടി. സ്നേഹവും സൗഹൃദവും പങ്കുവെച്ച് കുടുംബങ്ങളോടൊപ്പം നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു.

പൂക്കളമൊരുക്കിയും ഓണപ്പാട്ടുകളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചും ആഘോഷം കൂടുതൽ മനോഹരമാക്കി. കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്ത വിവിധ പരിപാടികൾ സദസ്സിന്റെ കൈയടി നേടി.
മോടൗൺ ഡെട്രോയിട്ടിന്റെ ചെണ്ടമേളം പ്രത്യേകം സദസ്സിന്റെ കൈയടി നേടി.

പരിപാടിയുടെ വിജയത്തിനായി പങ്കെടുത്ത എല്ലാ കുടുംബങ്ങളെയും MMA ഭാരവാഹികൾ നന്ദിയോടെ സ്മരിച്ചു.

ഒരുമയും സ്നേഹവും നിറഞ്ഞ ആ ഓണദിനം, മിഷിഗണിലെ മലയാളി സമൂഹത്തിന് മനസ്സിൽ സൂക്ഷിക്കാനുള്ള മറ്റൊരു മനോഹര ഓർമ്മയായി മാറി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക