Image

പശ്ചിമേഷ്യൻ സംഘർഷം: ഇറാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മോദി

Published on 31 August, 2026
പശ്ചിമേഷ്യൻ സംഘർഷം: ഇറാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മോദി

ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഷ്‌കെക്കിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌.സി.ഒ) ഉച്ചകോടിയുടെ ഇടവേളയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. 

"ഇരുനേതാക്കളും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. പശ്ചിമേഷ്യൻ സംഘർഷത്തിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചും നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ ഇരുനേതാക്കളും പങ്കുവെച്ചു. മേഖലയിലെ സംഘർഷങ്ങൾ വർദ്ധിക്കുന്നതിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കുകയും എല്ലാ പ്രശ്നങ്ങളും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണം എന്ന ഇന്ത്യയുടെ സ്ഥിരമായ നിലപാട് ആവർത്തിക്കുകയും ചെയ്തു." വിദേശകാര്യ മന്ത്രാലയം അറിയിച്ചു.  

പശ്ചിമേഷ്യയിൽ സുസ്ഥിരമായ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ തുടർച്ചയായ ശ്രമങ്ങൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കപ്പൽ ഗതാഗതത്തിന്റെയും വാണിജ്യത്തിന്റെയും സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, വാണിജ്യ കപ്പലുകളും നാവികരും ഉൾപ്പെടെയുള്ള സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ഒരു സാഹചര്യത്തിലും ഉപദ്രവിക്കരുത് എന്ന് ഊന്നിപ്പറയുകയും ചെയ്തു," വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക