Image

സേവന നിറവില്‍ വളരുന്ന യുവത പുതിയ പ്രതീക്ഷ : മാര്‍ സേവേറിയോസ്

Published on 31 August, 2026
 സേവന നിറവില്‍ വളരുന്ന യുവത പുതിയ പ്രതീക്ഷ : മാര്‍ സേവേറിയോസ്

ഇടുക്കി : സേവന തല്‍പരരായി വളരുന്ന പുതിയ തലമുറ നാടിന് പുതിയ പ്രതീക്ഷ നല്‍കുന്നവരാണെന്ന് സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ. സാമൂഹ മാധ്യമങ്ങളുടെ കരവലയത്തില്‍ മാത്രം ഒതുങ്ങാതെ ജെന്‍സി യുഗത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുന്ന യുവത സമൂഹത്തില്‍ അനിവാര്യമാണ്. യുവസമൂഹ്  സേവനാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ യുവജനവാരാഘോഷത്തിന്റെ കേന്ദ്രതല സമാപനം സമ്മേളം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ഇടുക്കി ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ ജോസ് സാമുവല്‍ അധ്യക്ഷത വഹിച്ചു .യുവജന പ്രസ്ഥാനം കേന്ദ്ര ട്രഷറര്‍ രെഞ്ചു എം ജോയ് മുഖ്യ സന്ദേശം നല്‍കി. എസ് ഐ ഡെജി വര്‍ഗീസ് ,ഫാ ജെസ്വിന്‍ ചാക്കോ, ഭദ്രാസന യുവജന പ്രസ്ഥാനം സെക്രട്ടറി അജു ജേക്കബ്, അനീഷ് ജേക്കബ്, നിഖില്‍ കെ യോഹന്നാന്‍,തോമസ് ഫിലിപ്പ്, ജെന്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

ഒരാഴ്ച നീണ്ടു നിന്ന യുവജന വരാഘോഷത്തിന്റ ഭാഗമായി OCYM വിവിധ ഭദ്രസങ്ങളുടെയും യൂണിറ്റുകളുടെയും നേതൃത്വത്തില്‍ ആതുരാലയങ്ങളില്‍ ഭക്ഷണ വിതരണം, രക്തധാന ക്യാമ്പ്, പരിസര  ശുചീകരണം, ഓണാക്കോടി വിതരണം, ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി


ചിത്രം : ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ യുവജന വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഇടുക്കി ഭദ്രാസനാധിപന്‍  സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.ഫാ ജോസ് സാമൂവല്‍, രെഞ്ചു എം ജോയ് ,ഡെജി വര്‍ഗീസ്, അജു ജേക്കബ്, നിഖില്‍ കെ യോഹന്നാന്‍ എന്നിവര്‍ സമീപം

Join WhatsApp News
40 000 + സഭകൾ > 50000 2026-08-31 13:10:11
ആദ്യം യേശുവിൻറ്റെ കാര്യത്തിന് ഒരു തീരുമാനം ഉണ്ടാകു! അങ്ങനെയൊരാൾ ഉണ്ടായിരുന്നോ? പുതിയ നിയമത്തിലെ ഓരോ പുസ്തകവും വ്യത്യസ്ത യേശുവിനെപ്പറ്റിയാണ് പറയുന്നത്. ബൈബിളിൽ പറയുന്നു എന്ന് മാത്രമേ യേശുവിനെപ്പറ്റി തെളിവ് ഉള്ളു, സഭകൾ ഉണ്ടായതിനു ശേഷമാണ് ബൈബിൾ ഉണ്ടാക്കിയത് എന്ന് കത്തോലിക്കർ പോലും വാദിക്കുന്നു. ബൈബിളിലെ യേശുവിനെ പ്രതി 40 000 ൽ അധികം സഭകളും 4 000 ൽ അധികം വിവിധ ബൈബിളും ഉണ്ട്. എന്നിട്ടും യേശു ദൈവം ആയിരുന്നോ മനുഷ്യൻ ആയിരുന്നോ എന്നൊക്കെ എന്നും വാദങ്ങൾ തകർക്കുന്നു,- andrew
റെജിസ് നെടുങ്ങാ ഡ പ്പളളി®️ 2026-08-31 14:36:18
💥🔥ഡിങ്കൻ ജീവിച്ചിരിപ്പുണ്ടെന്നുള്ളതിന്റെ തെളിവ് എന്താണ്??. ഉണ്ടെന്ന് 'ബാലരമ' പറയുന്നു. ബാലരമ എഴുതിയത് ആരാണ്??. അതു എഴുതിയത് ഡിങ്കൻ ആണ്. അതിന്റെ തെളിവ് എന്താണ്?? അതു ബാലരമ. ബാലരമയും ഡിങ്കനും ഉണ്ടെന്ന് ഉള്ളതിന്റെ തെളിവ് എന്താണ്?? . അത് കോട്ടയത്തെ കോളനി കണ്ണാപ്പികൾ അങ്ങനെ പറയുന്നു. അവർ അങ്ങനെ പറയാൻ കാരണം?? അതായത് ഡിങ്കൻ ലോകാരംഭത്തിന് മുൻപേ ഡിങ്കൻ ഉണ്ടായിരുന്നുവല്ലോ. എന്ന് ആര് പറഞ്ഞു?? . അത് ബാലരമയിൽ ഉണ്ടല്ലോ. ബാലരമ ആരെഴുതി??. അത് ഡിങ്കൻ എഴുതി....... 🔺ഇതാണ് അവസ്ഥ. കഷ്ട്ടം വിശ്വസിയുടെ അവസ്ഥ. Circling reasons Fallacy.. 🤣🤣🤣🤣🤣 ✳️Rejice ✳️
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-08-31 18:02:16
💥🔥ഹോഹോഹോ, ഒരു ദൈവം ഇപ്പോഴും ഉണ്ടെന്നും ,ആ ദൈവം ഏശു ആണെന്നും സമർത്ഥിക്കാൻ ക്രിസ്തിയാനികൾ പെടാപ്പാട് പെടുന്നത് കാണുമ്പോൾ തന്നേ മറ്റുള്ള മതസ്ഥർക്ക് മനസ്സിലാകും ദൈവവും ഇല്ലാ ഒരു വാഴയ്ക്കയും ഇല്ലായെന്ന് . കൊച്ചു പിള്ളാര് പള്ളി കൂടത്തിൽ ചെന്ന് കൂട്ടുകാരോട് പൊങ്ങച്ചം പറയില്ലേ "എന്റെ വീടിന്റെ ബാക്ക് യാർഡിൽ തീ തുപ്പുന്ന ഒരു വലിയ ഡ്രാഗൺ ഉണ്ടെന്ന് "...... ആ level ആണ്. അപ്പോഴേ വിചാരിച്ചോണം ട്ടോ.... ട്ടോ.... ട്ടോ..... ട്ടോ.... കള്ളപൊരിക്കയുടെ കരിക്കിൻ വെള്ളം ആണെന്ന്.... ആ ഡ്രാഗണെ ഒന്നു കാണിച്ചു തരാമോ എന്ന് ഏതെങ്കിലും കുട്ടി അറിയത്തെങ്ങാനും ഒന്നു ചോദിച്ചു പോയാൽ പിന്നെ, പിന്നെ പിച്ചും, മാന്തും കരയും, തന്തയ്ക്കു വിളിയായി, തള്ളയ്ക്കു വിളിയായി.... എന്നു വേണ്ടാ the whole 9 yard.... ന്താ കഥ..... രണ്ടു ദിവസത്തേക്ക് അവൻ പിന്നെ പള്ളിക്കൂടത്തിൽ വരത്തില്ല. കാരണം - പനിയും വയറിളക്കവും..... .🤣🤣🤣 ✳️Rejice✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക