Image

'സ്ത്രീസമൂഹത്തെ അടച്ചാക്ഷേപിക്കുന്ന പരാമര്‍ശം'; കാന്തപുരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വനിതാ നേതാക്കള്‍

Published on 31 August, 2026
 'സ്ത്രീസമൂഹത്തെ അടച്ചാക്ഷേപിക്കുന്ന പരാമര്‍ശം'; കാന്തപുരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വനിതാ നേതാക്കള്‍


കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ വനിതാ നേതാക്കള്‍. മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബിന്ദു കൃഷ്ണ, സിപിഎം  നേതാവ് പി.കെ. ശ്രീമതി എന്നിവരാണ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. കാന്തപുരത്തിന്റേത് അനുകരണീയമായ സമീപനമല്ലെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. സ്ത്രീസമൂഹത്തെ അടച്ചാക്ഷേപിക്കുന്ന പരാമര്‍ശമാണ് കാന്തപുരം നടത്തിയതെന്നായിരുന്നു ശ്രീമതിയുടെ പ്രതികരണം.

ലിംഗഭേദമന്യെ എല്ലാ മനുഷ്യരേയും സമന്മാരായി കാണുന്ന ലിംഗനീതിയുള്ള രാജ്യമാണ് ഇത്. നമുക്കൊരു ഇരുണ്ട കാലഘട്ടമുണ്ടായിരുന്നു അതില്‍നിന്ന് നിരന്തരമായ പോരാട്ടത്തിലൂടെയാണ് സ്ത്രീകള്‍ ഇന്ന് മുഖ്യധാരയിലേക്ക് എത്തിയത്. നമ്മുടെ പെണ്‍കുട്ടികള്‍ എത്ര മിടുക്കികളും സമര്‍ഥകളുമായാണ് മത്സരപരീക്ഷകള്‍ വിജയിച്ച് അവരവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള മേഖലകളില്‍ മുന്നോട്ടുവരുന്നു. മികച്ച ഭരണാധികാരികളായി സ്ത്രീകള്‍ കഴിവ് തെളിയിച്ച് മുന്നോട്ടുപോകുന്നു. 

നമ്മുടെ രാജ്യത്തിന്റെ പ്രഥമപൗര ദ്രൗപതി മുര്‍മു വനിതയാണ്. ഇന്ദിരാ പ്രിയദര്‍ശിനി ദീര്‍ഘകാലം നയിച്ച നാടാണ്. തൊട്ടടുത്ത രാജ്യമായ പാകിസ്താനില്‍ ബേനസീര്‍ ഭൂട്ടോ  എത്രയോ കാലം ഭരിച്ചു. ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയും ബീഗം ഖാലിദാ സിയയും ഭരിച്ചു. ഈ ലോകത്ത് പിറന്നുവീഴുന്ന ഓരോ കുഞ്ഞും പ്രപഞ്ചത്തിന്റെ എല്ലാ അനുഗ്രഹങ്ങളുടേയും നേരവകാശികളായാണ് പിറക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സമീപനങ്ങള്‍ അനുകരണീയമല്ല. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അതിനെ ബഹുമാനിക്കുന്നു. പക്ഷേ നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ ഭരണഘടനാപരമായി തുല്യ അവകാശമുള്ള വ്യക്തികളാണ്. പെണ്‍കുട്ടികള്‍ ഇനിയും ഏറെ മുന്നോട്ടുവരേണ്ടതുണ്ട്. അതിന് സംസ്ഥാനസര്‍ക്കാര്‍ പിന്തുണ നല്‍കും.' -ബിന്ദു കൃഷ്ണ പറഞ്ഞു.

 

Join WhatsApp News
Jayan Varghese 2026-08-31 14:52:18
താലി എന്ന നമ്പർപ്ളേറ്റ് കഴുത്തിൽ കെട്ടിത്തൂക്കിയിട്ടുള്ള ഒരു സ്ത്രീക്കും താൻ സ്വതന്ത്രയാണ് എന്ന് പറയാനുള്ള അവകാശമില്ല. വിവാഹം ഒരു മാനസിക കരാർ ആണെന്നിരിക്കെ ഒരാളുടെ അടയാള ചാപ്പ മറ്റൊരാൾ ഏറ്റു വാങ്ങേണ്ട യാതൊരു ആവശ്യവുമില്ല. ജയൻ വർഗീസ്.
പ്രൈവറ്റ് പ്രോപ്പർട്ടി' 2026-08-31 15:08:02
ഷോറൂമിൽ + ഡീലർ ലോട്ടിൽ കിടക്കുന്ന വണ്ടികൾക്ക് നമ്പർ പ്ലേറ്റ് വെക്കില്ലല്ലോ ജയൻ സാറെ. ആരെങ്കിലും അവയെ വാങ്ങി കഴിയുമ്പോൾ പള്ളിയിലെ അമ്പലത്തിലോ രെജിസ്റ്റർ ആഫിസിലോ രെജിസ്റ്റർ ചെയ്തു എന്നതിന്റെ തെളിവ് അല്ലേ താലി. കമ്പിൽ സാരി ചുറ്റിയാലും അതിൻറ്റെ പുറകെ മിണു മിണ നടക്കുന്ന മണു കൊണാഞ്ചൻമ്മാർ ഉള്ളപ്പോൾ ''പ്രൈവറ്റ് പ്രോപ്പർട്ടി'' എന്ന ബോർഡ് തൂക്കുന്നതു അല്ലേ നല്ലതു. കാന്തപുരം പറയുന്നത് അയാളുടെ മത പുസ്തകം അനുസരിച്ചു ശരിയാണ്. -കുട്ടിനാരദൻ
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-08-31 15:44:23
💥🔥ഈ ബിന്ദൂ കൃഷ്ണയ്ക്ക് ഒരു ഡ്രൈവറിനെ നിയമിക്കാനുള്ള അവകാശം പോലും സ്വന്തം പാർട്ടിയിലെ ആൺ നേതാക്കൾ മൂന്നു മാസമായിട്ടും കൊടുത്തിട്ടില്ല. സ്വന്തം പാർട്ടിയിൽ പോലും പെണ്ണുങ്ങൾക്ക്‌ സ്ഥാനമില്ല. പാർലിയ മെന്റിൽ 50 ശതമാനം വനിതകൾ വേണമെന്ന് കാര്യത്തിന് രാഹുൽ ഗാന്ധിയുടെ അനുമതി ഇല്ലാ. സ്ത്രീ സൗഹൃദ ഭാരതം. ‼️ സ്ത്രീകൾ ചുരിദാറും ഇട്ടു, ഷാൾ കൊണ്ട് മാറും മറച്ചേ അന്യ പുരുഷന്മാരുടെ മുൻപിൽ പ്രത്യക്ഷപ്പെടാവൂ, ഉച്ചത്തിൽ ചിരിക്കാൻ പാടില്ല, ബൈക്കിന്റെ പുറകിൽ ഒരു വശത്തോട്ടു കാലിട്ട് മാത്രമേ ഇരിക്കാവൂ, എന്നിങ്ങനെയുള്ള വിചിത്ര ആചാരങ്ങൾ ഇക്കാലത്തും 100% ഫോളോ ചെയ്യുന്നവരാണ് എല്ലാ സ്ത്രീകളും ഭാരതത്തിൽ. ശ്രീമാൻ. കാന്തപുരം പച്ചയ്ക്കു തുറന്നു പറഞ്ഞു എന്നു മാത്രം. ✳️റെജീസ് ✳️
Joshy Donbosco. Cochin 2026-08-31 16:36:28
സമ്മാനം വാങ്ങാൻ പേരുവിളിച്ചപ്പോൾ വേദിയിൽവന്ന പത്താംക്ലാസ് വിദ്യാർത്ഥിനിയെ മുസ്ലിംസമുദായ സംഘടനയായ സമസ്തയുടെ നേതാവ് അപമാനിച്ച് ഇറക്കിവിട്ട സംഭവം മലപ്പുറത്ത് നടന്നത് നാലുകൊല്ലം മുൻപാണ്. ആരാണ് പെൺകുട്ടികളെ വേദിയിലേക്ക് വിളിച്ചതെന്നും അവർക്ക് പകരം ആണുങ്ങളെ വിളിച്ചാൽ മതിയെന്നും ആ നേതാവ് സംഘാടകരെ ശാസിക്കുന്നത് മൈക്കിലൂടെ കേരളം കേട്ടു. വീഡിയോയും ഓഡിയോയും പുറത്തുവരാത്ത എത്രയോ ചടങ്ങുകളിൽ ഇത്തരം സ്ത്രീവിരുദ്ധ വിഷംചീറ്റൽ നടക്കുന്നുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളു. മറ്റൊരു സമസ്ത വിഭാഗം ഇപ്പോൾ സർക്കുലറിലൂടെ പറയുന്നത്, പൊതുവിടങ്ങളിലും വേദികളിലും അന്യപുരുഷന്മാരോടൊപ്പം സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്നാണ്. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ഈ ശാസനയുടെ സൂചന, സ്ത്രീകളെ പൊതുസമൂഹത്തിൽ വരുത്തരുതെന്നു മാത്രമല്ല. അത് നിശ്ചയിക്കേണ്ടത് മറ്റുള്ളവരാണെന്നും, സ്ത്രീകൾ വ്യക്തികളെന്നതിനേക്കാൾ കേവലം പ്രദർശനവസ്തു ആണെന്നുമാണ്. മനുഷ്യാവകാശങ്ങളെയും വ്യക്തിസ്വാതന്ത്ര്യത്തെയും കശക്കിയെറിഞ്ഞ് പ്രാകൃതമായ മതജീവിതം അടിച്ചേൽപ്പിക്കുന്ന ഇറാനിലെയും അഫ്‌ഘാനിസ്ഥാനിലെയും സ്ത്രീകളുടെ ദുരവസ്ഥയിലേക്ക് ഈ നാടിനെയും എത്തിക്കാനുള്ള മതമൗലികവാദത്തിന്റെ പ്രകടലക്ഷണമായി ഈ സംഭവങ്ങളെ കാണാം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 ലിംഗഭേദമന്യേ പൗരർക്ക് ഉറപ്പുനൽകുന്ന തുല്യാവകാശത്തോടുള്ള നിഷേധമനോഭാവവും വെല്ലുവിളിയുമാണ് ഇതിലൂടെ ദൃശ്യമാകുന്നത്. ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഭരണഘടനയെയും നിയമവ്യവസ്ഥയെയും മാനിക്കാത്ത സമാന്തര മതസമൂഹനിർമാണം, നീതിബോധമുള്ള ആധുനിക ലോകത്തിന് ചേർന്നതല്ല. മലപ്പുറത്തെ വേദിയിൽ പെൺകുട്ടിയെ അപമാനിച്ച് ഇറക്കിവിട്ട 2022ൽ തന്നെയാണ് ഇറാനിൽ മഹ്സഅമിനിയെന്ന ഇരുപത്തിരണ്ടുകാരിയെ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഇസ്ലാമികസദാചാര പോലീസ് പിടികൂടിയ സംഭവമുണ്ടായത്. ക്രൂരമായി മർദ്ദിച്ച് വലിച്ചിഴച്ചുകൊണ്ടുപോയ മതപോലീസിന്റെയും മതഭ്രാന്തന്മാരുടെയും പ്രാകൃതമായ പീഡനങ്ങളെത്തുടർന്ന് തലയോട്ടിതകർന്ന് അവൾ കൊല്ലപ്പെട്ടു. പ്രതിഷേധത്തിന്റെ കൊടുങ്കാറ്റാണ് ഇറാനിൽ തുടർന്നുണ്ടായത്. സ്ത്രീകളുടെ വ്യാപകമായ പ്രക്ഷോഭത്തിനും ചെറുത്തുനിൽപ്പിനും അത് കാരണമായി. ഹിജാബ് തെരുവിൽ വലിച്ചെറിഞ്ഞും കൂട്ടിയിട്ട്കത്തിച്ചും പരസ്യമായി സ്വയംമുടിമുറിച്ചും സ്വാതന്ത്ര്യബോധമുള്ള സ്ത്രീകൾ മഹ്സഅമിനിയുടെ രക്തസാക്ഷിത്വത്തോട് ഐക്യപ്പെട്ടു. പൊതുവിടങ്ങളിൽ മതചിഹ്നങ്ങളും മതശാസനകളും വർദ്ധിച്ചുവരുന്ന ഇന്ത്യൻ ജനതക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇറാനും അഫ്‌ഘാനിസ്ഥാനും. മാനവസംസ്കാരത്തിന്റെ പിള്ളത്തൊട്ടിലായി കണക്കാക്കുന്ന പേർഷ്യൻഭൂമി മതനിയമങ്ങൾക്ക് വഴിപ്പെട്ട് ഭീകരരാഷ്ട്രമായി മാറുന്നതാണ് ഇറാൻ അനുഭവം. ബഹുസ്വരതയുടെ പാരമ്പര്യമുള്ള ഇന്ത്യൻ മണ്ണിൽ അത് വേരാഴ്ത്താൻ അനുവദിച്ചുകൂടാ. ഇതിനൊപ്പമുള്ള കാർട്ടൂൺ, ഫ്രഞ്ച് മാഗസിനായ Charlie Hebdo യിലേതാണ്. കൊടിയ വരൾച്ചപോലുള്ള പ്രതിസന്ധികൾ നാട് നേരിടുമ്പോളും, അത് ശ്രദ്ധിക്കാതെ സ്ത്രീകളെ സദാചാരത്തിന്റെ പേരിൽ വേട്ടയാടാൻ തുനിഞ്ഞിറങ്ങുന്ന മതപൗരോഹിത്യത്തിന്റെ നീചമനസ്സാണ് അതിൽ കാണുന്നത്. സ്ത്രീവിരുദ്ധ മതശാസനകളെ, അതർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളഞ്ഞും ചെറുത്തുകൊണ്ടും മാത്രമേ സ്ത്രീകൾക്ക് അന്തസ്സോടെ സമൂഹത്തിൽ മുന്നോട്ടുപോകാൻ കഴിയൂ. Joshy Donbosco
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-08-31 19:07:48
💥🔥ഒരിക്കൽ , അമേരിക്കയിൽ അടിമകളെ തുറന്നു വിടുകയും നിങ്ങൾ ഇന്നു മുതൽ സ്വതന്ത്രർ ആണെന്ന് അവരെ ബോധവൽക്കരിക്കുകയും ചെയ്തതിനു ശേഷവും, ഒന്നു രണ്ടു ദിവസം കറങ്ങിതിരിഞ്ഞു കഴിഞ്ഞ് ആ അടിമകൾ അവരുടെ യജമാനന്റെ അടുത്തേക്ക് തിരികെ വന്ന കഥ കേട്ടിട്ടുണ്ട്. സ്വതന്ത്രർ ആകണമെങ്കിൽ നാം അടിമകൾ ആണെന്നുള്ള ബോധ്യം ആദ്യമേ ഉണ്ടാകണം. എന്താണ് സ്വാതന്ത്ര്യം എന്ന് അറിയുകയും വേണം. ഇവിടെ അമേരിക്കയിൽ പോലും മലയാളി കമ്മ്യൂണിറ്റി യിൽ ഒരു 98 ശതമാനം ഭാര്യമാരും ഭർത്താക്കന്മാരെ "ഡാഡി" എന്നാണ് ഇന്നും അഭിസംബോധന ചെയ്യുന്നത്‼️. ഒരു പവൻ സ്വർണ്ണത്തിൽ തീർത്ത "Customനമ്പർ പ്ലേറ്റ് " അഭിമാനത്തോടെ കഴുത്തിൽ ഞാത്തുന്നുമുണ്ട് . അപ്പോൾ പിന്നെ ആര് 😺 യ്ക്ക് 🔔കെട്ടും?? അടിമയ്ക്ക്‌ സന്തോഷം, ഉടമയ്ക്ക് ആനന്ദം. എല്ലാ മത പുസ്തകങ്ങളും കുഞ്ഞിലേ മുതലേ അവളെ പഠിപ്പിക്കുന്നതും അടിമയായി മരണം വരെ ജീവിക്കാനാണ്. അതു തന്നെയാണ് കന്തപുറം അബൂബക്കർമാർ" പൊതു സമൂഹത്തിൽ ഒരു ഭയമോ ഉളുപ്പോ ഇല്ലാതെ വിളിച്ചു കൂവുന്നതും, കുരയ്ക്കുന്നതും..🤮🤮🤮 ✳️Rejice✳️
Asharaf 2026-08-31 20:10:26
കാന്തപുരം ഈ പറഞ്ഞത് യഥാർത്ഥ മതമാണ്... പക്ഷേ ഇത്‌ പറയാൻ ഇയാൾ യോഗ്യനല്ല എന്നതാണ് പ്രശ്നം.. കാരണം മുസ്ലിം സ്ത്രീകൾ രാത്രിയും പകലും പുറത്തിറങ്ങി നാടു നീളേ തെണ്ടി സകല വേണ്ടാദീനങ്ങൾക്കും കുടപിടിക്കുന്ന കാര്യങ്ങളാണ് ഇയാൾ ചെയ്തിട്ടുള്ളത്.. ഒന്നാമതായി അവർക്ക് അനുവദിച്ച പരിശുദ്ധമായ പള്ളിയെ തൊട്ട് അവരെ വിലക്കി...എന്നിട്ട് അനുവദിക്കാത്ത പലതിലേക്കും അവരെ നയിച്ചു.. അതിന് ഇയാളും ഇയാളുടെ അതേ സ്വഭാവമുള്ള പുരോഹിതന്മാരും കൂട്ടുണ്ട്.. നിങ്ങൾ സ്ത്രീകളെ പള്ളികളേതൊട്ട് വിലക്കരുത് എന്ന പ്രവാചകന്റെ വ്യക്തമായ കല്പന ഉണ്ടായിട്ടാണ് ഇവരീ പണി ചെയ്യുന്നത്.. ഫിത്ന ഉണ്ടാവും എന്ന ന്യായം പറഞ്ഞാണ് ഇവര് പള്ളിയിൽ നിന്നും വിലക്കുന്നത്.. എന്നാൽ പ്രവാചകൻ ഒരു നിലക്കും മാതൃക കാണിക്കുകയോ അവർക്ക് പരിചയം പോലുമില്ലാത്ത സകല കുറാഫാത്തിലേക്കും സ്ത്രീകളെ കയറൂരി വിടുകയും ചെയ്തു.... അതിന്റെ ദുരന്തഫലമാണ് ഇന്ന് നാറ്റക്കോയമാരേ കൊണ്ടും ജിന്ന്മജ്ലിസുകാരേ കൊണ്ടും സമുദായം അനുഭവിക്കുന്നത്... എന്നിട്ട് ഇപ്പോൾ കിടന്നു മോങ്ങുന്നു.. 🫡 Asharaf Kunjunni
Sunil 2026-08-31 20:27:20
Joshy, how many leaders of Indian National Congress would come forward to criticize Kanthapuram ? A big zero. Without the support of the Muslim League, Congress party cannot get one dozen seats in Kerala. Politics is politics. Muslim fundamentalists are having a free ride in Kerala. Muslims want their Shariah law established in India as well as all over the world.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക