Image

ഓണാഘോഷത്തിന് ഒത്തുചേർന്ന സുഹൃത്തുക്കൾ; നടുക്കം മാറാതെ മലയാളി സമൂഹം

Published on 31 August, 2026
ഓണാഘോഷത്തിന് ഒത്തുചേർന്ന സുഹൃത്തുക്കൾ; നടുക്കം മാറാതെ മലയാളി സമൂഹം

സാൻ ഫ്രാൻസിസ്‌കോ: ബേ ഏരിയയിൽ കൊല്ലപ്പെട്ട അഞ്ജന (35), ആൻ മേരി മാത്യു എന്നിവരും ഇരുവരുടെയും സുഹൃത്തായ അനിലയും (32) കഴിഞ്ഞ ശനിയാഴ്ച മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോര്ണിയയുടെ (മങ്ക) ഓണാഘോഷത്തിൽ  പങ്കെടുത്തിരുന്നു. മൂവരും മഹാബലിക്കൊപ്പം ചിത്രവുമെടുത്തു. (ചിത്രത്തിൽ അനില  മധ്യത്തിൽ).  അഞ്ജന മിൽപിറ്റസിലും ആൻ മേരി മാത്യു തൊട്ടടുത്തുള്ള സാനോസെയിലുമാണ് താമസം.

പിന്നീട് എന്താണ് ഇവർക്കിടയിൽ സംഭവിച്ചതെന്ന് വ്യക്തമല്ല. ബന്ധുക്കളാണ് കൊല്ലപ്പെട്ടവരുടെയും പ്രതിയെന്നു കരുതുന്ന അനിലയുടെയും വിവരങ്ങൾ പുറത്തു വിട്ടത്. 

പോലീസ് റിപ്പോർട്ട് പ്രകാരം വെള്ളിയാഴ്ച ഉച്ചക്ക് 12.01-നു  മിൽപിറ്റസിലെ  മിൽ ക്രീക്ക് അപ്പാർട്ട്മെന്റിന്റെ പാർക്കിംഗ് സ്ഥലത്ത് ഒരു വാഹനാപകടം ഉണ്ടായതായി പൊലീസിന് വിവരം കിട്ടി. സംഭവത്തിന് തൊട്ടുപിന്നാലെ ഒരു നീല എസ്‌യുവി സ്ഥലം  വിട്ടുപോകുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു.

മിൽപിറ്റസ് പോലീസ്  എത്തിയപ്പോൾ, വാഹനമിടിച്ച്  സാരമായി  പരിക്കേറ്റ ഒരു സ്ത്രീയെ  കണ്ടെത്തി. അവർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് അറിയിച്ചു.

പോലീസ് നടത്തിയ അന്വേഷണത്തിൽ  അടുത്തുള്ള ഒരു പാർക്കിംഗ് സ്ഥലത്ത്   നീല എസ്‌യുവി കണ്ടെത്തി. വാഹനത്തിന് ഒരു കൂട്ടിയിടിയിൽ ഉൾപ്പെട്ട കേടുപാടുകൾ ഉണ്ടായിരുന്നു. 32 വയസ്സുള്ള മിൽപിറ്റാസ് നിവാസിയായ ഡ്രൈവറെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു. (പ്രസ് റിലീസ് കാണുക). മിൽപിറ്റസ് പോലീസുമായി ബന്ധപ്പെട്ടുവെങ്കിലും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വിടാനാകില്ലെന്ന് ഓഫിസർ ജേസൺ സ്‌പെക്കൻഹ്യൂവർ അറിയിച്ചു . 

സാനോസെ പോലീസിന്റെ  പത്രക്കുറിപ്പ് പ്രകാരം  ഓഗസ്റ്റ് 28-ന് ഉച്ചയ്ക്ക് 1:53-ന്, ലിൻഡ വിസ്റ്റ സ്ട്രീറ്റിലെ 700 ബ്ലോക്കിൽ സംശയാസ്പദമായ ഒരു സാഹചര്യത്തെക്കുറിച്ചുള്ള റിപ്പോർട്ടിനെ തുടർന്ന് പോലീസ് എത്തി.

ഉദ്യോഗസ്ഥർ എത്തിയപ്പോൾ, അജ്ഞാതമായ പരിക്കുകളോടെ  പ്രായപൂർത്തിയായ സ്ത്രീയെ വീടിനുള്ളിൽ കണ്ടെത്തി.  മെഡിക്കൽ ഉദ്യോഗസ്ഥർ അവർ മരിച്ചതായി പ്രഖ്യാപിച്ചു.

ഇരയ്ക്ക്  കുത്തേറ്റതായി കണ്ടെത്തി. തുടർന്ന് ഇത്  കൊലപാതകമാണെന്ന് വിധിച്ചു.



ഇരയും പ്രതിയും പരസ്പരം പരിചയമുള്ളവരാണെന്നും പ്രായപൂർത്തിയായ ഒരു സ്ത്രീയെ സംശയാസ്പദമായി തിരിച്ചറിഞ്ഞതായും പ്രാഥമിക വിവരങ്ങൾ വെളിപ്പെടുത്തി. പ്രതിയുടെ ഐഡന്റിറ്റി പിന്നീട് വെളിപ്പെടുത്തുമെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.

ആൻ  മേരിയുടെ വീട്ടിൽ നിന്ന് ഒരു കത്തി കണ്ടെടുത്തതാണ് കൊലപാതകമെന്ന് ഉറപ്പിക്കാൻ സഹായിച്ചതെന്ന് സംഭവവുമായി ബന്ധപ്പെട്ടവർ പറയുന്നു. അത് തങ്ങളുടെ വീട്ടിലെ  കത്തിയല്ലെന്നു  അറിയിച്ചു.

തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് ഹരിദാസിന്റെയും സുഷമയുടെയും മകലാണ്  അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്‌ൻ 22 മറ്റത്ത് വീട്ടിൽ ജിജി മാത്യുവിന്റെയും പരേതയായ ബെസ്സി ജി.മാത്യുവിന്റെയും മകളാണ് ൾ ആൻ മേരി മാത്യു (40) .

കോട്ടയം മൂന്നിലവ് സ്വദേശിനിയാണ്  അറസ്റ്റിലായ അനില  (32)  

പിതാവിന്റെ 70–ാം ജന്മദിന ആഘോഷത്തിന് ജൂൺ അവസാന വാരം ആൻ മേരി നാട്ടിലെത്തി മടങ്ങിയിരുന്നു. ആൻട്രീസ (12), അലീസ (5) എന്നിവരാണ് മക്കൾ.

പത്ത് വർഷത്തോളമായി ആൻ മേരി യുഎസിൽ താമസിക്കുന്നു.  എഞ്ചിനീയറാണ് .  ചിങ്ങവനം സ്വദേശി  പള്ളത്ര  ജേക്കബിന്റെ ഭാര്യയാണ് ,

ആറ് വർഷമായി അഞ്ജന കാലിഫോർണിയയിൽ അധ്യാപികയായി ജോലി ചെയ്തുവരികയാണെന്ന് ബന്ധുക്കൾ പറയുന്നു. പീച്ചിക്ക് സമീപമുള്ള വിലങ്ങന്നൂർ സ്വദേശിയായ ഭർത്താവ് വിജീഷും അവിടെ ജോലി ചെയ്യുന്നു.

ആൻ മേരി മാത്യുവിന്റെ വെയ്ക്ക്  സർവീസ് നടത്താനും മൃതദേഹങ്ങൾ നാട്ടിലേക്കയക്കാനും സഹായവുമായി 'മങ്ക'യടക്കമുള്ള സംഘടനകളുടെ പ്രവർത്തകർ സജീവമായി രംഗത്തുണ്ടെന്ന് ഫോമാ നേതാവി സുനിൽ വർഗീസ് പറഞ്ഞു.

മിൽപിറ്റസ് പോലീസ് റിപ്പോർട്ട്

DATE OF INCIDENT:           August 28, 2026
LOCATION:  440 Dixon Landing Road, Mill Creek Apt                                  
CASE #:   26-240-066
VICTIM:  35-Year-Old Female
SUSPECT:  32-Year-Old Female, Milpitas Resident
On Friday, August 28, at 12:01 P.M., Milpitas Police officers responded to 440 Dixon Landing Road after receiving reports of a hit-and-run traffic collision in the parking lot of the Mill Creek Apartments. Witnesses reported seeing a blue SUV leaving the area immediately following the incident.
When officers arrived, they found a female victim who had sustained significant injuries as a result of the collision. Unfortunately, she was pronounced deceased at the scene.
Officers quickly searched the surrounding area and found a blue SUV matching the description in a nearby parking lot. The vehicle had significant damage consistent with being involved in a collision. The driver, a 32-year-old Milpitas resident, was arrested in connection with the incident.
This remains an active and ongoing investigation. The circumstances leading up to the collision are still being determined, and additional information will be released as it becomes available.

സാനോ സെ പോലീസ് റിപ്പോർട്ട്

On August 28, 2026, at approximately 1:53 PM, San José Police Department Patrol Officers responded to a report of a suspicious circumstance in the 700 block of Linda Vista Street. When Officers arrived, they located an unconscious and unresponsive adult female inside the residence suffering from unknown injuries. The victim succumbed to her injuries and medical personnel on scene pronounced her deceased.

The SJPD Homicide Unit responded to the scene to assist with the investigation. With additional assistance from the Santa Clara County Crime Lab and Santa Clara County Medical Examiner’s Office, evidence was located at the scene and the victim was found to be suffering from at least one stab wound. This investigation was ruled a homicide.

Preliminary information revealed the victim and suspect were known to each other and an adult female was quickly identified as the suspect. The identity of the suspect will be revealed at a later time.

The motive and circumstances surrounding the event are still under investigation.

This incident is being investigated as the City's 17th homicide of 2026.

Anyone with information about this incident is asked to contact Detective Sergeant Taylor #4257 or Detective Van Brande #4542, of the San José Police Department’s Homicide Unit via email at: 4257@sanjoseca.gov, and/or 4542@sanjoseca.gov, or at 408-277-5283.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക