Image

ഹ്യൂസ്റ്റണില്‍ അന്തരിച്ച ലിസി തോമസിന്റെ (68) സംസ്‌കാരം സെപ്റ്റംബര്‍ നാലിന്

Published on 30 August, 2026
ഹ്യൂസ്റ്റണില്‍ അന്തരിച്ച ലിസി തോമസിന്റെ (68) സംസ്‌കാരം സെപ്റ്റംബര്‍ നാലിന്

ഹൂസ്റ്റണ്‍: ഓഗസ്റ്റ് 27-ന് ഷുഗര്‍ലാന്റില്‍ വാഹനാപകടത്തില്‍ മരിച്ച ലിസി തോമസിന്റെ (68) സംസ്‌കാരം സെപ്റ്റംബര്‍ നാലിന് വൈകുന്നേരം 2 മണിക്ക് ടെക്‌സാസ് പെയര്‍ലാന്റ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (South Park Funeral Home and Cemetery, 1310 N Main ST, Pearland, TX 77581) വെച്ച് നടക്കും.

വെയ്ക് & വ്യൂവിംഗ് രാവിലെ 11 മുതല്‍ 12.30 വരെ ടെക്‌സാസ് സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ചിലും (St. Joseph Syro Malabar Church, 211 Present St, Missouri City, TX 77489) നടക്കും.

നടക്കാന്‍ ഇറങ്ങിയ ലിസിയെ ഒരു വാഹനം വന്നിടിക്കുകയാണുണ്ടായത്. ഉടന്‍തന്നെ ലൈഫ് ഫ്‌ലൈറ്റ് വഴി ലോക്കല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും താമസിയാതെ മരണമടയുകയാണുണ്ടായത്. ഷുഗര്‍ലാന്‍ഡ് പോലീസ് അന്വേഷണം തുടരുകയാണ്. ലിസിയെ വന്നിടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ സ്ഥലത്ത് തന്നെ നിന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ട്. ഷുഗര്‍ ലാന്‍ഡിലെ ന്യൂടെറിറ്റോറിയിലുള്ള  ഹോംവാര്‍ഡുവെ റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

നാട്ടില്‍ രാമപുരം സ്വദേശിയായ അഗസ്റ്റിന്‍ തോമസിന്റെ ഭാര്യയാണ് ലിസി. ഹ്യൂസ്റ്റനിലെ  ബ്രൈറ്റ് ഓട്ടോ സ്ഥാപനത്തിന്റെ ഉടമ ബിജു ജോര്‍ജ് സഹോദരനാണ്.

ലിസി ഹൂസ്റ്റന്‍ വി.എ. ഹോസ്പിറ്റല്‍ എംപ്ലോയി ആണ്. ഇവിടത്തെ സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ ഒരു സജീവ പ്രവര്‍ത്തകയാണ് ലിസി തോമസ്. അവരുടെ മനോഗുണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഏവരുടെയും സ്‌നേഹാദരങ്ങള്‍ ലിസി ആര്‍ജിച്ചിരുന്നു. 

ഹ്യൂസ്റ്റണില്‍ അന്തരിച്ച ലിസി തോമസിന്റെ (68) സംസ്‌കാരം സെപ്റ്റംബര്‍ നാലിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക