Image

പാസ്റ്റർ ജോൺ മാത്യു തെക്കുതോട് മുഖ്യാതിഥിയായി പങ്കെടുത്ത ‘സ്വർഗീയ നാദം’ വോള്യം 48 ഭക്തിസാന്ദ്രമായി

പി പി ചെറിയാൻ Published on 29 August, 2026
പാസ്റ്റർ ജോൺ മാത്യു തെക്കുതോട് മുഖ്യാതിഥിയായി പങ്കെടുത്ത ‘സ്വർഗീയ നാദം’ വോള്യം 48 ഭക്തിസാന്ദ്രമായി

അറ്റ്ലാന്റ  : ക്രൈസ്തവ സംഗീതാസ്വാദകർക്കായി ഒരുക്കിയ ഓൺലൈൻ സംഗീതപരിപാടിയായ ‘സ്വർഗീയ നാദം’ വോള്യം 48 വിജയകരമായി നടന്നു. ഓഗസ്റ്റ് 28 വെള്ളിയാഴ്ച ഡാലസ് സമയം വൈകുന്നേരം 7:15-ന് സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് പരിപാടി സംപ്രേഷണം ചെയ്തത്.

പ്രശസ്ത ക്രൈസ്തവ ഗായകനും ഗാനരചയിതാവുമായ പാസ്റ്റർ ജോൺ മാത്യു തെക്കുതോട് പങ്കെടുത്ത ‘Face to Face’ അഭിമുഖമായിരുന്നു ഈ പതിപ്പിന്റെ പ്രധാന ആകർഷണം. സംഗീത ശുശ്രൂഷയെക്കുറിച്ചും ക്രൈസ്തവ ഗാനങ്ങളുടെ ആത്മീയ ആഴത്തെക്കുറിച്ചും അദ്ദേഹം തൻ്റെ ചിന്തകൾ പങ്കുവെച്ചു.

"പാട്ടുകൾ പാടുന്ന ആളുകളേക്കാൾ ഉപരി അവയിലെ വരികളും സന്ദേശവുമാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. മനുഷ്യരും ലോകവും മാറിപ്പോയാലും ആഴമുള്ള ആത്മീയ ഗാനങ്ങൾ തലമുറകളോളം ആളുകൾക്ക് ആശ്വാസവും അനുഗ്രഹവുമായി നിലനിൽക്കും," എന്ന് പാസ്റ്റർ ജോൺ മാത്യു അഭിമുഖത്തിൽ ഓർമ്മിപ്പിച്ചു. സംഘാടകരായ സണ്ണിയെയും  അലക്സിനെയും പ്രോഗ്രാമിന്റെ മികവിനായി അദ്ദേഹം പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു.

പത്തനംതിട്ട തെക്കുതോട് സ്വദേശിയായ പാസ്റ്റർ ജോൺ മാത്യു, 2011 മുതൽ മുഴുവൻ സമയ ശുശ്രൂഷാരംഗത്ത് സജീവമാണ്. ഷാർജ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്‌പൽ സീനിയർ പാസ്റ്ററായ അദ്ദേഹം 80-ഓളം ഭക്തിഗാനങ്ങൾ രചിച്ചിട്ടുണ്ട്. 2020, 2024 വർഷങ്ങളിലെ മാരാമൺ കൺവെൻഷനുകളിലും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിക്കപ്പെട്ടിട്ടുണ്ട്. യു.എ.ഇ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ് മുൻ പ്രസിഡന്റും നിലവിൽ ചർച്ച് ഓഫ് ഗോഡ് യു.എ.ഇ നാഷണൽ ട്രഷററുമാണ്.

റവ. വി. ജെ. മാത്യു പ്രാരംഭ പ്രാർത്ഥനയ്ക്കും പാസ്റ്റർ തോമസ് കുര്യൻ സമാപന പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി. സണ്ണി, ജോജു, സാബു, സിജി, അജി, റീന, ജെസ്സി എന്നിവർ ഗാനങ്ങൾ ആലപിച്ചു. സംഗീതവും ആത്മീയ ചിന്തകളും സമന്വയിച്ച പരിപാടി സംഗീതാസ്വാദകർക്ക് മികച്ചൊരു അനുഭവമായി മാറി.
 

Join WhatsApp News
An Atheist 2026-08-29 15:29:55
To whomever it may mean !!! ;;എനിക്ക് പലപ്പോഴും വെറുപ്പ് തോന്നിയിട്ടുള്ളൊരു വിഭാഗമാണ് ഈ ‘എത്തിസ്റ്റ്’ എന്ന് പറയുന്നൊരു വിഭാഗം. അതായത് ഞാൻ പറയുന്നത് മര്യാദയുള്ള എത്തിസ്റ്റ്കളെ പറ്റിയല്ല. മര്യാദക്കെട്ട എത്തിസ്റ്റ്കളെ പറ്റിയാണ്. അപ്പോൾ നിങ്ങൾ സംശയിക്കും എന്താണ് ഈ മര്യാദയുള്ള എത്തിസ്റ്റ്കളും മര്യാദക്കെട്ട എത്തിസ്റ്റ്കളും തമ്മിലുള്ള വ്യത്യാസമെന്ന്. പറയാം. നമ്മളീ പറയുന്ന മര്യാദയുള്ള എത്തിസ്റ്റ്, സ്വന്തം ബോധ്യങ്ങളിൽ നിൽക്കുമ്പോഴും വിശ്വാസിയെ കൂടി മാനിക്കാൻ പഠിക്കുന്ന ഒരു വിഭാഗമാണ്. അതായത് അയാൾക്ക് ദൈവത്തിൽ വിശ്വാസമുണ്ടായിരിക്കില്ല. പക്ഷേ മറ്റൊരാൾക്ക് ദൈവത്തിൽ വിശ്വസിക്കാനുള്ള അവകാശത്തെ അയാളൊരിക്കലും തള്ളി കളയില്ല. സൊ കണ്മുൻപിൽ കാണുന്ന വിശ്വസികളെ ഒറ്റയടിക്ക് പുച്ഛിച്ചു, വെറുപ്പിച്ചു സ്വന്തം ബുദ്ധിയും ചിന്താശേഷിയും കാണിച്ചു superiority കാണിക്കാൻ ശ്രമിക്കുന്നവർ അല്ല ഈ പറയുന്ന മര്യാദയുള്ള എത്തിസ്റ്റുകൾ. പക്ഷേ, മര്യാദക്കെട്ട എത്തിസ്റ്റിന് ഈ പറയുന്ന മര്യാദകൾ ഒന്നും തന്നെയുണ്ടാകില്ല. പകരം തങ്ങളുടെ യുക്തിബോധത്തെയൊക്കെ മറ്റുള്ളവരെ അപമാനിക്കാനുള്ള ലൈസൻസാക്കി മാറ്റുന്നവരാണ് ഈ പറയുന്ന മര്യാദക്കെട്ട എത്തിസ്റ്റുകൾ. അവർ വിശ്വാസിയുടെ വിശ്വാസത്തെ ചോദ്യം ചെയ്യുക മാത്രമല്ല ചെയ്യുക. പകരം വിശ്വാസിയെത്തന്നെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യും. മാത്രമല്ല, മതത്തെ വിമർശിക്കുന്നതും മതവിശ്വാസിയെ അധിക്ഷേപിക്കുന്നതും തമ്മിലുള്ള വ്യത്യാസം പോലും അയാൾ പലപ്പോഴും മനസ്സിലാക്കാറില്ല. ഈ റിയൽ superiority ഒക്കെ അതിൽ നല്ലപോലെ പ്രകടമാണ്. സത്യത്തിൽ ഈ മര്യാദക്കെട്ട എത്തിസ്റ്റുകളുടെ ബൗദ്ധിക നിലവാരം വളരെ മോശമാണ്. അതായത് തങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്ന ഒരാളോട് എങ്ങനെ പെരുമാറണമെന്ന് കൂടി അറിയാത്തവരാണ് അവർ. പക്ഷേ മര്യാദയുള്ള എത്തിസ്റ്റുകൾ അങ്ങനെയല്ല കേട്ടോ. ഇന്ന് സന്തോഷ് ജോർജ്ജ് കുളങ്കര പറയുന്നത് കേട്ടു, സ്വർഗ്ഗത്തെ കുറിച്ചോ നരകത്തെ കുറിച്ചോ ഭൂമിയിലെ നന്മ തിന്മകളെ കുറിച്ചോ ഒക്കെയുള്ള ഒരാളുടെ വിശ്വാസം മറ്റൊരാളെ ഉപദ്രവിക്കാത്ത കാലത്തോളം ഒരിക്കലുമതൊരു പ്രശ്നമല്ല എന്ന്. എനിക്ക് സത്യമായും ആ അഭിപ്രായം ഇഷ്ടപ്പെട്ടു . അതായത് സ്വന്തം superiority കാണിക്കാൻ മറ്റുള്ളവരുടെ വിശ്വാസങ്ങളില്ലെല്ലാം ഇടപെടുന്ന ചില എത്തിസ്റ്റുകൾക്ക് ഇല്ലാത്തതും ഇത്തരമൊരു ചിന്താശേഷി ആണ്. മാന്യതയും. മുൻപൊരിക്കൽ ഇതേ വിഷയത്തെ പറ്റി ഞാൻ സംസാരിച്ചപ്പോൾ ആരോ ഒരാൾ പറഞ്ഞിരുന്നു. യുക്തിയില്ലാത്ത കാര്യങ്ങൾ എവിടെ കണ്ടാലും ഉടനടി പ്രതികരിക്കുന്നവരാണ് എത്തിസ്റ്റുകൾ എന്ന്. അതു കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. അതായത് അങ്ങനെ എല്ല കാര്യത്തിലും കയറി ഇടപെടേണ്ട എന്ത് ബാധ്യതയാണ് മനുഷ്യനുള്ളത് ? മറ്റൊരാളെ ഉപദ്രവിക്കാത്ത ഒരാളുടെ വിശ്വാസത്തെ പോലും സഹിക്കാൻ കഴിയാത്തത്ര അസഹിഷ്ണുതയാണ് എത്തിസ്റ്റുകൾക്ക് ഉള്ളതെങ്കിൽ, പ്രശ്നം ഒരുപക്ഷേ ആ വിശ്വാസത്തിലല്ലായിരിക്കും. മറിച്ച് നമ്മുടെ സ്വന്തം superiority ബോധത്തിലായിരിക്കാം ഉള്ളത്. അല്ലെങ്കിലും മറ്റൊരാൾക്ക് അവരുടെ വിശ്വാസങ്ങളിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം കൂടി ഇവിടെ ഉണ്ടെന്ന് അംഗീകരിക്കാൻ കഴിയണം. അപ്പോഴേ മര്യാദയുള്ള എത്തിസ്റ്റ് ആവാൻ നിങ്ങൾക്ക് കഴിയൂ. That means, എല്ലാ കാര്യത്തിലും ഇടപെടുന്നതല്ല യുക്തിബോധം. എവിടെ ഇടപെടേണ്ടതില്ലെന്ന് തിരിച്ചറിയുന്നതും കൂടിയാണ് യുക്തിബോധം. Anu Chandra
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-08-29 15:51:28
💥🔥ഈ പാസ്റ്റർ ധരിച്ചിരിക്കുന്ന 'മൂക്കേൽ കണ്ണാടി' ദൈവത്തോടുള്ള വെല്ലുവിളി അല്ലേ??? ഒരു നൂറു പാട്ടുകൾ താങ്കൾ ഒരു പത്തു വർഷം തലയും കുത്തി നിർത്താതെ നിന്ന് പാടിയാൽ പോലും താങ്കളുടെ കണ്ണിന്റെ കാഴ്ച കറക്റ്റ് ചെയ്യാൻ പറ്റുമോ പാസ്റ്ററേ....... ങേ.. അങ്ങനെ പറയുന്നില്ലയെങ്കിൽ പിന്നെ ഈ മുകളിൽ എഴുതിയിരിക്കുന്നതിനു എന്തു വില?? പുല്ലു വില.. മറ്റു മതക്കാരും ഇതൊക്കെ വായിക്കുന്നുണ്ടെന്നു ഓർത്തോണം. മുസ്‌ലീമിനെ വിട്, അവർ നമ്മുടെ ദൈവത്തിന്റെ സഹോദരങ്ങൾ ആണ് , മറ്റേ കൂട്ടർ ആ വിഗ്രഹ ആരാധികൾ ആ ഹിന്ദുക്കൾ- അവർ ഇത് ഏതു രീതിയിൽ വായിക്കും.??? ജാഗ്രത വേണം വാർത്ത കൊടുക്കുമ്പോൾ.🫣 Rejice ജോൺ
Sunil 2026-08-29 17:46:06
Anu Chandra, a theist does not have any right to insult an atheist. Is a theist superior to an atheist ? Several of us, who believe in God, always try to put down atheists by quoting some stupid lines from Christian or other bibles. A theist does not have any right to get into the faith of an atheist too.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-08-29 22:11:28
💥🔥To@👉അനു ചന്ദ്ര -: നിരീശ്വര വാദി എന്ന വാക്ക് പൊതുവെ സൗകര്യത്തിന് വേണ്ടി ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ അർത്ഥം ആ ആൾ ഈശ്വരനെ നിരാകരിക്കുന്നു എന്നല്ല.ഒരു ഈശ്വരൻ ഉണ്ട്‌ എന്ന് ബോധ്യപ്പെടാൻ തക്ക തെളിവുകൾ അയാൾക്ക്‌ ലഭിച്ചിട്ടില്ല എന്നു മാത്രം. എല്ലാത്തിന്റെയും ഉത്തരവാദിത്തം അയാൾ തന്നേ ഏറ്റെടുക്കുന്നു. ആരെയും അയാൾ പഴി പറയുന്നില്ല , ആരെയും അയാൾ പ്രതീക്ഷിച്ചിരിക്കുന്നുമില്ല , മരണ ശേഷം എങ്ങോട്ടും പോകാൻ അയാൾ ആഗ്രഹിക്കുന്നുമില്ല എന്നർത്ഥം. അയാളെ വിളിക്കാൻ കുറച്ചു കൂടെ മെച്ചപ്പെട്ട പദം 'സ്വതന്ത്ര ചിന്തകൻ' എന്നാകുന്നു. അയാൾ എന്തിന് ഒരാളെ വെറുക്കുകയോ ഒരു മതത്തെ എതിർക്കുകയോ ചെയ്യണം. അയാൾ ബേയ്സിക്കലി ഒരു മനുഷ്യ വാദി മാത്രം ആകുന്നു. അയാളുടെ ചക്രവാളത്തിൽ ദൈവം എന്നൊരു സങ്കൽപമേ ഇല്ല. ദൈവം ഇല്ലാ എന്നു തെളിയിക്കുന്ന ജോലി അയാൾ ഏറ്റെടുത്തിട്ടില്ല. തെളിവുകൾ മാത്രമാണ് അയാളെ നയിക്കുന്നത്. ദൈവം അയാളുടെ വിഷയം അല്ല, പിശാജ് അയാളുടെ വിഷയം അല്ല. മനുഷ്യർ മാത്രമാണയാൾക്ക് ചുറ്റും. അങ്ങനെ തെളിവില്ലാത്ത ഒന്നും അയാളെ വിഷമിപ്പിക്കുന്നില്ല. വേണ്ടാത്ത ഒരു ഭാരവും അയാൾ ചുമക്കുന്നില്ല. അത്ര മാത്രം. സ്വന്തം ചിറകുകളിൽ ആശ്രയിക്കുന്ന ഒരു ചെറിയ കുരുവി. എവിടെ നിന്നെങ്കിലും ഒരു കടുക് മണിയുടെ അളവിലെങ്കിലും തെളിവ് അയാൾക്ക്‌ കിട്ടിയാൽ അന്നേരം തന്നേ അയാൾ ആ ലൈനിൽ ആദ്യത്തെ ആളായി നിൽക്കും ദൈവത്തെ കാണാൻ. എന്നിട്ട് പറയും "പറ്റി പ്പോയി ദൈവമേ, ക്ഷമിക്കൂ " എന്ന്. അതിന് അയാൾ ഒരിക്കലും മടി കാണിക്കില്ല. അത്രയ്ക്കും നിഷ് കളങ്കൻ ആണയാൾ. Rejice✳️
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-08-30 00:13:10
💥🔥To @👉An Atheist അനു ചന്ദ്ര - : ഒരു സ്വതന്ത്ര ചിന്തകൻ ഒരാളോടും നീരസം പ്രകടിപ്പിക്കുന്നില്ല. ഒരു സ്ഥലവും അവന് നിഷിദ്ധമല്ല. ചന്തയിൽ പോകുന്നത് പോലെ അവന് പള്ളിയിലും പോകാൻ കഴിയും. ഒരാളുടെയും വിശ്വാസത്തെയോ, ദൈവത്തെയോ എതിർക്കുന്നില്ല. അവന്റെ നിലപാട് ശാസ്ത്ര അവബോധത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. അവൻ inclusive ആയിരിക്കും. അത്രയ്ക്കും ദുഷ്ട ത്തരമായ ഒരു മനസ്സുള്ളവന് മാത്രമേ ദൈവം എന്ന കഥാ പാത്രത്തെ മനസ്സിൽ സങ്കൽപ്പിച്ച് കൊണ്ടു നടക്കാനാവൂ. ഒരിക്കലും athiest-കൾ അവരുടെ വിശ്വാസത്തിന്റെ പേരിൽ കുരിശു യുദ്ധങ്ങൾ ചെയ്തിട്ടില്ല. ആരുടേയും വിശ്വാസത്തെ അവൻ പുച്ഛിക്കുന്നില്ല, അവൻ ചോദ്യങ്ങൾ ചോദിക്കും അത്രമാത്രം. തങ്ങൾ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ടവർ എന്ന് സ്വതന്ത്ര ചിന്തകർ സ്വയം കരുതാറില്ല. കാര്യങ്ങൾ എങ്ങനെയാണോ അങ്ങനെ അതിന് സ്വീകരിക്കുക,അല്ലാതെ അതിനെ തനിക്കു അനുകൂലമാക്കാൻ അവൻ ഒരു ശക്തിയോടും പ്രാർത്ഥിക്കാറില്ല.ഒരിക്കലും അത്ഭുതങ്ങളിൽ വിശ്വസിക്കില്ല. തനിക്കു എന്തു കൊണ്ടു ഇങ്ങനെ സംഭവിച്ചു എന്ന് ആരോടും പരാതി പറയില്ല. അവന്റെ മൊറാലിറ്റി ഇന്നിനോട് ചേർന്ന് നിൽക്കും. ജീവിച്ചിരിക്കുന്ന രാജ്യത്തിന്റെ നിയമങ്ങൾ മാത്രം അനുസരിക്കുന്നു.ചുരുക്കം പറഞ്ഞാൽ ഒരു സ്വതന്ത്ര ചിന്തകന്റെ ജീവിതത്തിന്റെ ലക്ഷ്ക്ഷ്യം തന്നെ ജീവിക്കുക എന്നത് മാത്രമാണ്. ജീവിക്കുന്നതിൽ ആനന്ദിക്കുന്നു. അവസാനം മണ്ണിൽ വിഘടിക്കുന്നു. ഈ ജീവിതം അവസാനത്തെ വണ്ടി ആണെന്നറിഞ്ഞു കൊണ്ട് ജീവിതം അതിന്റെ Fullest-ൽ ജീവിക്കുന്നു.അവൻ മരണത്തെ രുചിച്ച് അനുഭവിച്ച് പ്രകൃതിയിൽ അലിഞ്ഞു ചേരുന്നു രണ്ടാമതൊരു ജീവിതത്തിനോട് ആർത്തിയോ അത്യാഗ്രഹമോ കാണിക്കാതെ.ഈ ഒരു ജീവിതം കൊണ്ട് തന്നേ അവൻ 100% സംതൃപ്തനാകുന്നു. ചുരുക്കത്തിൽ ഒരു സ്വതന്ത്ര ചിന്തകനെ സ്വർഗ്ഗം കാണിച്ചു കൊതിപ്പിക്കാനോ, നരകം കാണിച്ചു പേടിപ്പിക്കാനോ ആർക്കും ആകില്ല. അത്ര സിമ്പിൾ ആണവൻ. ജീവിതത്തോട് ആദരവ് കാണിക്കുന്നവൻ. പരാതിയില്ലാതെ മുൻപിൽ വരുന്നതിനെ സ്വീകരിക്കുന്നവൻ. സ്വപ്നങ്ങളിൽ മുഴുകാതെ ഇന്നത്തെ യഥാർഥ്യങ്ങളിൽ ജീവിക്കുന്നവൻ . ഒരു നദിയിൽ രണ്ടു പ്രാവശ്യം ഇറങ്ങാൻ പറ്റില്ല എന്നറിയുന്നവൻ.ഇപ്പോൾ ഇവിടെ ജീവിക്കുന്നവൻ . റെജീസ് ജോൺ✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക