
ന്യു യോർക്ക്: റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ പരി. കന്യാമറിയത്തിന്റെ തിരുന്നാൾ ദിനങ്ങളിൽ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് പരി . അമ്മ വഴി ദൈവാനുഗ്രഹം പ്രാപിപ്പാൻ ദേവാലയത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു .
ഇക്കുറി 82 ഇടവക അംഗങ്ങൾ പ്രസുദേന്തിമാരായി തിരുന്നാൾ ഏറ്റു നടത്തുന്നു. ഇടവക വികാരി ബഹു റവ. ഫാ . ജോബി പൂച്ചുകണ്ടത്തിൽ . കൂടെ ട്രസ്റ്റീമാരായ ജസ്റ്റിൻ ചാമക്കാല, ജിമ്മി പുളിയനാൽ ,ജോസഫ് കീഴങ്ങാട്ടു എന്നിവരുടെ നേതൃത്തിൽ വിവിധ കമ്മറ്റികൾ തിരുന്നാൾ വിജയത്തിനായി പ്രവർത്തിക്കുന്നു .
സെപ്റ് 4 ന് കൊടികയറുന്നു. അന്നേ ദിവസം ഫാ .റിജോ പുതുപറമ്പിലിന്റെ കാർമികത്വത്തിൽ ലദീഞ്ഞും മലങ്കര റീത്തു കുർബാനയും നൊവേനയും നടക്കുന്നതോടെ തിരുന്നാൾ കർമ്മങ്ങൾ ആരംഭിക്കുന്നു .
സെപ്. 5ന് വൈകിട്ട് മണിക്ക് റെവ .ഫാ . ബിബി തറയിലിന്റെ കാർമികത്വത്തിൽ ഇംഗ്ലീഷ് കുർബാനയും നൊവേനയും തുടർന്ന് കാർണിവലും.
സെപ്റ് 6 ന് വൈകിട്ട് 4 മണിക്ക് ലദീഞ്ഞോടെ തിരുന്നാൾ കർമ്മങ്ങൾ ഫാ .പത്രോസ് ചമ്പക്കര, ഫാ .സ്റ്റീഫൻ കണ്ണിപ്പള്ളി എന്നിവരുടെ കാർമികത്വത്തിൽ ആരംഭിക്കും. ചിക്കാഗോ സീറോ മലബാർ രൂപത മെത്രാൻ മാർ ജോയ് ആലപ്പാട്ട് തിരുന്നാൾ കുർബാനയിൽ മുഖ്യ കാർമ്മികനായിരിക്കും. അദ്ദേഹം തിരുനാൾ സന്ദേശവും നൽകുന്നു.
ഇടവകയുടെ പത്താം വാർഷികത്തിന്റെ ഒരു വര്ഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ആരംഭം മാർ ജോയ് ആലപ്പാട്ട് നിർവഹിക്കുന്നു .ചെണ്ട മേളത്തോടെ ആഘോഷമായ തിരുന്നാൾ പ്രോസെഷനും തുടന്ന് വി .കുർബാനയുടെ ആശിർവാദവും നടക്കും.
സ്നേഹവിരുന്നാടെ തിരുന്നാൾ സമാപിക്കും ..
കൂടുതൽ വിവരങ്ങൾക്ക് റവ . ഫാ . ജോബി പൂച്ചുകണ്ടത്തിൽ 224 766 5831