
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരുന്ന തിരുവോണാഘോഷം സെപ്റ്റംബര്‍ 5-ാം തീയതി ശനിയാഴ്ച നടക്കും. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന ആഘോഷപരിപാടികളില്‍ എഴുത്തുകാരന്‍, നോവലിസ്റ്റ്, സംഗീതസംവിധായകന്‍, സംഗീത രചയിതാവ്, ഷോട്ട് ഫിലിം നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ ഏറെ പ്രശസ്തനായ യുവ കലാകാരന്‍ ശ്രീ. അഭിനാഷ് തുണ്ടുമണ്ണില്‍ മുഖ്യാതിഥിയായി ആയിരിക്കും.
സെപ്റ്റംബര്‍ 5-ാം തീയതി ശനിയാഴ്ച വിഭവസമൃദ്ധമായ തിരുവോണ സദ്യയോടെ പരിപാടികള്‍ക്ക് ആരംഭം കുറിക്കും. തുടര്‍ന്ന് ആകര്‍ഷകമായ ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകടമ്പടിയോടോ മാവേലിതമ്പുരാനേയും വിശിഷ്ടാത്ഥികളെയും വേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന സമയബന്ധിതമായ സാംസ്‌ക്കാരിക സമ്മേളനത്തില്‍ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ.റെജി വര്‍ഗീസ് അദ്ധ്യക്ഷത വഹിക്കുന്നതാണ്.

കലാകാരന്‍മാരേയും കലാകാരികളേയും കൊണ്ട് സമ്പുഷ്ഠമായ സ്റ്റാറ്റന്‍ ഐലന്റ് മലയാളി സമൂഹത്തിന്റെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധ നൃത്തങ്ങള്‍, തിരുവാതിര, സിനിമാറ്റിക്ക് ഡാന്‍സ്, ശാസ്ത്രീയ നൃത്തങ്ങള്‍, ഗാനങ്ങള്‍, ലഘു നാടകം എന്നിവ വേദിയില്‍ അരങ്ങേറും.
പ്രസിഡന്റ് ശ്രീ. റെജി വര്‍ഗീസ്, സെക്രട്ടറി ശ്രീമതി ലൈസി അലക്‌സ്, ട്രഷറര്‍ ശ്രീ.ജോസ് വര്‍ഗീസ്, ജോയിന്റെ സെക്രട്ടറി ശ്രീ. റോഷിന്‍ മാമ്മന്‍, വൈസ് പ്രസിഡന്റ് ശ്രീമതി ജെമിനി തോമസ് എ്ന്നിവരുടെ നേതൃത്വത്തില്‍ 16 അംഗ കമ്മറ്റികള്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.
ഗൃഹാതുര സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന തിരുവോണാഘോഷ പരിപാടികളില്‍ പങ്കെടുത്ത് വിജയപ്പിക്കുവാന്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
1. റെജി വര്‍ഗീസ് പ്രസിഡന്റ് -്(646) 708-6070
2. ലൈസി അലക്‌സ് (സെക്രട്ടറി)- 845-300-6339
3. ജോസ് വര്‍ഗീസ് (ട്രഷറര്‍)-917-817- 4115
4. റോഷിന്‍ മാമ്മന്‍(ജോയിന്റ് ട്രഷറര്‍)ൃ646- 262-7945
5. ജെമിനി തോമസ്(വൈസ് പ്രസിഡന്റ്)-347 623 2672
Venue
ST. George Orthodox Church Auditorium,
28 Sunset AVE
Staten Island, NY-10314