
കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുന്ന കാലം ഇപ്പോഴും നിലവിൽ തന്നെ യുണ്ട് . ചാനൽ 24 ഉം മനോരമയും കെട്ടിഘോഷിച്ച കോമാളി വാർത്ത യായി സുകുമാര ക്കുറപ്പ് അന്വേഷണം അവസാനി ക്കുന്നു . പണ്ട് ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള അശ്ലീല വീഡിയോ തേടി കോയമ്പത്തൂരിൽ ഒരു വലിയ കേരള സംഘം പോലീസ് പോയത് ജയിലിൽ കിടന്ന ഒരു ക്രിമിനൽ ബിജു രാധാകൃഷ്ണൻ്റെ വാക്കു കേട്ടുമാത്രമായി രുന്നല്ലോ . എന്നിട്ട് പണ്ട് അമ്പാടൻ ആലപ്പുഴയിൽ പോയിട്ടു വന്നതുപോലെ യായിപ്പോയി ല്ലേ ? നിരപരാധികളെ കുറ്റവാളികളാ ക്കുന്ന കാലം. കാള പെറ്റു എന്ന് കേട്ട് കയറെടുക്കുന്ന കുറെ ഊള ചാനലുകൾ കേരളത്തിൽ മാന്യമായി താമസിക്കുന്ന വ്യക്തികളെ മനഃപ്പൂർവ്വം തേജോവധം ചെയ്യുന്നത് ആദ്യ സംഭവമൊന്നു മല്ല . ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്ക പെടുവാൻ പാടില്ല അതാണ് ഇന്ത്യൻ നിയമം .
പണ്ട് കേരളത്തിൽ ഒരു ഉഡായിപ്പ് ഗോപാലകൃഷ്ണക്കുറുപ്പ് ഒരുനല്ല കുടുംബത്തിൽ പിറന്നു വീണു . പിന്നീട് ഇദ്ദേഹം എങ്ങനെയോ ഇന്ത്യൻ മിലിട്ടറിയിൽ ജോലി തേടി അവിടെ നിന്നും മുങ്ങി പേരു മാറ്റി സുകുമാര ക്കുറുപ്പായി ഗൾഫിൽ ജോലി തേടി പ്പോയെന്നും അവിടെ ലക്ഷങ്ങളുടെ ലൈഫ് ഇൻഷ്വറൻസ് എടുത്തിരുന്നു വെന്നും അത് തട്ടിയെടു ക്കുവാൻ തൻ്റെ വ്യാജ മരണം ഉണ്ടാക്കുവാൻ അതേ രൂപത്തിലുള്ള ഒരാളെ കാറിലിട്ടു കത്തിക്കരിച്ചതിനു ശേഷം ഇൻഷ്വറൻസ് തുക നേടിയെടു ക്കുവാൻ താൻ മരിച്ചുവെന്ന് രേഖയുണ്ടാക്കു വാൻ ശ്രമിച്ചതാണ് സംഭവം .
42 വർഷത്തിനു മുൻപ് നടന്ന സംഭവത്തിൽ ഇതുവരേയും സുകുമാര ക്കുറുപ്പിനെ കണ്ടെത്തുവാൻ മാറി മാറി വന്ന ഒരു ഗവൺമെൻ്റിനും കഴിഞ്ഞിട്ടില്ല യെന്നതാണ് സത്യം .എത്രയോ നിരപരാധികളെ നാട്ടുകാർ പിടിച്ച് ഇടിച്ച് ഇഞ്ചപരുവത്തിലാക്കി ഇതാണ് സുകുമാരക്കുറുപ്പ് എന്നു പറഞ്ഞ് പോലീസിൻ്റെ കൈവശ മെത്തിക്കുകയും അവരും കുറെ അന്വേഷണ ത്തിൻ്റെ ഭാഗമായി പ്രഹരമേൽ പ്പിക്കുകയും അതിനു ശേഷം നിരപരാധി യെന്നുകണ്ട് വിട്ടയക്കുകയും ചെയ്ത ചരിത്രമുണ്ട് . ഊശാൻ താടിവെച്ച പലർക്കും അന്ന് പല സ്ഥലത്തു വെച്ച് അസ്ഥാനത്തും അടികിട്ടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
സുകുമാരക്കുറുപ്പ് എന്ന നല്ല വീട്ടിലെ ക്കുഞ്ഞ് ഇപ്പോഴും ജീവിച്ചിരി ക്കുന്നു വെന്നാണ് യുടൂബർ അനൂപ് തറപ്പിച്ചു പറയുന്നത് . കാരണം മരിച്ചുവെന്നു തെളിഞ്ഞാൽ അടുത്ത എപ്പിസോഡ് ഇറക്കി പണമുണ്ടാക്കു വാൻ സാധിക്കില്ല ല്ലോ. എങ്കിലും സുകുമാരക്കുറുപ്പ് പിടിക്കപ്പെടേ ണ്ടതില്ല എന്ന് ആരൊക്കയോ തീരുമാനി ച്ചിരിക്കുന്നു എന്നാണ് എൻ്റെ അഭിപ്രായം . ചാനലുകാർക്ക് ചാകരയും യൂടൂബർ മാർ ക്ക് പണവും രാജ്യരാജ്യാന്തര ങ്ങളിൽ കറങ്ങി സുഖിക്കുവാൻ പോലീസ് കാർക്കും നല്ല അവസരങ്ങൾ കിട്ടുമ്പോൾ സുകുമാരക്കുറു പ്പ് ഒരു പ്രഹേളിക യായി തുടരട്ടെ . ഇനിയും അമേരിക്കയി ലോട്ട് കൂടി അവർക്കു വരുവാൻ ഒരു ചാൻസ് ഉണ്ടാകട്ടെ യെന്നും പ്രാർത്ഥിക്കുന്നു .
ഒരിക്കലും തെളിയിക്ക പ്പെടാത്ത ഒരു കേസ് ഡയറി ചിലന്തിവല പിടിച്ച ഷെൽഫിൽ നിന്നും താഴെ വീണ പ്പോൾ സതീശൻ സർക്കാരിന് ഒരുമോഹം ഈ കേസ് ഒന്നു തെളിയിച്ചാൽ വലിയ ഒരു പൊൻ തൂവൽ കൂടി തൊപ്പിയിൽ തുന്നിച്ചേർക്കാ മല്ലോ . അതിനായി 24 ചാനലും മനോരമയും സാർക്കാരിന് കരുത്തേകി സുകുമാരക്കുറുപ്പ് ബ്രൂണയിൽ ഒരു സുൽത്താനായി വാഴുന്നുണ്ടെന്ന് കണ്ടെത്തുന്നു . പിടികിട്ടാപ്പുള്ളി യായി 42 വർഷമായി കേരളത്തെ ക്കുഴക്കുന്ന പ്രഹേളികക്ക് തിരശ്ശീലയിടുവാൻ ശ്രമിക്കുന്നു .
അതിൽ വീണ്ടും ഒരു പാവം നിരപരാധിയെ സുകുമാരക്കുറു പ്പായി വേഷം കെട്ടിപ്പിക്കുന്നു .
പാവം ത്രിശ്ശൂർ ക്കാരൻ ഒരു ദാമോദര മേനോനെ സുകുമാരക്കുറു പ്പാക്കി ഹാഷ്മി കേരള ജനതയെ വെറും പൊട്ടൻമാരാ ക്കുന്നു . കഷ്ടം .
ഇപ്പോൾ ജീവനോടെ യുണ്ടെങ്കിൽ 84 വയസ്സുണ്ടാ കുമായിരുന്ന സുകുമാരക്കു റുപ്പ് ജവിച്ചിരിക്കു വാൻ ഒരു സാധ്യത യില്ലെന്നും ,ഇത്രയും കുറ്റകൃത്യ ങ്ങൾ ചെയ്ത ഒരു ഹൃദയ തകരാറുള്ള വ്യക്തി ടെൻഷൻ മൂലം എന്നേ പടമായി ക്കാണു മെന്നും 7 വർഷം വരെ കണ്ടുപിടിക്കുവാൻ സാധിക്കാത്തതിനാൽ മരിച്ചതായി കേസ് എഴുതി തള്ളി യെന്നും മുൻ എസ്. പി ജോർജ് ജോസഫ് തറപ്പിച്ചു പറയുന്നു . എങ്കിൽ അദ്ദേഹത്തിൻ്റെ ബോഡി എവിടെ ? അതാണ് യൂ ടൂബർ അനൂപ് പറയുന്നത്? പണ്ട് കക്കയം ക്യാമ്പിൽ വെച്ച് കൊല്ലപ്പെട്ട രാജൻ്റെ മൃതദേഹം എവിടെ ? അതുപോലെ ഇതും എഴുതി തള്ളുന്നതല്ലേ ഉത്തമം .
വാസ്തവത്തിൽ സുകുമാരക്കുറുപ്പ് കൊലപാതകം ചെയ്തിട്ടില്ല . ഒരു മൃതദേഹം കണ്ടുപിടിച്ച് എൻ്റെ കാറിലിട്ടു കത്തിക്കരിച്ചിട്ട് അത് ഞാനാണെന്ന് വരുത്തി തീർക്കണ മെന്നായിരു ന്നു നിർദ്ദേശം . പക്ഷെ കള്ളിൻ്റെയും കഞ്ചാവിൻ്റെയും ലഹരിയാൽ പണക്കൊതി മൂത്ത അളിയൻ ഭാസ്‌ക്കര പിള്ളയും പൊന്നപ്പനും ഷാഹുവും കൂടി ഒരു പാവം ചാക്കോയെ ജീവനോടെ പിടിച്ച് കഴുത്ത് ഞെരുക്കി കൊന്ന് കാറിലിട്ടു കത്തിക്കയായിരുന്നു .
അതു കേട്ട് ഭയന്ന സുകുമാരക്കുറുപ് എന്ന ക്രിമിനൽനാട് വിട്ട് തൻ്റെ ഇൻഷ്വറൻസ് തുകക്കായി ഇന്നും കാത്തിരിക്കുന്നു . ആ കൊടും കുറ്റവാളി എവിടെ മുങ്ങിയെന്ന് ആർക്കും പിടികിട്ടാത്ത സാഹചര്യത്തിൽ മറ്റു പലരേയും സുകുമാരക്കുറു പ്പാക്കി ചാനലുകൾ റീച്ചു കുട്ടുന്നതിനിടയിൽ പാവം ഇപ്പോഴത്തെ ദാമോദരമേനോനെ യും കരുവാക്കിയെ ന്നു പറയാം .
80 വയസ്സ് പിന്നിട്ട ഈ വയോധികൻ്റെ അഭിമാനത്തേയും സ്വകാര്യതേയും ചവിട്ടി മെതിച്ച് രണ്ടു ദിവസം കൊണ്ട് ചില മലയാള ചാനലുകൾ യൂ ട്യൂബിൽ വാരിക്കൂട്ടിയത് ലക്ഷങ്ങളാണ് . കഴുകൻമാരായി രൂപം പ്രാപിച്ച് അധമ മാപ്രകളുടെ ആർത്തിക്കു മുൻപിൽ കൊത്തിവലിക്ക പ്പെടുന്ന നിരപരാധികളിലെ ഒരാൾ മാത്രമാണ് ഈ വയോധികൻ . മാപ്രകൾക്ക് മണികെട്ടുവാൻ നിയമം പര്യാപ്തമല്ലാത്തി ടത്ത് പൊതുജനം ആ ദൗത്യം ഏറ്റെടുക്കുന്ന കാര്യം വിദൂരമല്ലെന്നു കൂടി ഓർമപ്പെടുത്തട്ടെ . സുകുമാര ക്കുറുപ്പിൻ്റെ ബോഡി കണ്ടു കിട്ടാത്തിടത്തോളം കാലം കേസ് നിലനിൽക്കുമെന്നും ഇത് ഉടൻ ക്ലോസ് ചെയ്യില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുമ്പോൾ സുകുമാര ക്കുറുപ്പ് ഇനിയും പല വേഷത്തിലും ഭാവത്തിലും വരുമെന്ന് അനുമാനിക്കാം . ജാഗ്രതൈ .