Image

നേപ്പാൾ പ്രളയം: മരണസംഖ്യ 579 ആയി; 1,924 പേരെ കാണാനില്ല

Published on 28 August, 2026
നേപ്പാൾ പ്രളയം: മരണസംഖ്യ 579 ആയി; 1,924 പേരെ കാണാനില്ല

ഹിമാലയൻ മേഖലയിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 579 ആയി ഉയർന്നു. ദുരന്തത്തിൽ ഇനിയും 1,924 പേരെ കാണാതായതായാണ് ഔദ്യോഗിക കണക്കുകൾ കാണാതായവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ തിരച്ചിൽ ശക്തമാക്കുന്നതിനിടെ, മുമ്പ് കണക്കാക്കിയതിന്റെ ഇരട്ടിയോളമാണ് നിലവിലെ കാണാതായവരുടെ സംഖ്യ.

വെള്ളിയാഴ്ച കൂടുതൽ പ്രളയസാധ്യതയുണ്ടെന്ന മുന്നറിയിപ്പ് രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ ആശങ്ക സൃഷ്ടിച്ചു . നേപ്പാളിന്റെ വടക്കൻ മേഖലകളിലും ചൈനീസ് അതിർത്തിയോടുചേർന്ന താഴ്‌വരകളിലും വീണ്ടും വലിയ തോതിൽ വെള്ളം കുത്തിയൊഴുകിയെത്താൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.  ഇതിനകം തന്നെ 500-ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട് ഈ പ്രദേശങ്ങളിൽ .

പുതിയ പ്രളയമുന്നറിയിപ്പുകൾ  രക്ഷാപ്രവർത്തനം കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. അപകടസാധ്യത മുന്നിൽ കണ്ടാൽ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ദുരന്തനിവാരണ അതോറിറ്റി രക്ഷാപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി.

തൃശൂലി ടൗണിൽ ഒരു നേപ്പാൾ പോലീസ് ഉദ്യോഗസ്ഥൻ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച് ആളുകളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ അഭ്യർത്ഥിച്ചതിനെ തുടർന്ന് ഡസൻ കണക്കിന് ആളുകൾ ഒരു ക്ഷേത്ര വളപ്പിൽ അഭയം തേടി.

മുപ്പതിനായിരത്തിലധികം നേപ്പാൾ സുരക്ഷാ സേനാംഗങ്ങളെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിരിക്കുന്നതെന്ന്  ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പറയുന്നു . രക്ഷപ്പെടുത്തിയ നിരവധിയാളുകളെ നേപ്പാൾ സൈന്യം തൃശൂലി നദിക്കരയിലുള്ള ബാരക്കുകളിലേക്ക് മാറ്റി.  അതിജീവിച്ചവരുടെ പട്ടികയിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരുകളുണ്ടോ എന്ന് അറിയാൻ ആളുകൾ തിരക്ക് കൂട്ടുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർമാർ പറയുന്നു.

ഇതുവരെ 3,700-ലധികം ആളുകളെ രക്ഷപ്പെടുത്തിയതായി നേപ്പാളി അധികൃതർ അറിയിച്ചു. യൂണിഫോം ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥർ ചെളി നിറഞ്ഞ നദിയിൽ നിന്ന് ആളുകളെ കൈപിടിച്ചുയർത്തുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. നിർമ്മാണത്തിലിരുന്ന ഒരു ജലവൈദ്യുത പദ്ധതിയുടെ ടണലിനുള്ളിൽ കുടുങ്ങിയവരാണ് ഇവരെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

നേപ്പാളിലെ 93,000-ത്തോളം ആളുകൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസിന്റെ പ്രാഥമിക വിലയിരുത്തൽ  സൂചിപ്പിക്കുന്നു.

പ്രകൃതിദുരന്തങ്ങൾ നടന്ന് 48 മുതൽ 72 മണിക്കൂർ വരെയുള്ള സമയമാണ് ജീവനോടെ ആളുകളെ കണ്ടെത്താൻ  ഏറ്റവും നിർണായക ഘട്ടം. എന്നാൽ കിലോമീറ്ററുകളോളം റോഡുകൾ തകർന്ന് വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ട സാഹചര്യം   രക്ഷാപ്രവർത്തകർക്കും സന്നദ്ധ സംഘടനകൾക്കും ആളുകളെ കണ്ടെത്തുന്നതിനും ഭക്ഷണവും മരുന്നും താൽക്കാലിക ഷെൽട്ടറുകളും എത്തിക്കുന്നതിനും  തടസ്സമായി മാറിയിട്ടുണ്ട്.

ചിലയിടങ്ങളിൽ ദുരന്തപ്രദേശങ്ങളിൽ  എത്തുന്നതിനായി രക്ഷാപ്രവർത്തകർക്ക്  ചെളി നിറഞ്ഞ പ്രദേശങ്ങളിലൂടെ   പുതിയ റോഡുകൾ വെട്ടിത്തെളിക്കേണ്ടിവരുമെന്ന് നേപ്പാൾ അടിസ്ഥാന സൗകര്യ ഗതാഗത മന്ത്രാലയം മുൻ മേധാവി കേശവ് ശർമ്മ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക