Image

ഫാ. ഷിബു വേണാട് മത്തായി മെത്രാപ്പോലീത്താ സ്ഥാനത്തേക്ക്

Published on 28 August, 2026
ഫാ. ഷിബു വേണാട് മത്തായി മെത്രാപ്പോലീത്താ സ്ഥാനത്തേക്ക്

സുൽത്താൻ ബത്തേരി ഭദ്രാസനത്തിൽ നിന്ന് ആദ്യമായ് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക്  തിരഞ്ഞെടുക്കപ്പെട്ട റവ. ഫാ. ഷിബു വേണാട് മത്തായി അമേരിക്കൻ മലയാളികൾക്കും അഭിമാനമായി.

ഇപ്പോൾ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഫിലാഡൽഫിയ   ബെൻസലേം  സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് പള്ളി  വികാരിയാണ്  അദ്ദേഹം. നോർത്ത് ഈസ്റ്റ് അമേരിക്ക ഭദ്രാസന കൗൺസിൽ അംഗം; Holy Transfiguration Retreat Centre ഡയറക്ടർ; HTRC Community Centre, Dalton, Philadelphia – ഡയറക്ടർ എന്നീ നിലകളിലും  സേവനം അനുഷ്ഠിക്കുന്നു.

സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ വയനാട് ജില്ലയോട് ചേർന്ന തമിഴ്നാട് - നീലഗിരി ജില്ലയിൽ  തളൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവക അംഗമാണ്. സുൽത്താൻബത്തേരി ഭദ്രാസനത്തിൽ നിന്ന് കുടിയേറ്റ കർഷകരുടെ തലമുറകളിൽ ആദ്യം ആയി ഒരാൾ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് കടന്നു വരുന്നു.  
1973 മാർച്ച് 9  ന് അദ്ദേഹം ജനിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും B.Sc. യും, സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും B.D. യും കരസ്ഥമാക്കിയ അദ്ദേഹം 20 വർഷമായി വൈദീകനായി സേവനം അനുഷ്ഠിക്കുന്നു.
OCYM സെക്രട്ടറി, റീജിയണൽ സെക്രട്ടറി, MGOCSM വൈസ് പ്രസിഡന്റ്, യൂത്ത് മിനിസ്ട്രി സ്പിരിച്വൽ അഡ്വൈസർ, ദിവ്യബോധനം/ലീഡർഷിപ്പ് ട്രെയിനിംഗ് ഫാക്കൽറ്റി തുടങ്ങിയ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.
ഇപ്പോൾ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് പള്ളി, ബെൻസലേം – വികാരി; നോർത്ത് ഈസ്റ്റ് അമേരിക്ക ഭദ്രാസന കൗൺസിൽ അംഗം; Holy Transfiguration Retreat Centre – ഡയറക്ടർ; HTRC Community Centre, Dalton, Philadelphia – ഡയറക്ടർ എന്നീ നിലകളിൽ സേവനം അനുഷ്ഠിക്കുന്നു.

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ നിയുക്ത മെത്രാൻ ആയി തിരഞ്ഞെടുക്കപ്പെട്ട ഫാ. ഷിബു വേണാട് മത്തായിക്ക് പ്രാർത്ഥനാശംസകൾ…

see also

ഫിലഡൽഫിയയിൽ നിന്ന് ഫാ.ഷിബു വേണാട് മത്തായി അടക്കം മലങ്കരസഭയ്ക്ക് 4 പുതിയ മെത്രാപ്പോലീത്താമാർ  

Join WhatsApp News
George Thumpayil 2026-08-29 00:30:18
ധന്യതയോടെ മാതൃസഭയെ നയിക്കുവാൻ, സേവിക്കുവാൻ, അച്ചന് ഇടയാകട്ടെ എന്നാശംസിക്കുന്നു. പ്രാർത്ഥനാശംസകളോടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക