
കൊച്ചി : തുടരും എന്ന ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രത്തിലെ പ്രതിനായകനായെത്തി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ പ്രകാശ് വർമ്മ സംവിധായകനാകുന്നു. മമ്മൂട്ടിയാണ് പ്രകാശ് വർമ്മയുടെ ആദ്യ സിനിമയിലെ നായകർ. അതിഥി താരമായി മോഹൻലാലും ചിത്രത്തിന്റെ ഭാഗമായേക്കുമെന്നാണ് വിവരം.
മമ്മൂട്ടിയും മോഹൻലാലും ഏറെക്കാലത്തിന് ശേഷം ഒന്നിച്ചഭിനയിച്ച പേട്രിയറ്റിന്റെ പ്രൊമോഷണൽ ഇന്റർവ്യൂകളിലൊന്നിൽ പ്രകാശ് വർമ്മയായിരുന്നു ഇന്റർവ്യൂവർ. അന്നേ ഒരു കഥയുടെ ആശയം മമ്മൂട്ടിയോടും മോഹൻലാലിനോടും പ്രകാശ് വർമ്മ പറഞ്ഞിരുന്നുവെന്നും ഇപ്പോഴാ ആശയം പ്രോജക്റ്റായി ഫലപ്രാപ്തിയിലെത്തുന്നുവെന്നുമാണ് വിവരം.
മമ്മൂട്ടി ബ്ലാക്കിലെ കാരിക്കാമുറി ഷൺമുഖനായി വീണ്ടും അവതരിക്കുന്ന ലോ & ഓർഡർ എന്ന രഞ്ജിത്ത് ചിത്രത്തിൽ പ്രകാഗ് വർമ്മയാണ് നായകൻ. സെപ്തംബർ 10 ന് ചിത്രം തിയേറ്ററുകളിലെത്തും.അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ഒരു പരസ്യ ചിത്ര സംവിധായകാണ് പ്രകാശ് വർമ്മ വോഡഫോൺ സൂ സൂ സീരീസും കേരളാ ടൂറിസത്തിന്റെയും ഉൾപ്പടെ നിരവധി ശ്രേദ്ധേയ പരസ്യ ചിത്രങ്ങൾ പ്രകാശ് വർമ്മ ഒരുക്കിയിട്ടുണ്ട്.
#Prakashvarma #Mammootty #mohanlal