
ഞാൻ നൂറ് കവിത എഴുതിക്കഴിഞ്ഞു. എന്റെ അഞ്ചു വർഷത്തെ അദ്ധ്വാനമാണ്. എഴുതിക്കഴിഞ്ഞപ്പോൾ എനിക്കുതോന്നി ഞാനൊരു കുമാരനാശാനോ വള്ളത്തോളോ ഉള്ളൂരോ ആണെന്ന്. ലക്ഷണമൊത്ത കവിത. ഞാൻ സ്വയം അഭിനന്ദിച്ചു.
ഇനി ഇത് പ്രസിദ്ധീകരിക്കണം.
പുസ്‌തകമാക്കണം.
ദേശീയ സാഹിത്യസമിതിയുടെ "കവിമുത്ത്" അവാർഡ് വാങ്ങിക്കണം.
കഴിഞ്ഞകൊല്ലം അവാർഡ് വാങ്ങിച്ച മാങ്കൊമ്പിൽ ചാത്തുണ്ണിയുടെ കവിതകളെക്കാൾ കേമമാണ് എന്റെ കവിതകൾ.
പുസ്തകമാക്കണമെങ്കിൽ കാശ് വേണം. ആയിരം കോപ്പി അച്ചടിക്കണമെങ്കിൽ ഒരു ലക്ഷം രൂപയാകും. അത് എനിക്ക് വലിയ തുകയാണ്.
>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....