Image

ഇടക്കാല തിരഞ്ഞെടുപ്പിന് 70 ൽ താഴെ ദിനങ്ങൾ മാത്രം: മെയിൽ ഇൻ ബാലെറ്റ്‌സ് കേസുകൾ തുടരുന്നു (ഏബ്രഹാം തോമസ്)

Published on 28 August, 2026
ഇടക്കാല തിരഞ്ഞെടുപ്പിന് 70 ൽ താഴെ ദിനങ്ങൾ മാത്രം: മെയിൽ ഇൻ ബാലെറ്റ്‌സ് കേസുകൾ തുടരുന്നു (ഏബ്രഹാം തോമസ്)

വാഷിംഗ്ടൺ : യു എസിൽ ഇടക്കാല തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുകയാണ്. 70 ദിനങ്ങൾക്കുള്ളിൽ ഇവ നടക്കും. പൂരിപ്പിച്ചു തപാൽ വഴി തിരിച്ചു അയയ്ക്കുന്ന ബാലറ്റുകളുടെ സാധുത ചോദ്യം ചെയ്യുന്ന അനവധി കേസുകൾ ഇപ്പോഴും വിവിധ കോടതികളിൽ അന്തിമ വിധി കാത്തു കഴിയുന്നു. ഈ കേസുകളുടെ വിധി ഇടക്കാല തിരഞെടുപ്പിന് മുൻപ് പുറത്തു വരുമോ, പുറത്തു വന്നാൽ തന്നെ പോളിങ്ങിന് മുൻപ് വിധി നടപ്പാക്കാൻ കഴിയുമോ എന്ന കാര്യങ്ങൾ സംശയമാണ്.

യു എസ് ഡിസ്ട്രിക്ട് ജഡ്ജ് ഇന്ദിര തൽവാനി (ബോസ്റ്റൺ) യുടെ വിധി യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അപ്പീൽ ഭാഗികമായി മാനിച്ചു. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മെയിൽ ഇൻ ബാലറ്റുകൾ കൈകാര്യം ചെയ്യുവാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റൽ സെർവീസിനോട് നിർദേശിക്കുന്ന ട്രംപിന്റെ ഓർഡർ നിരോധിച്ചു കൊണ്ടുള്ള വിധി റദ്ദാക്കാൻ യു എസ് സുപ്രീം കോടതിയുടെ ഭൂരിപക്ഷ ജസ്റ്റീസുമാർ നിർദേശിച്ച സാഹചര്യത്തിൽ താൻ തന്റെ വിധിക്കു എതിരെ നീങ്ങുവാൻ നിർബന്ധിതയായിരിക്കുകയാണെന്നു തൽവാനി ഒരു വിധിയിലൂടെ വ്യക്തമാക്കിയതാണ് ട്രംപിന്റെ വിജയമായി അനുകൂലികൾ ചൂണ്ടിക്കാട്ടുന്നത്. യു എസ് സുപ്രീം കോടതിയുടെ യാഥാസ്ഥിതികരായ ജഡ്ജുമാരുടെ ഹിതം മറ്റൊരു കേസിലൂടെ വ്യക്തമായതാണ് തൽവാനിയുടെ മനസുമാറ്റത്തിന് കാരണമായത്. ആ കേസിൽ തൽവാനി നൽകിയ വിധി അകാലപരിണതമായിരുന്നു എന്ന് വിമർശകർ പറഞ്ഞു. തൽവാനിയുടെ ചിന്താഗതി വ്യക്തമായ സാഹചര്യത്തിൽ ഒട്ടും അമാന്തിക്കാതെ ഡെമോക്രറ്റിക് പാർട്ടി നിയന്ത്രിക്കുന്ന രണ്ടു ഡസൻ സംസ്ഥാനങ്ങൾ അപ്പീൽ സമർപ്പിച്ചു.

തൽവാനിയുടെ വിധിയിൽ എക്സിക്യൂട്ടീവ് ഓർഡർ അരാജകത്വം സൃഷ്ടിക്കുമെന്നും ഓർഡർ ഭരണഘടനാ വിരുദ്ധമായി കണ്ടെത്തിയേക്കാം എന്നും മുന്നറിയിപ്പു നൽകുന്നുണ്ട്.
ഫെഡറൽ ഭരണകൂടത്തിന് ഇനി കഴിഞ്ഞ വെള്ളിയാഴ്ചപുറപ്പെടുവിച്ച യു എസ് പോസ്റ്റൽ സർവീസ് റൂളുമായി മുന്നോട്ടു പോകാം. സംസ്ഥാനങ്ങൾ മെയിൽ ബാലറ്റുകൾക്കു ഒരു ഏകീകൃത രൂപത്തിലുള്ള കവറുകളുമായി തുടരാം. മെയിൽ ഇൻ വോട്ടുകൾ നല്കാൻ യോഗ്യതയുള്ളവരുടെ വിവരങ്ങൾ പോസ്റ്റൽ സർവീസിനെ അറിയിച്ചിരിക്കണമെന്നും ഈ റൂൾ പറയുന്നു.
ആദ്യ ഡെമോക്രറ്റിക് കേസ് അകാലപരിണതമായിരുന്നു. എന്നാൽ പിന്നീട് പുറപ്പെടുവിച്ച പോസ്റ്റൽ സർവീസ് ഡെലിവറി ഓഫ് ബാലറ്റ് റൂൾ ഇത് നിയമ വിധേയം ആക്കിയിട്ടുണ്ട്. മെയിൽ ഇൻ ബാലറ്റുകൾ അടുത്ത ആഴ്ച അയച്ചു തുടങ്ങും എന്നാണ് അറിയുന്നത്. അതിനാൽ പുതിയ അപ്പീലുകളുടെ ഫലം ഉൾപെടുത്താനാവില്ല എന്ന് തിരഞ്ഞെടുപ്പു അധികാരികൾ പറഞ്ഞു.

'രാജ്യത്തു ഉടനീളം തിരഞെടുപ് അധികാരികൾ 2026 തിരഞ്ഞെടുപ്പിന് വേണ്ട ഒരുക്കങ്ങളിൽ വ്യാപൃതരാണ്. ഈ ഒരുക്കങ്ങളിൽ ഇടപെടുവാനോ എണ്ണമറ്റ വോട്ടർമാരുടെ അവകാശങ്ങൾ നിഷേധിക്കുവാനോ സാധ്യമല്ല. ആർക്കു വോട്ട് ചെയ്യാമെന്നോ ആർക്കു വോട്ടു ചെയ്യാനാവില്ല എന്നോ യു എസ് പി എസിനു തീരുമാനിക്കാൻ ആവില്ല ', പല തവണ വിവാദങ്ങളിൽ അകപ്പെട്ടിട്ടുള്ള ന്യൂ യോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ്‌പറഞ്ഞു. പുതിയ കേസ് ഫയൽ ചെയ്ത 25 ഡെമോക്രട്ടിക് അറ്റോർണി ജനറൽമാരിൽ ഒരുവളാണ് ഇവർ.

ട്രംപ് ഭരണകൂടത്തിന് മൂന്നാമതൊരു കേസ് കൂടി നേരിടാൻ ഉണ്ട്. കഴിഞ്ഞ മേയിൽ വാഷിംഗ്‌ടൺ ഡി സി യിൽ ഫയൽ ചെയ്തതാണ് ഇത്. എന്നാൽ ഈ കേസ് തള്ളിക്കളഞ്ഞിരുന്നു എന്നാണ് അറിയുന്നത്. ഇതും മറ്റു രണ്ടു കേസുകളും ഫയൽ ചെയ്തത് മെയിൽ ഇൻ ബാലറ്റ് റൂൾ പുറപ്പെടുവിക്കുന്നതിനു മുൻപാണ്. ഒരു വൈറ്റ് ഹാവ്സ് വക്താവ് ഇതൊക്കെ മെയിൽ ഇൻ ബാലറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന, സാമാന്യ ബുദ്ധിക്കു നിരക്കുന്ന മുൻകരുതലുകളാണ് എന്ന് പറഞ്ഞു.

മെയിൽ ഇൻ ബാലറ്റുകൾ എക്കാലവും വിമർശനവിധേയമായിട്ടുണ്ട്. മെയിൽ ഇൻ ബാലറ്റിന്റെ സുരക്ഷ ബ്ലാങ്ക് ഫോം വോട്ടർമാർക്ക് അയക്കുന്നത് മുതൽ, പൂരിപ്പിച്ച ബാലറ്റ് വരണാധികാരികൾക്കു എത്തുന്നത് മുതൽ, ഇവ എണ്ണുന്നത് വരെ ഉറപ്പാക്കുവാൻ കഴിയുന്നില്ല എന്നാണ് സാധാരണയായി ആരോപണം ഉയരാറുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക