
ആലുവാപ്പുഴയെ
പിന്നെയും ഒഴുക്കാൻ
അഞ്ഞൂർ പെൺകുട്ടികൾ
പാദസരങ്ങൾ
അണിഞ്ഞു വന്നു.
അന്നവർ നടന്ന വഴികളിൽ,
ഓരോരുത്തരും മറന്നുവച്ച
ഒരഞ്ഞൂർ ചിരികളുണ്ട്.
മാറിയും മാറാതെയും
നിൽക്കുന്ന ഒരഞ്ഞൂർ
പാദസരപ്രണയങ്ങളുമുണ്ട്,
ഒച്ചയില്ലാതെ വറ്റിയൊഴുകുന്ന
ധാരാളം,
പാദസരങ്ങൾ വേറെയും.
നിറഞ്ഞൊഴുകുന്നപാദസരങ്ങൾ
എനിക്കൊപ്പം ഈ പാട്ടു കേൾക്കുന്നു..
"ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയും ഒഴുകി "
ഒച്ചയില്ലാതെ വറ്റി ഒഴുകുന്ന
ഒരുപാട് പാദസരങ്ങൾക്കൊപ്പം ഞാനാപ്പാട്ടും കേൾക്കുന്നു..
"കരയാനോ മിഴി നീരിൽ തുഴയാനോ
ജീവിതം
ഇവിടെന്നും വേതാളങ്ങൾക്കണിയാനോ സ്ത്രീ ജന്മം"
? ? ?.