Image

ന്യൂനപക്ഷങ്ങളോടുള്ള നിലപാട് ഭഗവത് വ്യക്തമാക്കണമെന്നു സിഖ് നേതാവ് (പിപിഎം)

Published on 26 August, 2026
ന്യൂനപക്ഷങ്ങളോടുള്ള നിലപാട് ഭഗവത് വ്യക്തമാക്കണമെന്നു സിഖ് നേതാവ് (പിപിഎം)

യുഎസിൽ സന്ദർശനത്തിന് എത്തിയ ആർ എസ്‌ എസ് നേതാവ് മോഹൻ ഭഗവതിനെ സ്വാഗതം ചെയ്ത സിഖ് അമേരിക്കൻ നേതാവ് ജസ്‍ദീപ് സിംഗ് അദ്ദേഹത്തോട് ന്യൂനപക്ഷങ്ങളോടുള്ള സംഘടനയുടെ സമീപനം ചർച്ച ചെയ്യുന്നതു നന്നായിരിക്കുമെന്നു നിർദേശിച്ചു. നൂറാഘോഷിക്കുന്ന ആർ എസ് എസിന്റെ ദൗത്യം വിശദീകരിക്കാനും ഈ അവസരം ഉപയോഗിക്കണം.

2009 മുതൽ ആർ എസ് എസിനെ നയിക്കുന്ന ഭഗവത് ഇത്രയും പ്രധാനപ്പെട്ട ഒരു സന്ദർശനം മുൻപു യുഎസിൽ നടത്തിയതായി ഓർമയില്ലെന്നു സിംഗ് പറഞ്ഞു. "ഉന്നത പ്രാധാന്യമുള്ള സന്ദർശനം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മാഡിസൺ ഗാർഡനിലെ വമ്പിച്ച യോഗം ഉൾപ്പെടെ നിരവധി  പരിപാടികളുണ്ട്. എന്നാൽ യുഎസിൽ തന്നെ ചില വിഭാഗങ്ങൾക്ക് അദ്ദേഹത്തോട് എതിർപ്പുണ്ട്. അതു കൊണ്ട് ആർ എസ് എസിന്റെ ദൗത്യം അദ്ദേഹം വിശദീകരിക്കണം.

പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നു സിംഗ് പറഞ്ഞു. എന്നാൽ ചർച്ചകളാണ് നല്ലത്. അവസരമുണ്ടെങ്കിൽ സിഖ് സമുദായത്തിന് ആർ എസ് എസിനെ കുറിച്ചുള്ള ആശങ്കകൾ അദ്ദേഹവുമായി നേരിട്ട് സംസാരിക്കാൻ താൻ തയാറാണ്.

മാംദാനിക്കു വിമർശനം

ഭഗവതിന്റെ സന്ദർശനത്തെ ന്യൂ യോർക്ക് മേയർ സോഹ്രാൻ മാംദാനി എതിർത്തതിനെ യുഎസ് ഗായിക മേരി മിൽബെൻ അതിനിടെ വിമർശിച്ചു. മാംദാനിയും മറ്റു 'സോഷ്യലിസ്റ്റ് കിറുക്കന്മാരും' നരേന്ദ്ര മോദിയോടുള്ള രോഷമാണ് പ്രകടിപ്പിക്കുന്നതെന്നു അവർ എക്‌സിൽ കുറിച്ചു.

Sikh American leader urges Bhagavat to discuss minorities 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക