Image

മാഗിന്റെ മെഗാ ഓണം ഹ്യൂസ്റ്റണിൽ ചരിത്രം കുറിച്ച് കേരളത്തനിമയുടെ നിറവിൽ ആഘോഷപ്പൂരമായി!

ജിൻസ് മാത്യു, റിവർസ്റ്റോൺ Published on 26 August, 2026
മാഗിന്റെ മെഗാ ഓണം ഹ്യൂസ്റ്റണിൽ ചരിത്രം കുറിച്ച് കേരളത്തനിമയുടെ നിറവിൽ ആഘോഷപ്പൂരമായി!

ഹ്യൂസ്റ്റൺ:മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ(മാഗ്] റൂബി ജൂബിലി വർഷമായ 2026 ഹ്യൂസ്റ്റൺ മഹാ ഓണമായ മാഗ് മെഗാ ഓണം ജി.എസ്.എച്ച് സെന്ററിൽ കേരളത്തനിമയുടെ സമ്പൂർണ്ണ നിറവിൽ ആഘോഷപ്പൂരമായി കൊണ്ടാടി.പൊന്നിൻ ചിങ്ങമാസത്തിന്റെ വാരാന്ത്യ ശനിയാഴിച്ച ജി.എസ്.എച്ച് സെന്ററിൽ നിറഞ്ഞ്നിന്ന രണ്ടായിരത്തോളം ജനങ്ങളെ സാക്ഷിയാക്കി കൊണ്ട് ഔദ്യോഗിക ഉത്ഘാടനത്തിനായി ചീഫ് ഗസ്റ്റു‌കളെയും, മഹാബലിതമ്പുരാനെ യും, മാഗ് പ്രസിഡന്റ്റ് നേതൃത്വം കൊടുക്കുന്ന മാഗ് ഭാരവാഹികളെയും സ്വീകരിച്ച് കൊണ്ടുള്ള ഘോഷ യാത്ര ചെണ്ട മേളത്തിന്റെയും കേരള കലാരൂപങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ചു.

ഏഴാം കടിലനക്കരെയുള്ള സാസ്കാരിക കേരളത്തിൻ്റെ അതേ വേഷഭൂഷാധികൾ ധരിച്ചത്തിയ പ്രൗഡഗംഭീരമായ സദസിനെ സാക്ഷിയാക്കി കൊണ്ട് മാഗ് പ്രസിഡന്റ് റോയി.സി.മാത്യുവിന്റെ അധ്യക്ഷതയിൽ ഓണാഘോഷത്തിന് ഭദ്ര ദീപം തെളിഞ്ഞു. മാഗ് പ്രസിഡന്റ് റോയി മാത്യു വിനൊപ്പം കോൺസിലേറ്റ് കൗൺസിൽ ഓഫ് ഇൻഡ്യാ കോൺസുൽ അഞ്ചു മാലിക്ക്,സ്റ്റാഫോർഡ് സിറ്റി മേയർകെൻ മാത്യു,ഫോർട്ട് ബെൻഡ് ഡിസ്ട്രിക്ക് ജഡ്‌ജ് സുരേന്ദ്രൻ പട്ടേൽ, ജഡ്ജ് ജൂലി മാത്യു,അസോസിയേറ്റ് ജഡ്‌ജ് ജെറ്റി ഏബ്രഹാം, സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ഡോ. സുലിമാൻ ലലാനി,ക്യാപ്റ്റൻ മനോജ് കുമാർ പൂപ്പാറയിൽ, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി ജോസഫ്,ബിൽഡിങ്ങ് കമ്മിറ്റി ചെയർമാൻ ശശീധരൻ നായർ,ടൈറ്റിൽ സ്പോൺസർ ഒനിയൽ കുറുപ്പ് കാരാവല്ലി ക്യാപ്പിറ്റൽ ആൻഡ് വെന്റർ, നിക്ക് ധനാനി മാഗ് സെക്രട്ടറി വിനോദ് ചെറിയാൻ,ഓണം പോഗ്രം കോ ഓർഡിനേറ്റർ ഷിനു ഏബ്രഹാം, മാഗ് ഡയക്‌ടർ ബോർഡ് മെമ്പേഴ്സ് എന്നിവർ വേദിയിലുണ്ടായിരുന്നു. മാഗ് സെക്രട്ടറി വിനോദ് ചെറിയാൻ സ്വാഗതവും ട്രഷറർ സുനിൽ തങ്കപ്പൻ കൃതജ്‌തയും പറഞ്ഞു. പൊതു സമ്മേളനത്തിന് ശേഷം 200 ൽപരം ടാലന്റഡ് മാഗ് മെമ്പേഴ്‌സായകലാകാരുടെ 45 ൽപ്പരം നാട്യ, നൃത്ത,സംഗീത കലാ പരിപാടികൾ അരങ്ങേറി.

മെഗാ തിരുവാതിര,മോഹിനിയാട്ടം, കഥകളി, തെയ്യം,നെസാ ഡാൻസ്,ഓണപ്പാട്ടുകൾ, നാടോടി നൃത്തങ്ങൾ എന്നിവ കാണികളിൽ വിസ്മയം തീർത്ത് കൊണ്ട് ഇരിപ്പിടങ്ങളിൽ പിടിച്ചിരുത്തി. അതി വിശാലമായ ഹാളിൽ പോഗ്രാം നടക്കുന്നതിനോടൊപ്പം ഒരെ സമയം 500 ൽപ്പരം പേർക്ക് ഓണ സദ്യ വിളമ്പുന്നതിനുമുള്ള സൗകര്യം ഏറെ പ്രയോജനപ്പെട്ടു.


അപ്പനാ ബസാർ ഗ്രോസറി ആൻഡ് കാറ്ററിംഗിന്റെ ഏറെ രുചികരമായ ഓണ സദ്യ നാല് തവണയായി മാഗ് വോളണ്ടിയേഴ്സ് വിളമ്പി.കലാപരികൾക്ക് ഇടയിൽ മാഗ് ഏർപ്പെടുത്തിയ അവാർഡുകളും, മെഡലുകളുംകാഷ് അവാർഡുകളും, കാണികൾക്കുള്ളഅവാർഡുകളും, കാണികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്‌. അത്ത ദിനത്തിൽ കേരള ഹൗസിൽ നടത്തിയ മെഗാ ഓണം ക്വിക്ക് ഓഫായ അത്തതിളക്കത്തിലെ കബഡി കളി,ഉറിയടി,കുടം തല്ലിപൊട്ടിക്കൽ,വടംവലി എന്നിവയുടെ സമ്മാനങ്ങൾ നൽകി.

മാഗ് സൗജന്യമായി 110 വിദ്യാർത്ഥികൾക്കായി നടത്തുന്ന മലയാളം ക്ലാസ് കോഓർഡിനേറ്റേഴ്സ‌് അജി കോട്ടയിൽ,ഏബ്രഹാം ഈപ്പൻ,അധ്യാപകരായ ഷീബാ റോയി,അമ്പിളി ആന്റണി എന്നിവരെആദരിച്ചു.
കലാരംഗത്തെ മികവിന് ഡോ .സുനന്ദാ നായരെയുംഅഡ്വഞ്ചർ രംഗത്തെ നേട്ടത്തിന്. നിയോൺ ജോസിനെയു,മാഗിലെ സേവനത്തെ മുൻനിർത്തി പ്രാരംഭഅംഗം മാത്യു മത്തായിയെയും,മാഗ് പ്രോറ്റി മാനെജ്മെന്റിന് മോൻസി കുര്യാക്കോസിനേയും ഓണം പ്രോഗ്രാംകൺവീനർ രേഷ്‌മാ വിനോദിനെയം ആദരിച്ചു.മാഗ് ഏർപ്പെടുത്തിയ കർഷകശീ അവാർഡുകൾ ജോർജ് ഈശൊ, കുര്യൻ തോമസ്,സൈമൺ ലൂക്ക്,റോബി ഫിലിപ്പ് എന്നിവർക്ക് ലഭിച്ചു.

ഒരു പകൽ മുഴുവൻ നീണ്ട് നിന്ന പരിപാടികൾ കലാ സ്നേഹികൾ പൂർണ്ണമായി ആസ്വദിച്ചു.അവതാരകരായി രേഷ്‌മാവിനോദ്,ഡോ.സുബിൻബാലകൃഷ്ണൻ, അമ്പിളി ആൻ്റണി
എന്നിവർ തിളങ്ങി നിന്നു. മാഗ് ഭാരവാഹികളായ സന്തോഷ് ആറ്റ്പുരം,ജീവൻ സൈമൺ, ജിൻസ് മാത്യു, ബിജു ശിവൻ, സാജൻ ജോൺ,ബെനിജാ ചെറു, ഡെനീസ് മാത്യു,മൈക്കിൾ ജോയി എന്നിവരൊടെപ്പം വിപുലമായ മാഗ് വോളണ്ടിയെഴ്സ് ഗ്രൂപ്പും ഓണാഘോഷ പരിപാടികൾ വിജയിപ്പിക്കാവാൻ പ്രവർത്തിച്ചു.

 

Join WhatsApp News
തോമസ് കരിമറ്റം 2026-08-26 20:07:27
ഞാൻ ഈ പരിപാടിയുടെ വീഡിയോ കണ്ടു. കൂടാതെ ആ പരിപാടിക്ക് പോയ ഒന്ന് രണ്ട് സുഹൃത്തുക്കളും അവിടെ നടന്ന വേണ്ടാത്ത പല പ്രഹസനങ്ങളെ പറ്റിയും പറഞ്ഞു. അതിൻറെ വെളിച്ചത്തിൽ ഒരു വിനീത് അഭിപ്രായം എഴുതട്ടെ. പരിപാടിയുടെ തുടക്കത്തിൽ, ഒരു വ്യക്തി cell ഫോൺ എഴുതി കൊണ്ടുവന്നത് നോക്കി തൊണ്ട തുറന്ന് അട്ടഹസിക്കുന്നത് കണ്ടു, . കേട്ടു. എന്തൊരു കഷ്ടമായ ഒരു തരം കൂവൽ. " നമ്മുടെ മലയാളി മേയർ (സ്ഥിരം പേരുകാരൻ, സ്ഥിരം കുറ്റി), നമ്മുടെ മലയാളി ജഡ്ജികൾ (സ്ഥിരം കുറ്റികൾ) പിന്നെ കുറച്ചുകൂടി രാഷ്ട്രീയക്കാർ, പിന്നെ പഴയ പ്രസിഡണ്ട്മാർ ഭാരവാഹികൾ എല്ലാവരുടെയും പേരുകൾ അങ്ങോട്ട് അലറി വിളിക്കുകയാണ്. ഇതാ മന്നം മന്ദം നിങ്ങളെ നോക്കി വന്നുകൊണ്ടിരിക്കുന്നു.. അങ്ങനെ അലർച്ച നീണ്ടുപോകുന്നു. പിന്നെ ഇവരുടെയെല്ലാം നീണ്ട നീണ്ട തിരി കത്തിക്കലും നീണ്ട നീണ്ട പതിവ് പല്ലവി അലക്ക് പ്രസംഗങ്ങളും ആകെ ബോറടി പ്രസംഗങ്ങളും. പിന്നെ കുറച്ച് എംസികളുടെ തലകുത്തിമറിക്കലും. ഓണ ശാപ്പാടിനായി നീണ്ട കടിപിടി നിര. ഇപ്രകാരം ആകെ അലങ്കോലപ്പെട്ട, ഏതാണ്ട് 700 ആൾക്കാർ വന്ന ഈ പരിപാടിയെ ആണ് ഇപ്രകാരം പൊലിപ്പിച്ച ഫോട്ടോകൾ കൊടുത്ത എഴുതിയിരിക്കുന്നത്. എന്തിന് ഈ വേദിയിൽ കൊണ്ടുവന്ന് ഇത്തരം മലയാളി എലെക്ട്ഡ് ആൾക്കാരെ അവതരിപ്പിക്കുന്നു?. . എന്തിന് അവർക്ക് വേണ്ടി മാത്രം ഒരുതരം വോട്ട് പിടിക്കുന്നു ഒരുതരം ക്യാൻവാസ് നടത്തുന്നു?.
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-08-26 22:21:01
💥🔥കുള്ളനായ വാമനനോട് ദയനീയമായി പരാജയപ്പെട്ട് പാതാളത്തിലേക്കു പോകേണ്ടി വന്ന പൈശാജീകനായ മഹാബലിയെ വർഷത്തിൽ ഒരിക്കൽ ഓർക്കുന്നതിനേക്കാൾ, മൂന്നാം ദിവസം പാതാളത്തെയും മരണത്തെയും ജയിച്ച് ഇന്നും ജീവിക്കുന്ന പരിശുദ്ധനായ ഏശുവിന്റെ വിജയത്തെ ദിവസവും ഓർക്കുന്നതാണെനിക്കിഷ്ട്ടം. ഓണം ആഘോഷിക്കുന്ന ഒരു ക്രിസ്തിയാനിയും അവന്റെ തലമുറകളും, സ്വർഗ്ഗത്തിന്റെ Parking Lot പോലും കാണില്ല. Rejice John✳️
മാത്യു വാമറ്റം 2026-08-27 01:48:15
ഞാൻ തോമസ് കരിമറ്റത്തിനോട് പൂർണമായി യോജിക്കുന്നു. പരിപാടിയുടെ തുടക്കത്തിൽ ഒരു വ്യക്തി ഫോൺ നോക്കി വിശിഷ്ട വ്യക്തികളുടെ ഓരോരുത്തരുടെയും പേര് പറഞ്ഞ് അലറി വിളിയായിരുന്നു. ആ സ്റ്റേജിലേക്ക് നോക്കുക, ആ പടങ്ങളിൽ ആദ്യം കാണുന്നതൊക്കെ ഒന്ന് ശ്രദ്ധിക്കുക. മലയാളി Elected Mayor, Malayali elected jdges, Malayali elected police ഒക്കെ എല്ലായിപ്പോഴും എന്നപോലെ ഇവിടെയും കയറി വിലസി തിരികൊളുത്തുന്നു. . ഒരുതരം ഇലക്ഷൻ പ്രചാരണവും കൂടെയാണ് അവരുടെ. ബാക്കി ഇവർക്കെതിരെ മത്സരിക്കുന്നവരോട് ഉള്ള ഒരു പൊളിറ്റിക്കൽ അവഗണന കൂടിയാണ് ഇതൊക്കെ. അതും എല്ലാവരെയും ഒരുപോലെ കാണേണ്ട ഓണം മഹാബലിയുടെ നന്മ ആഘോഷിക്കുന്ന അവസരത്തിലാണ് സ്ഥിരം ഇത്തരക്കാരെ എപ്പോഴും പൊക്കിയെടുത്ത് കൊണ്ടുവന്ന സ്റ്റേജിൽ ഇരുത്തുന്നതും, ബോറടി പ്രസംഗങ്ങൾ നടത്തിക്കുന്നത്. ഇതൊക്കെ സാധാരണക്കാരനായ ജനങ്ങൾ സഹിക്കാവുന്നതിൽ അപ്പുറമാണ്. ഇവർക്കും ഇവരുടെ കുടുംബത്തിനും, പുതിയ ഭാരവാഹികൾക്കും പഴയ ഭാരവാഹികൾക്കും ഒക്കെയായി സ്ഥിരമായി മുൻനിരയിൽ വളരെയധികം സീറ്റുകൾ- Seats reserved- ആയി വച്ചിരിക്കുന്നു. ഏതെങ്കിലും പാവങ്ങൾ അവിടെ അറിയാതെ കയറിയിരുന്നാൽ അവരെ പിടിച്ചു വലിച്ചു പുറകിലേക്ക് കൊണ്ടുപോകുന്നതും മഹാ മോശം പരിപാടി. ഇപ്രകാരമാണോ മനുഷ്യരെ മഹാബലി കാണുന്ന അ സോഷ്യൽ ജസ്റ്റിസ് നടപ്പാക്കുന്ന ഉത്സവം ആഘോഷിക്കേണ്ടത്. യുവർ മാത്രമല്ല ഈ ഭാഗത്ത് പലരും ഇപ്രകാരം മലയാളി ജനപ്രതിനിധികളെ തോളിലേറ്റി ചുമന്നുകൊണ്ട് നടക്കുന്നു. ഒരു മലയാളി ജനപ്രതിനിധി ഏതാണ്ടൊക്കെ കുറ്റങ്ങൾ ചെയ്തതിനാൽ അയാളെ ഇപ്പോൾ ഈ രംഗങ്ങളിൽ കാണാനില്ല. സിനിമക്കാരെയും രാഷ്ട്രീയക്കാരെയും മതമേധാവികളെയും പൊക്കുന്നതും അവർക്കായി സീറ്റുകൾ റിസർവ് ചെയ്യുന്നതും നിർത്തണം. ഓണം ഉണ്ണാൻ ചെന്നപ്പോൾ അവിടെയും ഈ മലയാളി ഇലക്ട്രോഡ് ഓഫീസേഴ്സിനും, മതമേധാവികൾക്കും നേതാക്കൾക്കും വേണ്ടി സീറ്റുകൾ ഊട്ടുപുരയിലും seats Reserved ആക്കി വെച്ചിരിക്കുന്നു. വേണ്ട സമയത്ത് ശാപ്പാട് കിട്ടാതെ രോഗികളും വയസ്സാരുമായ, കാശു കൊടുത്തിട്ട് ടിക്കറ്റ് മേടിച്ചവർ, സീറ്റ് കിട്ടാതെ ലൈനിൽ നിന്നും വലയുന്നു. കുറെ അഹങ്കാരികൾ സ്റ്റേജിൽ കിടന്ന് കുത്തി മറിയുന്നു. പുതപ്പിക്കുന്നു . പൊന്നാടകൾ. ഇതാണോ ഇപ്രാവശ്യത്തെ ഓണം. മോശമായി ആഘോഷവും എന്നിട്ടു പൊലിപ്പിച്ച എഴുത്തും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക