Image

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബലിന്റെ പുതിയ ഭാരവാഹികൾ ഔദ്യോഗിക ചുമതലയേറ്റു

സ്മിതാ സോണി Published on 26 August, 2026
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബലിന്റെ പുതിയ ഭാരവാഹികൾ ഔദ്യോഗിക ചുമതലയേറ്റു

ഡാളസ്: വേൾഡ് മലയാളി കൗൺസിലിന്റെ 2026–2028 കാലയളവിലേക്കുള്ള പുതിയ ഗ്ലോബൽ ഭാരവാഹികൾ ഡാളസിലെ വിൻഡം DFW ഹോട്ടലിൽ വച്ച് നടന്ന പതിനഞ്ചാം ദ്വിവത്സര സമ്മേളനത്തിൽ വച്ച് സത്യപ്രതിജ്ഞ ചെയ്തു ഔദ്യോഗിക ചുമതലയേറ്റു. സംഘടനയുടെ ആഗോള പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും ഊർജവും പകരുന്ന ശക്തമായ നേതൃത്വനിരയാണ് ഇത്തവണ ചുമതലയേറ്റത്‌.


ഗ്ലോബൽ ചെയർമാനായി മിഡ്‌ഡിൽ ഈസ്റ്റിലെ ഷാർജ പ്രൊവിൻൻസിൽ നിന്നുമുള്ള ശ്രീ. ജോൺ മത്തായി, ഗ്ലോബൽ പ്രസിഡന്റായി യൂറോപ്പ് റീജിയനിലെ ജർമനിയിൽ നിന്നുമുള്ള ശ്രീ. ജോളി തടത്തിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറിയായി ഇന്ത്യ റീജിയണിലെ ബാംഗ്ലൂർ പ്രൊവിൻസിൽ നിന്നുമുള്ള ശ്രീ. ക്രിസ്റ്റഫർ വർഗീസ്, ട്രഷററായി അമേരിയ്ക്ക റീജിയണിലെ നോർത്ത് ടെക്സാസ് പ്രൊവിൻസിൽ നിന്നുമുള്ള ശ്രീ. ജോൺസൺ തലച്ചെല്ലൂർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. NEC ശ്രീ ഫിലിപ് തോമസു പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഘ്യപിച്ചതിനു ശേഷം വേൾഡ് മലയാളി കൗണ്സിലിന്റെ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാനായ ശ്രീ. ഗോപാല പിള്ള സത്യവാചകം ചൊല്ലികൊടുത്തു.


വൈസ് ചെയർമാൻമാരായി UK യിൽ നിന്നുള്ള ഓർത്തോപീഡിക് സർജനായ ഡോ. ജിമ്മി ലോനപ്പൻ മോയലനും മിഡ്‌ഡിൽ ഈസ്റ്റിൽ നിന്നുമുള്ള ഡോ. ജെറോ വർഗീസും സത്യവാചകം ഏറ്റു ചൊല്ലി ചുമതലയേറ്റു. വൈസ് ചെയർപേഴ്സണായി പ്രൊഫ. ലളിത മാത്യു തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ്–അഡ്മിൻ ഗ്രിഗറി മേടയിൽ (യൂറോപ്പ് റീജിയൻ), വൈസ് പ്രസിഡന്റ്–ഓർഗ്. രാജേഷ് പിള്ള (മിഡിൽ ഈസ്റ്റ്), വൈസ് പ്രസിഡന്റ്–ഓർഗ്. ഡോ. പി.ബി. ബോസ്, അസോസിയേറ്റ് സെക്രട്ടറി ശ്രീമതി സ്മിത സോണി(ഒർലാണ്ടോ, ഫ്ലോറിഡ), അസോസിയേറ്റ് ട്രഷറർ പ്രൊഫ. സാം മണ്ണിക്കരോട്ടു (ന്യൂയോർക്ക്), യൂത്ത് ഫോറം പ്രസിഡന്റ് കൃഷ്ണകിരൺ കിഷൻ (ഷാർജ) എന്നിവരും പുതിയ ഗ്ലോബൽ എക്സിക്യൂട്ടീവ് ടീമിന്റെ ഭാഗമായി സ്ഥാനമേറ്റെടുത്തു. ഗുഡ്‌വിൽ അംബാസഡറായി വേൾഡ് മലയാളി കൗണ്സിലിന്റെ സ്ഥാപകനേതാവായ ശ്രീ. ആൻഡ്രൂ പാപ്പച്ചനും തിരങ്ങെടുക്കപ്പെട്ടു
കൂടാതെ ഓഡിറ്റർ ശ്രീ. ശശികുമാർ നായർ, വിമൻസ് ഫോറം പ്രസിഡന്റ് ശ്രീമതി സിന്ധു ഹരികൃഷ്ണൻ, ചീഫ് NEC ശ്രീ. ജെയിംസ് ജോൺ എന്നിവരും പുതിയ നേതൃനിരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.


ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുകയും മലയാള ഭാഷ, സംസ്കാരം, പാരമ്പര്യം എന്നിവയുടെ സംരക്ഷണത്തിനും പ്രചാരണത്തിനും കൂടുതൽ ഊന്നൽ നൽകുകയും ചെയ്യുന്ന പ്രവർത്തനങ്ങളിലൂടെ വേൾഡ് മലയാളി കൗൺസിലിനെ കൂടുതൽ ഉയരങ്ങളിൽ എത്തിയ്ക്കാൻ പുതിയ ഭാരവാഹികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും 

Join WhatsApp News
റായിപിണ വിജയൻ 2026-08-26 19:22:48
ഇവന്മാരുടെ പ്രതിജ്ഞാ കൈപൊക്കൽ കണ്ടിട്ട് ഹിറ്റ്ലറിൻറെ സമയത്തെ പൊക്കല് പോലുണ്ട്. ആരോടാണ് ഇവന്മാർ പ്രതിജ്ഞ ചെയ്യുന്നത്?
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-08-26 20:40:28
💥🔥ഒരു പുരോഹിതന്റെ തലവെട്ടം കാണുന്നുണ്ടല്ലോ നടുക്കു തന്നേ പടത്തിൽ. അയാളും ഗ്ലോബൽ ഭാരവാഹി ആണോ?? ചുക്കില്ലാത്ത കഷായം ഇല്ലല്ലോ...ഭാഷയും സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കാൻ ഊന്നൽ നൽകാനും , ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കാനും ചെയ്യുന്ന ആഗോള പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും ഊർജ്ജവും 'പകരാൻ' പുതിയ നേതൃത്വ നിര ചുമതലയേറ്റു. ചോദ്യം - 🔹 നിങ്ങൾ ഇത്രയും പേരെ കൊണ്ട് ഈ മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ സാധിക്കുമോ???? ആരെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടിട്ടാണോ ഇതൊക്കെ ചെയ്യാൻ ഇറങ്ങി തിരിച്ചിരിക്കുന്നത്??? കഴിഞ്ഞ 28 വർഷം എന്തൊക്കെയാണ് നിങ്ങൾ ചെയ്തത്?? തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം എന്തൊക്കെയാണ്?? മൊത്തം എത്ര അംഗങ്ങൾ ഉണ്ട്‌?? ഓഫീസ് ഉണ്ടോ?? ഫോൺ ന്നമ്പർ ഉണ്ടോ?? e-mail വിലാസം ഉണ്ടോ?? Anyway, Good Luck ‼️ Rejice✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക