Image

3 ലക്ഷം കോടിയുടെ പ്രവാസി നിക്ഷേപം വികസനത്തിന് പ്രയോജനപ്പെടുത്തണം: ഫ്രാൻസിസ് ജോർജ് എം.പി

മാർട്ടിൻ വിലങ്ങോലിൽ Published on 26 August, 2026
3 ലക്ഷം കോടിയുടെ പ്രവാസി നിക്ഷേപം വികസനത്തിന് പ്രയോജനപ്പെടുത്തണം: ഫ്രാൻസിസ് ജോർജ് എം.പി

ഡാലസ്: കേരളത്തിന്റെ മുന്നോട്ടുള്ള പുരോഗതിയിൽ പ്രവാസികളായ മലയാളികളുടെ സംഭാവന വളരെ വലുതാണെന്ന് ഫ്രാൻസിസ് ജോർജ് എം.പി. ഡാളസ് മലയാളി അസോസിയേഷൻ (DMA) സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം ശരിയായ രീതിയിൽ വിനിയോഗിക്കാൻ കൃത്യമായ പദ്ധതികൾ ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കുകളിൽ മൂന്ന് ലക്ഷം കോടി രൂപയോളം പ്രവാസികളുടെ നിക്ഷേപമായി കിടപ്പുണ്ട്. സർക്കാർ മറ്റ് ഉറവിടങ്ങളിൽ നിന്ന് ഉയർന്ന പലിശയ്ക്ക് കടമെടുക്കുന്നതിനേക്കാൾ ലാഭകരമായി, പ്രവാസികൾക്ക് ബാങ്ക് പലിശയേക്കാൾ ഒന്നുരണ്ട് ശതമാനം കൂടുതൽ നൽകുന്ന പ്രത്യേക പദ്ധതികൾ  ആവിഷ്കരിച്ച് ഈ തുക സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗിക്കാൻ കഴിയും. ഇത് സർക്കാരിനും പ്രവാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നും കേരളത്തിന്റെ വികസനത്തിൽ പങ്കാളികളാകാൻ പ്രവാസികൾക്ക് ഇതിലൂടെ സാധിക്കുമെന്നും എം.പി കൂട്ടിച്ചേർത്തു.

പ്രളയകാലത്തും കോവിഡ് മഹാമാരിയുടെ സമയത്തും പ്രവാസി സഹോദരങ്ങൾ കയ്യും മെയ്യും മറന്ന് നടപ്പാക്കിയ കാരുണ്യ പ്രവർത്തനങ്ങളും സേവനങ്ങളും കേരള ജനതയ്ക്ക് ഒരിക്കലും മറക്കാനാവില്ല. വിദേശരാജ്യങ്ങളിൽ പ്രവാസികൾ ആർജിച്ച അറിവും പരിചയസമ്പത്തും നാട്ടിൽ പ്രയോജനപ്പെടുത്താനുള്ള അനുകൂല അന്തരീക്ഷവും അവസരവും ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും  ഫ്രാൻസിസ് ജോർജ് എം.പി  ഓർമിപ്പിച്ചു.

നമ്മുടെ പുതിയ തലമുറയെ നാടുമായി ബന്ധപ്പിച്ചു നിർത്താനും, പുതിയ സംരംഭങ്ങളിൽ പങ്കാളികളാക്കാനും, അവരെ നാട്ടിലേക്ക് അടുപ്പിക്കാനും മലയാളി അസോസിയേഷനുകൾക്ക് വലിയ പങ്കുണ്ട്. സംഘടനകൾക്ക് ഇത്തരം നല്ല കാര്യങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. ലോകമെമ്പാടുമുള്ള മലയാളികളുടെ ദേശീയ ഉത്സവമായ ഓണനാളുകളിൽ സംഘടനാ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിക്കുകയാണെന്നും ഫ്രാൻസിസ് ജോർജ് എം.പി വ്യക്തമാക്കി.

Join WhatsApp News
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-08-26 12:25:53
💥🔥പുതിയ തലമുറയെ നടുമായി ബന്ധിപ്പിച്ചു നിർത്തണം പോലും....അയ്യെടാ, നല്ല കളിയായി. ഈ നേതാക്കൻമാരുടെ പിള്ളാരും പിറുങ്ങണികളും ഇവന്മാരുടെ ഭരണത്തിന്റെ കൊണം കൊണ്ട് ആ നാട്ടിൽ നിന്നും എന്നേ രക്ഷപ്പെട്ടോടിപ്പോയി. എന്നിട്ട് ഇവിടെ വന്ന് നമുക്കിട്ടു ഒണ്ടാക്കാൻ നാണമില്ലേ?? എന്റെ ജോർജ്ജേ, പുതിയ ഉഡായിപ്പ് സംരംഭങ്ങളുടെ പുറകേ പോകാതെ എല്ലാ മുനിസിപ്പലിറ്റികളിലും, നഗരസഭകളിലും കുന്നു കൂടി കിടക്കുന്ന ആ മാലിന്യം എങ്ങനെയാണ് മാനേജ് ചെയ്യേണ്ടിയതെന്നു ഒന്നു ചിന്തിച്ചു തുടങ്. ഓരോന്നും തുടങ്ങി വയ്ക്കും, എന്നിട്ട് പിന്നെ അതിന്റെ പകുതി അടിച്ചു മാറ്റും, ബാക്കി അനാഥ പ്രേതം പോലെ അവിടെ കിടക്കും. ആരെ കെട്ടിക്കാനാ,..... ആരെ കെട്ടിക്കാനാ,..... ആരെ കെട്ടിക്കാനാ ഈ കോടികൾ തുലച്ചു പണിതുയർത്തിയ കെട്ടിടങ്ങൾ ഇന്നു കാടും പടലും പിടിപ്പിച്ച് ,പതിനാലു ജില്ലകളിലും കിടന്ന് നശിപ്പിക്കുന്നത്...?? ആരെ കെട്ടിക്കാനാ ഇവനെയൊക്കെ പിടിച്ച് ഇങ്ങോട്ട് എഴുന്നെ ളളിക്കുന്നത് ???? {mallu-boys88} Rejice john✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക