Image

ന്യൂയോർക്ക് സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് ഓഗസ്റ്റ് 29-ന്

Published on 26 August, 2026
ന്യൂയോർക്ക് സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ  രക്തദാന ക്യാമ്പ്  ഓഗസ്റ്റ് 29-ന്

 

ന്യൂയോർക്ക്: ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. "Donate Blood, Save Lives" (രക്തം ദാനം ചെയ്യൂ, ജീവനുകൾ  രക്ഷിക്കൂ) എന്ന സന്ദേശവുമായി  ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 10:00 മണി മുതൽ ഉച്ചകഴിഞ്ഞ് 3:00 മണി വരെ കോംഗേഴ്സിലുള്ള ഗ്ലോബൽ സെന്ററിൽ (Global Center, 331 N RT 9W, Congers, NY 10920) വെച്ചാണ് ക്യാമ്പ് നടക്കുക .

'നിങ്ങൾക്കും മാറ്റം സൃഷ്ടിക്കാനാകും'. ഒരു രക്തദാനത്തിലൂടെ മൂന്ന് ജീവനുകൾ വരെ രക്ഷിക്കാൻ സാധിക്കുമെന്നതിനാൽ, ഈ ജീവൻ രക്ഷാ ഉദ്യമത്തിൽ പങ്കാളികളാകാൻ എല്ലാ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പൊതുജനങ്ങളെയും  ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. “ഓരോ തുള്ളി രക്തവും വിലപ്പെട്ടതാണ്”. നിങ്ങളുടെ രക്തദാനം ജീവനുകൾ രക്ഷിക്കും , ആവശ്യക്കാരിൽ പ്രതീക്ഷ നിറയ്ക്കും. എന്ന സന്ദേശമാണ് സംഘാടകർ മുന്നോട്ടുവയ്ക്കുന്നത്.

ഒരുമിച്ച് നിന്ന് നമുക്ക് കൂടുതൽ ചെയ്യാം, നമുക്ക് ജീവന്റെ സമ്മാനം നൽകാം എന്ന ആഹ്വാനത്തോടെ എല്ലാവരും ഒരു ടീമായി പ്രവർത്തിച്ച്  കൂടുതൽ പേർ പങ്കാളികളായി ഈ രക്തദാന ഡ്രൈവ് വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.  

രക്തദാന ക്യാമ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി സാജൻ അഗസ്റ്റിനുമായി (Sajan Augustine - Phone: 914-843-4155) ബന്ധപ്പെടാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക