Image

വിഷപ്പക്ഷികൾ പറന്നുപോയിടത്ത് പ്രതീക്ഷയുടെ ചിറകുകൾ നൽകാൻ MCUBE

അലക്സ് തോമസ് Published on 26 August, 2026
വിഷപ്പക്ഷികൾ പറന്നുപോയിടത്ത് പ്രതീക്ഷയുടെ ചിറകുകൾ നൽകാൻ MCUBE

ഹരിതാഭമായ കുന്നുകളും മലകളും ജലാശയങ്ങളും നിറഞ്ഞ സപ്തഭാഷാ സംഗമഭൂമി — കാസർഗോഡിന്റെ നിഷ്കളങ്കമായ ഗ്രാമങ്ങൾക്ക് മുകളിൽ, ഒരു നാൾ വലിയ ചിറകുകളുള്ള വിഷപ്പക്ഷികൾ ഇരമ്പിപ്പറന്നു.

അവയുടെ വായിൽനിന്ന് കൊടുംവിഷം മഴയായി പെയ്തിറങ്ങി.

പിന്നീട് ആ മണ്ണിൽ ചില കുഞ്ഞുങ്ങൾ പിറന്നു —
മൂന്ന് കാലുകളുള്ള പശുക്കിടാവുകൾ…
വികൃതമായ അവയവങ്ങളുമായി ജനിച്ച കുഞ്ഞുങ്ങൾ…
വലിയ തലയും ചെറിയ കൈകാലുകളുമുള്ള കുഞ്ഞുങ്ങൾ…
ശരീരം മുഴുവൻ വ്രണങ്ങളാൽ മൂടപ്പെട്ടവർ…
മാനസികവും ശാരീരികവുമായ ഗുരുതര വെല്ലുവിളികൾ നേരിട്ടവർ…

കാസർഗോഡിന്റെ ആത്മാവ് അന്ന് വിണ്ടുകീറി.

കശുമാവിൻ തോട്ടങ്ങളിൽ വർഷങ്ങളോളം നടത്തിയ എൻഡോസൾഫാൻ ആകാശത്തുനിന്നുള്ള പ്രയോഗം കാസർഗോഡിന്റെ മണ്ണിനെയും വെള്ളത്തെയും ജനജീവിതത്തെയും ബാധിച്ച ഒരു ദുരന്തത്തിന്റെ ഓർമ്മയായി മാറി. കേരള സർക്കാരിന്റെ ആരോഗ്യരേഖകളും വിവിധ അന്വേഷണങ്ങളും എൻഡോസൾഫാൻ ബാധിത പ്രദേശങ്ങളിൽ ജന്മവൈകല്യങ്ങൾ, നാഡീവ്യവസ്ഥാ പ്രശ്നങ്ങൾ, മാനസിക-ശാരീരിക വൈകല്യങ്ങൾ തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

അന്ന് വിഷമഴ പെയ്ത ആകാശത്തേക്ക് ഇന്ന് കാസർഗോഡ് മറ്റൊരു പ്രതീക്ഷയോടെ നോക്കുകയാണ്.


ആ പ്രതീക്ഷയുടെ പേരാണ് International Institute for People with Disabilities — IIPD.

എൻഡോസൾഫാൻ ദുരന്തത്തിന്റെ മുറിവുകൾ ഇന്നും പേറുന്ന കാസർഗോഡിൽ ഭിന്നശേഷിയുള്ളവർക്ക് ചികിത്സയും തെറപ്പിയും പരിശീലനവും കലയും കായികവും തൊഴിൽശേഷി വികസനവും ഒരുമിച്ച് ലഭ്യമാക്കുന്ന വലിയൊരു സ്വപ്നമാണ് IIPD. 20 ഏക്കർ സ്ഥലത്ത് മടിക്കൈയിൽ ഉയരുന്ന ഈ സംരംഭം തിരുവനന്തപുരം ഡിഫറന്റ് ആർട് സെന്ററിന്റെ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് പ്രത്യേക പരിഗണന നൽകുന്ന സമഗ്ര ശാക്തീകരണ കേന്ദ്രമായാണ് പദ്ധതിയെ വിഭാവനം ചെയ്തിരിക്കുന്നത്.

2025 ഫെബ്രുവരിയിൽ പദ്ധതിയുടെ ശിലാസ്ഥാപനം നടന്നു. തുടർന്ന് 2025 സെപ്റ്റംബറിൽ നിർമാണപ്രവർത്തനങ്ങൾക്കും തുടക്കമായി. ഭിന്നശേഷിയുള്ളവർക്ക് ചികിത്സയും പുനരധിവാസവും മാത്രമല്ല, അവരുടെ കഴിവുകളെ തിരിച്ചറിഞ്ഞ് സ്വപ്നങ്ങളിലേക്ക് നടക്കാനുള്ള അവസരവും നൽകുകയാണ് ലക്ഷ്യമിടുന്നത്.

ഒരു കാലത്ത് മുറിവേറ്റ മണ്ണിന് ഇനി ഒരു വേദി

അവിടെയാണ് ന്യൂയോർക്കിൽ അരങ്ങേറുന്ന MCUBE — എന്ന പരിപാടിക്ക് മറ്റൊരു അർത്ഥം ലഭിക്കുന്നത്.

ഒരു മാജിക് ഷോ മാത്രമല്ല ഇത്.
ഒരു സംഗീതസന്ധ്യ മാത്രമല്ല ഇത്.
ഒരു ദുരന്തത്തിന്റെ ഇരകൾക്കായി മനുഷ്യർ കൈകോർക്കുന്ന സ്നേഹത്തിന്റെ വേദിയാണ്.

ഗോപിനാഥ് മുതുകാടിന്റെ മാജിക്കും, രവീശങ്കറിന്റെയും ചിത്ര അരുണിന്റെയും സംഗീതവും, വിഷ്ണു അശോകിന്റെ വയലിൻ സംഗീതവും ഒരേ വേദിയിൽ ഒന്നിക്കുമ്പോൾ അതിന്റെ പിന്നിൽ ഒരു വലിയ ദൗത്യമുണ്ട് — കാസർഗോഡിലെ ഭിന്നശേഷിക്കാർക്കും എൻഡോസൾഫാൻ ദുരിതബാധിതർക്കും കൂടുതൽ കരുത്തും അവസരവും നൽകുക.

2026 ഓഗസ്റ്റ് 30-ന് വൈകിട്ട് 5 മണിക്ക് ന്യൂജഴ്സിയിലെ 236 Old Tappan Road, Old Tappan Road, NJ- MCUBE ന്റെ അമേരിക്കയിലെ എട്ടാമത്തെ സ്റ്റേജ് ആണ്. പരിപാടിയുടെ വരുമാനം പൂർണമായും IIPD യുടെ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുകയാണ്.

ഒരു മാജീഷ്യൻ വേദിയിൽ മായാജാലം കാണിക്കുമ്പോൾ, ഒരുപക്ഷേ പ്രേക്ഷകർ വിസ്മയത്തോടെ കൈയടിച്ചേക്കാം. പക്ഷേ യഥാർത്ഥ മാജിക് വേദിയിൽ സംഭവിക്കുന്നതല്ല.
ഒരു മനുഷ്യന്റെ ജീവിതം മാറുമ്പോഴാണ് യഥാർത്ഥ മാജിക് സംഭവിക്കുന്നത്.

ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ IIPD മുന്നോട്ടുവയ്ക്കുന്നതും അതേ സ്വപ്നമാണ് — ഭിന്നശേഷിയെ ഒരു പരിമിതിയായി കാണാതെ, ഓരോ മനുഷ്യന്റെയും കഴിവിനെ തിരിച്ചറിഞ്ഞ് അവരെ സ്വതന്ത്രവും ആത്മാഭിമാനമുള്ളതുമായ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുക.

ഒരിക്കൽ കാസർഗോഡിന്റെ ആകാശത്ത് വിഷം വിതച്ച ചിറകുകൾ പറന്നിരുന്നു.

ഇന്ന് അതേ കാസർഗോഡിനായി അമേരിക്കൻ മണ്ണിൽ പ്രതീക്ഷയുടെ ചിറകുകൾ വിരിയുകയാണ്.

MCUBE ആ ചിറകുകൾക്ക് ശക്തി പകരുന്ന ഒരു സായാഹ്നമാകട്ടെ.

Magic. Music Motivation

മൂന്നും ഒന്നാകുമ്പോൾ —
ഒരു ദുരന്തത്തിന്റെ ഇരുണ്ട ഓർമ്മകൾക്കിടയിലും, ഒരു പുതിയ തലമുറയുടെ ജീവിതത്തിൽ വെളിച്ചം തെളിയിക്കാം. മാനവികതയുടെ മഹത്വം ഉയർത്തപ്പിടിക്കാം

For More Information, Conatct:

Paul Karukapallil – 845-553-5671

Alex Thomas- 914-473-0142

Noah George- 845-293-9466

Jins Mathew -845-729-5649

Jithin Varghese-914-406-3873

Philipose Philip- 845-642-20260

Fr. Mathew Thomas – 845-671-0298
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക