Image

മലയാളക്കരയിലെ ഓണവർണ്ണങ്ങൾ (രാജരാജേശ്വരി)

Published on 26 August, 2026
മലയാളക്കരയിലെ ഓണവർണ്ണങ്ങൾ (രാജരാജേശ്വരി)

ഉച്ചത്തിലൊരു കിളി കൂവിയാർത്തൂ
തുഞ്ചത്തെ പൂമര ചില്ലയിലായ്
പച്ചപനം തത്ത പാട്ടുപാടീ
സ്വച്ഛതയാൽ മനം തളിർത്തു നിന്നു.

ഉത്രാടനാളിൻ പൂക്കാരിയല്ലേ
മുറ്റത്ത് പൂക്കളം ഒരുക്കിടേണ്ടേ
ഉണ്മയിലെല്ലാർക്കും വിലസിടേണ്ടേ
ഉച്ചയ്ക്കായ് സദ്യയൊരുക്കിടേണ്ടേ.

പൂമാനം പുഞ്ചിരിതൂകുന്നല്ലോ
പുതു പുതുമോടിയിൽ വിലസുന്നല്ലോ
പുന്നെല്ലിൻ മണംപേറും കുളിർതെന്നലാ
പൂക്കൾതൻ നറുമണം പേറുന്നല്ലോ.

മാവേലി മന്നന്റെ വരവും കാത്ത്
മാലോകരെല്ലാരും ആമോദിപ്പൂ
മാലിനിമാരുടെ മനം നിറയേ 
തിരുവോണകേളികൾ ഓർത്തിരിപ്പൂ.
*****

NB: ഞാൻ തന്നെയാണു താങ്കളും. എന്നെ സ്നേഹിക്കും പോലെ ഞാൻ താങ്കളെയും സ്‌നേഹിക്കുന്നു. അതുകൊണ്ടാണ് രണ്ടില്ല ഒന്നേയുള്ളൂ എന്നു പറയുന്നത്. സുഖശാന്തിയുടെ ഉറവിടമാണു ഈ ചിന്ത. 
"മാനുഷരെല്ലാരും ഒന്നു പോലെ "
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക