
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് അംഗവും ശ്രീ ജോൺ ജോയ് പനക്കലിന്റെ സഹധർമ്മിണിയുമായ ശ്രീമതി ആലീസ് ജോയ് അന്തരിച്ചു. പരേതയും കുടുംബവും ദീർഘകാലമായി കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സജീവ പങ്കാളികളും അഭ്യുദയകാംക്ഷികളുമാണ്.
ശ്രീമതി ആലീസ് ജോയിയുടെ വേർപാടിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
പൊതുദർശനം :തീയതി & സമയം: ഓഗസ്റ്റ് 27 വ്യാഴാഴ്ച, വൈകുന്നേരം 6:00 മുതൽ 9:00 വരെ
സ്ഥലം: സെന്റ് അൽഫോൻസ സീറോ-മലബാർ കത്തോലിക്കാ ചർച്ച് ഓഡിറ്റോറിയം (200 S. Heartz Rd., Coppell, TX)
സംസ്കാര ശുശ്രൂഷ:തീയതി & സമയം: ഓഗസ്റ്റ് 28 വെള്ളിയാഴ്ച, രാവിലെ 9:00 മണിക്ക്
സ്ഥലം: സെന്റ് അൽഫോൻസ സീറോ-മലബാർ കത്തോലിക്കാ പള്ളി (200 S. Heartz Rd., Coppell, TX)
11:00 മണിക്ക് മൃതദേഹം റോളിംഗ് ഓക്സ് സെമിത്തേരി (400 Freeport Parkway, Coppell, TX)അടക്കം ചെയ്യും