Image

വേൾഡ് മലയാളി കൗൺസിലിന് പുതിയ നേതൃത്വം ; 16-ാമത് ഗ്ലോബൽ കോൺഫറൻസിന് ദുബായ് വേദിയാകും

Published on 25 August, 2026
വേൾഡ് മലയാളി കൗൺസിലിന് പുതിയ നേതൃത്വം ; 16-ാമത് ഗ്ലോബൽ കോൺഫറൻസിന്  ദുബായ് വേദിയാകും

 

ഡാലസ്: വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ  ഓഗസ്റ്റ് 21 മുതൽ 24 വരെ അമേരിക്കയിലെ ഡാലസിൽ നടന്ന 15-ാമത് ഗ്ലോബൽ കോൺഫറൻസിൽ സംഘടനയുടെ പുതിയ സാരഥികളെ തിരഞ്ഞെടുത്തു.   ഫാർ ഈസ്റ്റ്, ഇന്ത്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

കോട്ടയം എം.പി. ഫ്രാൻസിസ് ജോർജ് സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്നു. സണ്ണിവെയിൽ  മേയർ മലയാളിയായ സജി ജോർജ്, കൗൺസിൽ വുമൺ അന്നു ഡാനി, ഇർവിംഗ് മേയർ, ടെക്സസ് നിയമസഭാംഗം ശ്രീമതി ബട്ടൺ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുത്തു.

2026–2028 കാലയളവിലേക്കുള്ള വേൾഡ് മലയാളി കൗൺസിലിന്റെ പുതിയ ഗ്ലോബൽ ഭാരവാഹികളെ  എക്സിക്യൂട്ടീവ് കൗൺസിൽ യോഗം തെരഞ്ഞെടുത്തു.

വേൾഡ് മലയാളി കൗൺസിലിന്റെ 16-ാമത് ഗ്ലോബൽ കോൺഫറൻസ് ദുബായിൽ നടത്താനും തീരുമാനിച്ചു.

പുതിയ ഗ്ലോബൽ ഭാരവാഹികളുടെ പേര് വിവരം  (2026-2028):

ചെയർമാൻ: ജോൺ മത്തായി

പ്രസിഡന്റ്: ജോളി തടത്തിൽ

ജനറൽ സെക്രട്ടറി: ക്രിസ്റ്റഫർ വർഗീസ്

ട്രഷറർ: ജോൺസൺ തലച്ചെല്ലൂർ

അഡ്വൈസറി ബോർഡ് ചെയർമാൻ: ഗോപാലപിള്ള

ഗുഡ്‌വിൽ അംബാസഡർ: ആൻഡ്രൂ പാപ്പച്ചൻ

വൈസ് ചെയർമാൻമാർ: ഡോ. ജിമ്മി മൊയലൻ, ഡോ. ജെറോ വർഗീസ്

വൈസ് ചെയർപേഴ്സൺ: പ്രൊഫ. ലളിത മാത്യു

വൈസ് പ്രസിഡന്റ് (അഡ്മിൻ): ഗ്രിഗറി മേടയിൽ

വൈസ് പ്രസിഡന്റുമാർ (ഓർഗനൈസേഷൻ): രാജേഷ് പിള്ള, പി.ബി. ബോസ്

അസോസിയേറ്റ് സെക്രട്ടറി: സ്മിത സോണി

അസോസിയേറ്റ് ട്രഷറർ: പ്രൊഫ. സാം മണ്ണിക്കരോട്ട്

ഓഡിറ്റർ: ശശികുമാർ നായർ

വിമൻസ് ഫോറം പ്രസിഡന്റ്: സിന്ധു ഹരികൃഷ്ണൻ

യൂത്ത് ഫോറം പ്രസിഡന്റ്: കൃഷ്ണകിരൺ കിഷൻ

ആർട്ട് & കൾച്ചറൽ ഫോറം പ്രസിഡന്റ്: സൂരജ് ലാൽ

ചീഫ് എൻ.ഇ.സി (Chief NEC): ജെയിംസ് ജോൺ
 

Join WhatsApp News
Alex Vilanilam 2026-08-25 21:41:28
A dissident group got all defectors and power mongers (total about ten )from different countries to declare 'leaders' among them and moking at the originally established WMC in New Jersey in 1995!!! Alex v koshy Founder General Secretary WMC
നല്ല മലയാളി 2026-08-26 00:41:33
വളരും തോറും പിളരും എന്ന് പറഞ്ഞാൽ ശരിയാവില്ല, ഇവർ പിളർത്തുകയാണ് തലക്കുള്ളിൽ ആള് താമസമുള്ളവരെ അധികം നാള് സംഘടനയിൽ വച്ചുകൊണ്ടിരിക്കില്ല. അവര് നിന്നാൽ ഇവർക്ക് മുകളിൽ കയറി ഇരിക്കാൻ പറ്റില്ലല്ലോ. ഭാര്യയും ഭർത്താവും മരുമോനും കൊച്ചുമോളും എല്ലാം EC members. അധികാരത്തിനും പണത്തിനും വേണ്ടി പായുന്ന ആർത്ഥിപണ്ടാരങ്ങൾ. $90 റൂമിന് $1800
World Malayalee News 2026-08-26 00:45:33
പിരമിഡിന്റെ അടിത്തറ എവിടെ? ഡാളസിലെ വിമത WMC സമ്മേളനം ഉയർത്തുന്ന ചോദ്യങ്ങൾ ലോകമെമ്പാടും 75 പ്രൊവിൻസുകളും ആറ് റീജിയനുകളും ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരു സംഘടനയുടെ പേരിൽ ആഗോള സമ്മേളനം നടത്തുമ്പോൾ, ആ സംഘടനയുടെ യഥാർഥ ജനപിന്തുണയും സംഘടനാശക്തിയും തെളിയേണ്ട വേദിയാണ് അത്. എന്നാൽ ഡാളസിൽ നടന്ന വേൾഡ് മലയാളി കൗൺസിൽ വിമത വിഭാഗത്തിന്റെ ആഗോള സമ്മേളനം അതിനേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം അതിഥികളും പ്രതിനിധികളും ഉൾപ്പെടെ പങ്കെടുത്തത് ഏകദേശം 30 പേർ. ഹോട്ടലിൽ റിസർവ് ചെയ്തതും ഏതാണ്ട് 30 മുറികൾ. 75 പ്രൊവിൻസുകളും ആറ് റീജിയനുകളും പ്രതിനിധീകരിക്കുന്ന ഒരു ‘ആഗോള’ സംഘടനയുടെ സമ്മേളനമാണെങ്കിൽ ഈ കണക്കുകൾ സ്വാഭാവികമായും ചർച്ചയാകും. സംഘടനയുടെ ശക്തി ലോഗോയിലോ പേരിലോ വലിയ അവകാശവാദങ്ങളിലോ അല്ല. അംഗങ്ങളിലാണ്. പ്രൊവിൻസുകളുടെ സജീവതയിലാണ്. റീജിയനുകളുടെ പങ്കാളിത്തത്തിലാണ്. പൊതുസമൂഹത്തിന്റെ വിശ്വാസത്തിലാണ്. അതിലും ഗൗരവമുള്ള മറ്റൊരു വിഷയം സംഘടനയുടെ പേരും ലോഗോയും സംഘടനാപരമായ തിരിച്ചറിയലും സംബന്ധിച്ച തർക്കങ്ങളാണ്. ഒരു ആഗോള സംഘടനയുടെ പൊതുവായ തിരിച്ചറിയൽ ഏതെങ്കിലും റീജിയന്റെയോ വിഭാഗത്തിന്റെയോ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, അതിന്റെ നിയമപരവും സംഘടനാപരവുമായ സ്ഥിതി അംഗങ്ങളോട് സുതാര്യമായി വിശദീകരിക്കേണ്ട ഉത്തരവാദിത്വം നേതൃത്വത്തിനുണ്ട്. ഒരു പിരമിഡ് ഉയരുന്നത് അതിന്റെ മുകളിലെ ഏതാനും പേരുകളാൽ അല്ല; വിശാലമായ അടിത്തറ കൊണ്ടാണ്. ആ അടിത്തറ എവിടെയെന്ന് ഡാളസ് സമ്മേളനം ചോദിപ്പിക്കുന്നു. വ്യക്തിപരമായ തർക്കങ്ങളും അധികാരമത്സരങ്ങളും മാറ്റിവച്ച് അംഗങ്ങളുടെ മുന്നിൽ യഥാർഥ കണക്കുകൾ അവതരിപ്പിക്കണം. എത്ര സജീവ പ്രൊവിൻസുകൾ? എത്ര അംഗങ്ങൾ? എത്ര പ്രതിനിധികൾ? ഏതു റീജിയനുകൾ പങ്കെടുത്തു? പേരിന്റെയും ലോഗോയുടെയും നിയമപരമായ അവകാശം ആരുടേത്? ഈ ചോദ്യങ്ങൾക്ക് രേഖകളോടെ മറുപടി പറയുകയാണ് വേണ്ടത്. പ്രവാസി മലയാളികളുടെ പേരിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് വിശ്വാസ്യതയാണ് ഏറ്റവും വലിയ മൂലധനം. അത് നഷ്ടപ്പെട്ടാൽ വലിയ പേരുകളും പദവികളും സമ്മേളനങ്ങളും കൊണ്ട് മാത്രം ഒരു സംഘടനയെ നിലനിർത്താനാവില്ല. ഇനിയെങ്കിലും ഈ അവകാശവാദങ്ങളുടെ കളി അവസാനിപ്പിക്കണം. കണക്കുകൾ തുറന്നുവയ്ക്കുക. രേഖകൾ പുറത്തുവിടുക. അംഗങ്ങൾ തീരുമാനിക്കട്ടെ — യഥാർഥ ശക്തി ആരുടേതെന്ന്.
World Malayalee 2026-08-26 01:07:33
ആകെ ബുക്ക് ചെയ്തത് 30 റൂമുകൾ, ഇതിൽ പലതും ചീഫ് ഗസ്റ്റിനും മറ്റുമായി ഉപയോഗിച്ചു. പിന്നെയുള്ള റൂകളിലെ ഗസ്റ്റുകളിൽ പലരും പല ചുറ്റികളികളുമായി മാറി. ശക്തമായ മൂന്ന് പ്രോവിൻസുകൾ ഹോട്ടലിന് ചുറ്റുവട്ടത്ത് തന്നെ ഉണ്ടായിരുന്നിട്ടും മൂന്ന് ഫാമിലിയെ പോലും കൂടെ നിറുത്താൻ 150 ഫാമിലി അംഗങ്ങളായിട്ടുണ്ട് എന്ന് പറയുന്ന ജനറൽ കൺവീനറിന്റെ സ്വന്തം North Texas പ്രൊവീസിനുപോലും കഴിഞ്ഞില്ല. ഇങ്ങനെ ഉള്ളവരാണ് വീണ്ടും പിന്നാമ്പുറ കളികളിലൂടെ അധികാരത്തിലേക്ക് വരുന്നത്. ഓണ സദ്യ കഴിഞ്ഞതോടെ ബാക്കിയുള്ളവർ ബാത്ത് റൂമിലേക്ക് കിടപ്പ് മാറ്റി. എന്ത് തന്നെയായാലും വിവിധ വർണങ്ങളിലുള്ള പഴം പൊരി കണ്ണിന് ആകർഷകമായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക