Image

നന്ദിയുള്ളവരും തുറന്ന കണ്ണുകളുള്ളവരും ആകണം: 'മാർക്ക്' ഓണം വേദിയിൽ ഡോ. ബേബി സാം സാമുവൽ

Published on 25 August, 2026
നന്ദിയുള്ളവരും തുറന്ന കണ്ണുകളുള്ളവരും ആകണം: 'മാർക്ക്' ഓണം വേദിയിൽ ഡോ. ബേബി സാം സാമുവൽ

ന്യൂയോർക്ക്: സമൃദ്ധി അർഥപൂർണമാകുന്നതും സന്തോഷം പൂർണമാകുന്നതും അത് മറ്റുള്ളവരുമായി പങ്കുവെക്കുമ്പോഴാണെന്ന് ഓർമിപ്പിക്കുന്നതാണ് ഓണമെന്ന് ഡോ. ബേബി സാം സാമുവൽ. ഓറഞ്ച്ബർഗിലെ  സിത്താർ പാലസിൽ മലയാളി അസോസിയേഷൻ  ഓഫ്  റോക്ക്‌ലാൻഡ് കൗണ്ടിയുടെ (മാർക്)  ഓണാഘോഷത്തിൽ ഓൺ സന്ദേശം നൽകുകയായിരുന്നു  അദ്ദേഹം.

ചടങ്ങിൽ  വച്ച് കർഷകശ്രീ അവാർഡ് നേടിയവർക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. ശബരിനാഥും പുത്രി വേദിയും അവതരിപ്പിച്ച ഗാനമേളയും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി.

ഓണം സദ്യയിലോ ആഘോഷങ്ങളിലോ മാത്രം ഒതുങ്ങേണ്ടതല്ലെന്നും അത് ഒരു 'ഓർമ്മപ്പെടുത്തലും തിരിച്ചറിവും സംസ്കാരവുമാണെന്നും' ഡോ. ബേബി സാം സാമുവൽ പറഞ്ഞു. ഇന്ന് 'ഇൻക്ലൂഷൻ', 'ഡൈവേഴ്സിറ്റി' തുടങ്ങിയ ആശയങ്ങൾ ആധുനിക ചിന്തകളായി അവതരിപ്പിക്കുമ്പോൾ, നൂറ്റാണ്ടുകൾക്കുമുമ്പ് സമൃദ്ധി എല്ലാവരുമായി പങ്കുവെച്ച മഹാബലിയുടെ ഓർമയിലാണ് മലയാളികൾ ഓണം ആഘോഷിക്കുന്നത്.

'ഞാൻ' എന്ന ചിന്തയിൽ നിന്ന് 'നമ്മൾ' എന്ന ഏകതയിലേക്ക് സമൂഹത്തെ നയിച്ച മഹാബലിയാണ് ഓണത്തിന്റെ പ്രതീകം. അധികാരം മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നതിലല്ല, മനുഷ്യർ എത്രമാത്രം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നു എന്നതിലാണ് ഭരണാധികാരിയുടെ മഹത്വം അളക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഓണം നൽകുന്ന പ്രധാന സന്ദേശങ്ങളിൽ ഒന്നാണ് 'നന്ദിയുള്ളവരായി ജീവിക്കുക' എന്നത്. ജീവിതത്തിലെ ചെറിയ കാര്യങ്ങൾക്കുപോലും നന്ദി പറയാനും കർഷകനോടും പ്രകൃതിയോടും കുടുംബത്തോടും സമൂഹത്തോടും ഈശ്വരനോടും കടപ്പാടുള്ളവരാകാനും പഠിക്കണം. കോവിഡ് മഹാമാരിയും 2018ലെ കേരളത്തിലെ പ്രളയവും മനുഷ്യർ പരസ്പരം നൽകുന്ന കരുതലിന്റെയും സഹായത്തിന്റെയും വില നമ്മെ പഠിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജീവിതത്തെ ലാഭനഷ്ടങ്ങളുടെ കണക്കിൽ മാത്രം അളക്കാതെ 'ഓർഗാനിക് മനുഷ്യരായി' മാറണമെന്നതാണ് മറ്റൊരു സന്ദേശം. പതിവ് ചിന്തകളുടെ 'മാട്രിക്സിൽ'നിന്ന് പുറത്തുകടന്ന് കൂടുതൽ മാനുഷികമായ ജീവിതത്തിലേക്ക് സഞ്ചരിക്കണം. വ്യക്തിപരമായ ലാഭനഷ്ടങ്ങൾ നോക്കാതെ മുന്നോട്ടുവന്ന മനുഷ്യരുടെ ത്യാഗമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

'വലിയ ചെവിയുള്ള മനുഷ്യരാകുക' എന്നതാണ് മറ്റൊരു സന്ദേശം. ബുദ്ധന്റെ വലിയ ചെവികളെ മറ്റുള്ളവരെ കേൾക്കാനുള്ള സന്നദ്ധതയുടെ പ്രതീകമായി കാണാം. ആയിരക്കണക്കിന് പുസ്തകങ്ങൾ വായിക്കുന്നതിനൊപ്പം മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും വായിക്കാൻ പഠിക്കണം. ചുറ്റുമുള്ളവരുടെ അനുഭവങ്ങളെ തുറന്ന മനസ്സോടെ കേൾക്കാനുള്ള സന്നദ്ധത മനുഷ്യബന്ധങ്ങൾക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

'തുറന്ന കണ്ണുകളുണ്ടാകണം' എന്നതും ഓണം നൽകുന്ന പ്രധാന സന്ദേശമാണ്. സമൂഹത്തിൽ നമ്മുടെ കൺമുന്നിൽ നടക്കുന്ന അസമത്വങ്ങളും ദുരിതങ്ങളും കാണാതെ പോകരുത്. കേരളത്തെ 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് വിശേഷിപ്പിക്കുമ്പോഴും പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്നവർ ഇന്നും ഉണ്ടെന്ന യാഥാർഥ്യം തിരിച്ചറിയണം. സമ്പന്നതയിൽ അഭിമാനിക്കുമ്പോൾ അതേ സമൂഹത്തിലെ ദാരിദ്ര്യവും അസമത്വവും കാണാനുള്ള കണ്ണുകളും നമുക്കുണ്ടാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

അഞ്ചാമത്തെ സന്ദേശം 'നീട്ടിയ കൈകളുടേത്' ആണ്. സ്നേഹത്തിന്റെയും കരുണയുടെയും കൈകൾ മറ്റുള്ളവരിലേക്ക് നീട്ടണം. സന്തോഷം പങ്കുവെക്കുമ്പോഴാണ് ആഘോഷങ്ങൾക്ക് യഥാർഥ അർഥം ലഭിക്കുന്നത്.

വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും ആഘോഷിക്കുന്ന, എല്ലാവർക്കും ഇടമുള്ള, നന്ദിയുള്ള, തുറന്ന കണ്ണുകളുള്ള ഒരു സമൂഹമാണ് മഹാബലി നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നതെന്ന് ഡോ. ബേബി സാം സാമുവൽ പറഞ്ഞു. 'എല്ലാവർക്കും ഹൃദയപൂർവമായ ഓണാശംസകൾ' നേർന്നുകൊണ്ടാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.

കർഷശ്രീ മത്സരത്തിൽ ന്യൂ സിറ്റിയിൽ നിന്നുള്ള ജോസ് & ലിസമ്മ അക്കക്കാട്ട് ഒന്നാം സമ്മാനം നേടി.
രണ്ടാം സമ്മാനം  വെസ്റ്റ് നയാക്കിൽ നിന്നുള്ള ജോൺ എൻ. & ലവ്‌ലി വർഗീസ്.
മൂന്നാം സമ്മാനം  വെസ്റ്റ് നയാക്കിൽ നിന്നുള്ള തോമസ് ജോസഫ് & ഫിലോമിന മാടപ്പള്ളിൽ.

അവാർഡ് ചടങ്ങുകൾ തോമസ് അലക്സ് നിയന്ത്രിച്ചു.

താലപ്പൊലിയോടെയും ചെണ്ടമേളത്തോടെയും   മാവേലിയെ ഘോഷയാത്രയായി വരവേറ്റതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. വർഗീസ് പള്ളിത്താഴത്ത് ആയിരുന്നു മാവേലി. തുടർന്ന് നിലവിളക്ക് തെളിയിച്ചതോടെ സമ്മേളനം ആരംഭിച്ചു.

സെക്രട്ടറി എൽസി ജൂബ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സണ്ണി കല്ലൂപ്പാറയുടെ അധ്യക്ഷ പ്രസംഗത്തിൽ ഓണത്തിന്റെ പ്രസക്തിയും മാർക്കിന്റെ വിവിധ പ്രവർത്തനങ്ങളും വിവരിച്ചു. ആഘോഷത്തിന് വലിയ ജനപങ്കാളിത്തം ലഭിച്ചതിലും അദ്ദേഹം നന്ദി പറഞ്ഞു.

സ്റ്റേറ്റ് സെനറ്റർ ബിൽ വെബർ, ഫോമാ ആർ.വി.പി. പി.ടി. തോമസ്, ജേക്കബ് ചൂരവടി, നോവാ ജോർജ് എന്നിവർ ആശംസകൾ നേർന്നു.

തോമസ് അലക്സിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു 

മേരിക്കുട്ടി പൗലോസ് സ്വന്തം കവിത അവതരിപ്പിച്ചു.

ട്രഷറർ ബെന്നി ജോർജ് നന്ദി പറഞ്ഞു.

മികച്ച ഓണം സദ്യ ആയിരുന്നു ഹൈലൈറ്റ്. കലാപരിപാടിയിലും സദ്യയിലും പങ്കു ചേർന്ന് ഓണത്തിന്റെ ഗൃഹാതുരത പുതുക്കുന്ന മലയാളി ഐക്യവേദിയായി ചടങ്ങ്  മാറി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക