Image

ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 12-ന്

Published on 25 August, 2026
ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ  ഓണാഘോഷം സെപ്റ്റംബർ 12-ന്

 

ന്യൂയോർക്ക്: ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ (HVMA) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 12 ശനിയാഴ്ച നടക്കും. ന്യൂയോർക്കിലെ ന്യൂ സിറ്റി സ്ട്രീറ്റ് കമ്മ്യൂണിറ്റി സെന്ററിൽ (31 ZUKOR  RD, NEW CITY, NY 10956) രാവിലെ 11:00 മണി മുതലാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്.

മലയാളി തനിമയും സംസ്‌കാരവും വിളിച്ചോതുന്ന വിവിധ പരിപാടികളാണ് അന്നേ ദിവസം ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത ഓണസദ്യ, തിരുവാതിരകളി, സാംസ്‌കാരിക പരിപാടികൾ, ഓണക്കളികൾ, സംഗീത പരിപാടികൾ, മറ്റ് കലാപ്രകടനങ്ങൾ  തുടങ്ങിയവ ആഘോഷങ്ങൾക്ക് നിറം പകരും.

എല്ലാ അംഗങ്ങളെയും കുടുംബസമേതവും സുഹൃത്തുക്കൾക്കൊപ്പവും  ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക