Image

ജോളി തടത്തിലിന്റെ പദവി: ദീര്‍ഘമായ സംഘടനാ സേവന പാരമ്പര്യത്തിന് ലോക മലയാളികളുടെ അംഗീകാരം

എ.എസ് ശ്രീകുമാര്‍ Published on 25 August, 2026
ജോളി തടത്തിലിന്റെ പദവി: ദീര്‍ഘമായ സംഘടനാ സേവന പാരമ്പര്യത്തിന് ലോക മലയാളികളുടെ അംഗീകാരം

ഡാളസ്: പതിറ്റാണ്ടുകള്‍ നീണ്ട സംഘടനാ പ്രവര്‍ത്തനത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും ലഭിച്ച അംഗീകാരമായാണ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുതിയ ഗ്ലോബല്‍ പ്രസിഡന്റായി ജോളി തടത്തില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഡാളസില്‍ നടന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 15-ാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സിലായിരുന്നു ഏകകണ്ഠമായ തിരഞ്ഞെടുപ്പ്. സംഘടനയുടെ യൂറോപ്യന്‍ റീജിയന്‍ ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ ജോളി തടത്തില്‍ (ജര്‍മനി) ഏറ്റെടുക്കുന്ന ഈ പദവി, വ്യക്തിഗത നേട്ടത്തേക്കാള്‍ അദ്ദേഹത്തിന്റെ ദീര്‍ഘകാല സേവനത്തിനും സംഘടനാ മികവിനുമുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

1995 ജൂലൈ 3-ന് ന്യൂജേഴ്സിയില്‍ രൂപം കൊണ്ട വേള്‍ഡ് മലയാളി കൗണ്‍സില്‍ 30-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ജോളി തടത്തിലിനെ തേടി സംഘടനയുടെ പരമോന്നത പദവി എത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന മലയാളികളെ രാഷ്ട്രീയേതരമായി ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന സംഘടനയുടെ ലക്ഷ്യത്തിന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നല്‍കിയ സംഭാവനകളുടെ തുടര്‍ച്ച കൂടിയാണ് പുതിയ ചുമതല.

വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപം കൊണ്ട കാലം മുതല്‍ സംഘടനയോടൊപ്പം സജീവമായി പ്രവര്‍ത്തിച്ച ജോളി തടത്തില്‍ വിവിധ ഘട്ടങ്ങളില്‍ യൂറോപ്പ് റീജിയന്റെ പ്രസിഡന്റ്, ചെയര്‍മാന്‍ തുടങ്ങി നിരവധി നേതൃത്വ ചുമതലകള്‍ വഹിച്ചു. സൗമ്യമായ ഇടപെടലും എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന സംഘടനാ ശൈലിയും ദീര്‍ഘകാല പ്രവര്‍ത്തന പരിചയവുമാണ് അദ്ദേഹത്തെ എതിരില്ലാത്ത തിരഞ്ഞെടുപ്പിലേക്ക് നയിച്ചതെന്ന് കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

സംഘടനാ നേതൃത്വത്തെ സാമൂഹിക ഉത്തരവാദിത്വവുമായി ബന്ധിപ്പിച്ച പ്രവര്‍ത്തനശൈലിയാണ് ജോളി തടത്തിലിന്റെ പ്രത്യേകത. 2002-ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.എ ബേബി, പി.ജെ ജോസഫ്, എം.എം ഹസന്‍, ജിജി തോംസണ്‍ ഐ.എ.എസ് തുടങ്ങിയ രാഷ്ട്രീയ വ്യക്തിത്വങ്ങളും കലാ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ പ്രമുഖരും ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ പങ്കെടുത്ത ഗ്ലോബല്‍ കോണ്‍ഫറന്‍സിന് അദ്ദേഹം നേതൃത്വം നല്‍കി.

2006-ല്‍ എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ 25 ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയറുകളും മറ്റ് സഹായ ഉപകരണങ്ങളും വിതരണം ചെയ്ത പദ്ധതിയുടെ ജനറല്‍ കണ്‍വീനറായും ജോളി തടത്തില്‍ പ്രവര്‍ത്തിച്ചു. സംഘടനയുടെ സമ്മേളനങ്ങള്‍ വെറും കൂട്ടായ്മകളായി ഒതുങ്ങാതെ സമൂഹത്തിന് നേരിട്ടുള്ള സഹായമെത്തിക്കുന്ന വേദികളാക്കുന്നതിലും അദ്ദേഹം ശ്രദ്ധ പുലര്‍ത്തി.

യൂറോപ്പ് റീജിയന്‍ പ്രസിഡന്റായിരിക്കെ കൊച്ചി ഗോകുലം പാര്‍ക്കില്‍ സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ നിര്‍ധനരായ അഞ്ച് കുടുംബങ്ങള്‍ക്ക് വീടുകളുടെ താക്കോല്‍ കൈമാറിയ പദ്ധതിയും ജോളി തടത്തിലിന്റെ നേതൃത്വത്തിലുള്ള സാമൂഹിക ഇടപെടലുകളുടെ ശ്രദ്ധേയമായ ഉദാഹരണമാണ്.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഭവനപദ്ധതി ഉള്‍പ്പെടെയുള്ള വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ റീജിയന്‍-ഗ്ലോബല്‍ തലങ്ങളില്‍ യാഥാര്‍ഥ്യമാക്കുന്നതിലും അദ്ദേഹം സജീവമായി ഇടപെട്ടിട്ടുണ്ട്. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായുള്ള സ്ഥാപനപരമായ ഇടപെടലുകളുടെ ഭാഗമായി നോര്‍ക്ക രൂപീകരിക്കുന്നതിനായുള്ള ശ്രമങ്ങളിലും ജോളി തടത്തില്‍ സുപ്രധാന പങ്കുവഹിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പുതിയ പദവിയെ ഒരു സംഘടനാ സ്ഥാനമാറ്റമായി മാത്രം കാണാനാകില്ല. പ്രവാസി സമൂഹത്തിന്റെ സംഘടനാ ശക്തിയെ സാമൂഹിക ഇടപെടലുകളിലേക്കും സേവനപ്രവര്‍ത്തനങ്ങളിലേക്കും തിരിച്ചുവിടുന്ന ഒരു നേതൃത്വ പാരമ്പര്യത്തിന്റെ സ്വാഭാവിക തുടര്‍ച്ചയാണിത്.

1991-ല്‍ ജര്‍മനിയിലെത്തിയ ജോളി തടത്തില്‍ മുവാറ്റുപുഴ തോട്ടക്കര സ്വദേശിയാണ്. എം.എസ്.സി പഠനം പൂര്‍ത്തിയാക്കിയ ശേഷം ഫെഡറല്‍ ബാങ്കില്‍ ജോലി ചെയ്യുന്നതിനിടെയാണ് ജര്‍മനിയിലേക്ക് കുടിയേറിയത്. തുടര്‍ന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റില്‍ ബിരുദം നേടി. ഹോം കെയര്‍ മേഖലയിലും സജീവമായ അദ്ദേഹം 10 ഓള്‍ഡ് ഏജ് ഹോമുകളുടെ സാരഥ്യം വഹിക്കുന്നു. സമൂഹത്തിലെ മുതിര്‍ന്നവരുടെയും പരിചരണം ആവശ്യമുള്ളവരുടെയും ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട പ്രവര്‍ത്തനമേഖലയില്‍ നിന്നുള്ള ഈ അനുഭവം അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്ക് മറ്റൊരു മുഖം നല്‍കുന്നു.

വ്യവസായ രംഗത്തും ജോളി തടത്തിലിന് സാന്നിധ്യമുണ്ട്. ഈസ്റ്റ് വെസ്റ്റ് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ ഈസ്റ്റേണ്‍, വിശ്വാസ്, മലബാര്‍ ചോയ്സ്, ഡബിള്‍ ഹോഴ്‌സ്, സാറാസ് തുടങ്ങിയ നാട്ടില്‍നിന്നുള്ള വിവിധ കമ്പനികളുടെ കറി പൗഡറുകള്‍ക്കും ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കും യൂറോപ്പിലെ അംഗീകൃത വിതരണ ഏജന്‍സിയും അദ്ദേഹം നടത്തുന്നു.

നേഴ്‌സിങ് ഡയറക്ടറായ മേഴ്‌സി തടത്തിലാണ് ജോളി തടത്തിലിന്റെ ഭാര്യ. നിക്കോള്‍, നെല്‍സണ്‍, നാന്‍സി എന്നിവര്‍ മക്കളാണ്. മക്കളായ നിക്കോളും നാന്‍സിയും സിനിമാരംഗത്തും ശ്രദ്ധേയരായി. നിക്കോള്‍ 'അങ്ങനെയൊരവധിക്കാലത്ത്' എന്ന ചിത്രത്തില്‍ നെടുമുടി വേണുവിന്റെ മകളായി ശ്രദ്ധേയമായ വേഷം ചെയ്തു. നാന്‍സി 'കടല്‍ കടന്ന മാത്തുക്കുട്ടി' എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായും അഭിനയിച്ചു.

ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലായി കഴിയുന്ന മലയാളികളെ ഒരുമിപ്പിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ കാലഘട്ടത്തില്‍ കൂടുതല്‍ ഊര്‍ജം പകരുക എന്ന വലിയ ഉത്തരവാദിത്വമാണ് ജോളി തടത്തിലിനെ കാത്തിരിക്കുന്നത്. 30 വര്‍ഷത്തെ സംഘടനാ പാരമ്പര്യത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ഗ്ലോബല്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത് തന്റെ ഉത്തരവാദിത്വങ്ങള്‍ വര്‍ധിപ്പിക്കുന്നതായും ഏറെ സന്തോഷം നല്‍കുന്നതായും ജോളി തടത്തില്‍ പറഞ്ഞു.

എതിരില്ലാത്ത തിരഞ്ഞെടുപ്പ് അദ്ദേഹത്തിന് ലഭിച്ച ഒരു പദവി മാത്രമല്ല; സേവനത്തിലൂടെ നേടിയ വിശ്വാസത്തിന്റെയും സൗമ്യമായ നേതൃത്വത്തിലൂടെ സൃഷ്ടിച്ച ഐക്യത്തിന്റെയും മൂന്ന് പതിറ്റാണ്ട് നീണ്ട സംഘടനാ പാരമ്പര്യത്തിന്റെയും അംഗീകാരമാണ്. ലോക മലയാളികളുടെ കൂട്ടായ്മയ്ക്ക് പുതിയ ദിശയും കരുത്തും നല്‍കാന്‍ കഴിയുന്ന നേതൃത്വമെന്ന പ്രതീക്ഷയാണ് ഈ സ്ഥാനലബ്ധി ഉയര്‍ത്തുന്നത്.
 

Join WhatsApp News
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-08-25 18:25:04
💥🔥 ഇനി ഒറ്റ പ്രാർത്ഥനയേ ഒള്ളൂ കർത്താവേ, ഈ ഫൊക്കാനായിൽ നിന്നും ഫോമായിൽ നിന്നും, ആഗോള മലയാളീയിൽ നിന്നും, മറ്റു ദുഷ്ട ശക്തികളിൽ നിന്നും, പിശാചിന്റെ പരീക്ഷണങ്ങളിൽ നിന്നും, പേര് അറിയാൻ മേലാത്ത മറ്റനേകം മലയാളി സംഘടനകളിൽ നിന്നും ഞങ്ങൾ മലയാളികളെ നീ കാത്തോളണേ.🙏എത്ര തിരി വേണേലും കത്തിച്ചോളാമേ, നേർച്ച കാഴ്ചകൾ എത്ര വേണേലും നടത്തിക്കോളാമേ, .......മടുത്തു ഇവറ്റകളെ കൊണ്ട്.....ആരെ കെട്ടിക്കാൻ, ആരെ കെട്ടിക്കാൻ.......ആരെ കെട്ടിക്കാനാണ് ഈ ലക്ഷങ്ങൾ പൊടിച്ച് ഈ മീറ്റിങ്ങുണ്ടാക്കുന്നത്..... Rejice ✳️
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-08-25 18:37:53
💥🔥ഈ വീ. ടീ സതീശനെ കൊണ്ടെന്തെങ്കിലും ചെയ്യാൻ സാധിക്കുമോ ഇങ്ങനത്തെ ' ഡാഷ് ഈർക്കിലി കടലാസ്സ് ' സംഘടനകളെ ഒന്ന് നിലയ്ക്ക് നിർത്താൻ??? അമേരിക്കയിൽ സമ്മറു കാലം അങ്ങോട്ടു തുടങ്ങിയാൽ പിന്നെ ചെവിതല കേൾക്കണ്ടാ....പത്തു പേര് കൂടിയാൽ രണ്ടു സംഘടനകൾ ആയി. എന്നാലോ ഒരുത്തനെ കൊണ്ടും നാളിതുവരെ മലയാളിക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല. എല്ലാരും നാക്കു കൊണ്ട് ഊ - - ണ്ട്. പക്ഷേ കൊച്ചങ്ങോട്ടാകുന്നില്ല. ഇനി അടുത്തത് "ലോക കേരളം സഭ" ആണ് വരാൻ പോകുന്നത്.. അപേക്ഷകൾ കൊടുത്തു തുടങ്ങിയെന്നാണ് കേട്ടത്. ഡിസംബറിലായിരിക്കും, അതോ, ജാനുവരിയിലോ..... ങ്ങാ, എനിക്കും പോകണം. Rejice ✳️ {{ഏതായാലും ഒരു ഗുണമുണ്ട് ; ഇവിടെ സംഘടനകളെ പറ്റി എഴുതിയാലും ഏശുവിനെ പറ്റി എഴുതിയാലും ഒരുത്തനും ഏറ്റു പിടിക്കാൻ വരില്ല. അങ്ങനൊരു ഗുണം ഞാൻ കാണുന്നുണ്ട്}}.
Yohannan K.S. 2026-08-25 21:59:50
സംഘടനകൾ ഒന്നും തന്നെ ഉപദ്രവിക്കുന്നില്ലല്ലോ. അവർ അവരുടെ കാര്യം നോക്കിക്കൊള്ളും, തൻ 'ഏശു' വിൻറെ പിറകെ നടക്കു. സംഘടങ്ങളെ വെറുതെ വീടു.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-08-25 23:54:56
💥🔥ഒന്നാമത്തെ കാര്യം, ഞാൻ താങ്കളേ പോലെയുള്ള വ്യാജ നാമധാരികളായ ഭീരുക്കൾക്ക് സാധാരണ മറുപടി കൊടുക്കാറില്ല. എനിക്ക് വ്യക്തമായി അറിയാവുന്ന ആണത്വം ഉള്ളവരോട് മാത്രമേ ഞാൻ സംവാദിക്കാറുള്ളൂ. എന്റെ e-mail-ഉം ഫോൺ നമ്പറും പരസ്യമാക്കിയാണ് ഞാൻ എപ്പോഴും പ്രതികരിക്കുന്നത് . ഇത് താങ്കൾക്കുള്ള എന്റെ അവസാന മറുപടി ആണ്. ഇവിടെ എല്ലാവർക്കും എഴുതാനും,പോസ്റ്റ്‌ ചെയ്യാനുമുള്ള ജനാധിപത്യ പ്രകാരമുള്ള അവകാശം ഉണ്ട്‌, അതു പോലെ പ്രതികരിക്കാനും. അതു തന്നേ ഞാനും ചെയ്യുന്നു. എന്റെ ഏതെങ്കിലും പോയിന്റിനെ താങ്കൾ debunk ചെയ്യൂ, അല്ലായെങ്കിൽ വളരെ വിനയത്തോടെ പറയട്ടേ, ഗെറ്റ് ദി uckf OUT.. mതാങ്ക്സ്f. Rejice ജോൺ ✳️
Vayanakkaran 2026-08-26 02:18:50
Yohannan K.S nu naranju Regi!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക