
ഓണമെന്നാലിന്നെനിക്കച്ഛന്റെ മണമാണ്..
ഓണപ്പൂക്കളമെന്നാലച്ചന്റെ നിറമാണ്..
ഓണസദ്യയെന്നാലച്ഛന്റെ
ചിരിക്കുന്ന മുഖമാണ്...
പകിട്ടുള്ളൊരോണക്കാലമുണ്ടായിരുന്നെനിക്കേറെക്കാലം..
ഓണക്കോടിയും
ഓണപ്പൂക്കളവും
ഓണസദ്യയും ഊഞ്ഞാലാട്ടവും
കുഞ്ഞനിയന്മാരൊത്ത്.
അച്ഛനില്ലാതെയിനിയെനിക്കെന്തോണം.
മനവും മടുത്താഘോഷങ്ങളും മടുത്തു.
തിരികെ വരുമോ
എനിക്കെനിയെന്റെ പഴയകാലം..