
ചിങ്ങപ്പുലരി പൊട്ടി വിടർന്നു
പൂവിളി എങ്ങും മെല്ലെയുയർന്നു.
പൊന്നോണത്തിനു പൂക്കളിറുക്കാൻ
അത്തം തൊട്ടേ കുട്ടികളോടി.
ചറ പറ പെയ്യും തോരാമഴയിൽ
പുളകം കൊള്ളും പൂവുകളാകെ
കുഞ്ഞോമനകളെ മാടിവിളിപ്പൂ
പൂവട്ടികളേ നോക്കിയിരിപ്പൂ.
കാടും മേടും പുളകിതമായീ
കുട്ടികളനവധി പാടും പാട്ടാൽ
ധരണീ ദേവി പുഞ്ചിരി തൂകി
നിറകതിരണിയും വയലേലകളിൽ
കെയ്ത്തുപാട്ടിന്നീണമുണർന്നു
കാക്കപ്പൂവും കദളിപ്പൂവും കൃഷ്ണ കിരീടവുമെല്ലാമുണ്ടേ
തെച്ചിപ്പൂവും തുളസിപ്പൂവും
ചുറ്റും നിന്നു ചിരിച്ചീടുന്നു.
അത്തപ്പൂക്കള മൊന്നാം ദിനവും
ചിത്തിരയാകും രണ്ടാം ദിനവും
ഉത്രാടത്തിന് ഒൻപതു വരിയും
ഓണത്തപ്പന് പത്താം വരിയും.
പൂക്കളമിട്ടു രസിച്ചെല്ലാരും.
പുത്തനുടുപ്പാൽ ശോഭിക്കുന്നു
പുളകം കൊണ്ടു പുതുമയിലാണ്ടു.
ഓണത്തുമ്പികൾ പാറും തൊടിയിൽ
ഓടിനടന്നൂ ഊഞ്ഞാൽ കെട്ടി.
ഓലക്കുടയും ചൂടിവരുന്നൊരു
ഓണത്തപ്പനു കാഴ്ചയൊരുക്കി
ഓർമ്മപ്പൂക്കൾ വിടർന്നീടട്ടെ!
ഓണനിലാവിൽ ആടിപ്പാടി
ഓണപ്പാട്ടുകൾ പാടേണം
ഊണിനു കറികൾ നാല്പത്തൊന്നു
പപ്പടമോ അത് ചെറുതും വലുതും..
പാൽപ്പായാസവും പ്രഥമനുമായി
പ്രാർത്ഥിച്ചേവരും സദ്യയൊരുക്കും.
ഓണക്കളിയും
തിരുവാതിരയും
ഓണം കേറാനാട്ടിലുമുണ്ടാം.
നാനാ ജാതി വർണ്ണമതാകിലും
ദേശം ഭാഷയതേതെ ന്നതാകിലും
മാവേലി തൻ ഓർമ്മയിൽ നാട്ടിൽ
മാനവരെല്ലാമൊ
ത്തൊരുമിക്കും ഓണാഘേഷം
കണ്ടിടുമ്പോൾ
ഓണപ്പൂക്കളം എത്ര മനോഹരം
__________________