Image

സ്വ‌പ്നപ്പൂക്കൾ (ഇ- മലയാളി ഓണപ്പാട്ട്/കവിതാ മത്സരം: പ്രേമൻ ഇല്ലത്ത്)

Published on 25 August, 2026
സ്വ‌പ്നപ്പൂക്കൾ (ഇ- മലയാളി ഓണപ്പാട്ട്/കവിതാ മത്സരം: പ്രേമൻ ഇല്ലത്ത്)

കേരളമൊരു ദേശം 
സഹ്യന്റെ താഴ്വരയിൽ 
പച്ചയണിഞ്ഞു നിൽക്കും 
കേതാര ചാരുതയെൻ ദേശം

അടിമകളുടമകൾ വാഴും കാലം 
മണ്ണിൽ മാനവരിഴയും കാലം 
പാരിൽ സർവരുമാമോദത്താൽ 
പൂക്കളമെഴുതും 'സ്വപ്‌പ്നം' കണ്ടു

ആസ്വപ്നത്തിൻ സുഗന്ധമേറ്റവർ 
'തിരുവോണത്തിൻ ഗാഥകൾ പാടി 
പാരിതിലെങ്ങും പടർന്നു പോയവർ 
മലയാളത്തിൻ ചിറകുകൾ വീശി

തുടരുന്ന യാത്രാ 
വീണ്ടും പുലരുന്നോണപ്പൂ വിളികൾ..
കേരള മൊരു ദേശം 
സഹ്യന്റെ താഴ്വ‌രയിൽ

പച്ചയണിഞ്ഞു നില്കും
കേതാര ചാരുതയെൻ ദേശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക