
ഇനിയും തളരാതേ തളരാതെ,
ക്ഷീണിച്ചവശയാം എന്നമ്മേ.
സഹോദരിതൻ പുത്രൻറെ,
ജാമാതാവിൻ സഹോദരൻറെ
വേർപാടുകൾ സഹിക്കവയ്യാതെ,
നിത്യദുഃഖത്തിന്നടിമയാകരുതേ .
ഓണം ഇങ്ങെത്തുകയാണമ്മേ
ഓർമ്മ വേണം, ഒരുങ്ങിടേണം .
പുനർജ്ജനിക്കട്ടെയോർമ്മകൾ
താലോലിക്കൂ, തെല്ലും മടിയാതെ.
അമ്മയുടെ രക്തത്തിൽ
പിറന്ന പുത്രിയാണ്, മുന്നിൽ;
ഉണരൂ, എഴുന്നേൽക്കൂ, വേഗം.
അമ്മയുണ്ടാക്കുന്ന വിഭവങ്ങൾ
കുറഞ്ഞാൽ കുഴപ്പമില്ല, നിസ്സാരം.
ചേരുവകൾ കൂടിയാലും, അല്പം
മതി, രുചിക്ക് മാത്രം ... ഉണരൂ
കണ്ണ് തുറക്കെന്നമ്മേ, എന്നെ
തനിച്ചാക്കാതെ..ഇതാ, ആളുകൾ
കണ്ണ് തുടച്ച് എന്നെ ദൂരേ തള്ളുന്നൂ .
***