Image

പൊന്നോണം (ഇ- മലയാളി ഓണപ്പാട്ടുമത്സരം: റഹിമാബി മൊയ്തീൻ)

Published on 24 August, 2026
പൊന്നോണം  (ഇ-  മലയാളി ഓണപ്പാട്ടുമത്സരം:  റഹിമാബി മൊയ്തീൻ)

മലയാളമണ്ണി നിതോണക്കാലം
മായാത്ത നന്മതൻ ഓർമ്മക്കാലം
മാവേലി മന്നനെഴുന്നള്ളുമ്പോൾ
മുററത്തു പൂക്കളം തീർത്തിടേണം

മുക്കുറ്റി പൂ വേണം, തുമ്പ വേണം
തെച്ചി, മന്ദാരവും ചെമ്പരുത്തീം
മല്ലി ,ജമന്തിയും കാക്കപ്പൂവും
പൂവായ പൂവെല്ലാം നുള്ളിടേണം

പൊന്നോണ സദ്യക്ക് നാക്കിലയിൽ
പുന്നെല്ലിൻ ചോറു വിളമ്പുന്നേരം
നൂറ്റൊന്നു കൂട്ടാനും പായസവും
ഉപ്പേരി പപ്പടമൊക്കെ വേണം

കോടിയുടുക്കണം കുമ്മിയടിക്കണം
ഓണപ്പാട്ടീണത്തിൽ പാടീടേണം
പൊന്നോണം വന്നു പടിക്കലെത്തീ
വരവേൽക്കാൻ മലയാളനാടൊരുങ്ങി

മലയാളമണ്ണി നിതോണക്കാലം
മായാത്ത നന്മതൻ ഓർമ്മക്കാലം !

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക