Image

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി നടന്നു

സജു വർഗീസ് Published on 23 August, 2026
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ  ഓണാഘോഷം പ്രൗഢഗംഭീരമായി നടന്നു

 

 

ഫിലഡൽഫിയ: സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകർന്നുകൊണ്ട് സംഘടിപ്പിച്ച മലയാളി അസോസിയേഷൻ  ഓഫ് ഗ്രേറ്റർഫിലഡൽഫിയയുടെ (മാപ്പ്) ഓണാഘോഷം (ഓണോത്സവം 2026)ഓഗസ്റ്റ് മാസം പതിനഞ്ചാം തീയതി സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായി അരങ്ങേറി. ദേശാഭിമാനവും സ്വാതന്ത്ര്യ ദിനത്തിനായി പോരാടിയ ദേശാഭിമാനികളുടെ സംഭാവനകളും അനുസ്മരിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷവും മാപ്പ് ഓണാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെട്ടു.മുഖ്യാതിഥി മിസ്റ്റർ അപ്പു ജോൺ ജോസഫ് എംഎൽഎ പതാക ഉയർത്തിയതോടുകൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 

തുടർന്ന് നടന്ന വർണ്ണാഭവമായ ഘോഷയാത്രയിൽ നൂറുകണക്കിന് ആളുകൾ അണിനിരന്നു. നാദം ഗ്രൂപ്പിൻറെ ചെണ്ടമേളത്തിന്റെ താളത്തിൽ താലപ്പൊലിയേന്തിയ വനിതകളും കുട്ടികളും വിശിഷ്ടാതിഥികളും മാപ്പ് ഭാരവാഹികളും അണിനിരുന്നപ്പോൾ എല്ലാവർക്കും അതൊരു വേറിട്ട അനുഭവമായി.ഓണവേദിയിലേക്ക് മഹാബലി പ്രവേശിച്ചതോടുകൂടി വിശിഷ്ടാതിഥികളും മറ്റു മാപ്പ് ഭാരവാഹികളും വിളക്ക് തെളിയിച്ച് ആവേശകരമായ ആഘോഷങ്ങൾക്ക് തുടക്കമായി . 

ഗിന്നസ് നാദം ഗ്രൂപ്പിൻറെ ചെണ്ടമേളം സദസ്സിന്റെ ഹൃദയം കീഴടക്കി. തുടർന്ന്  ചലനങ്ങളിലും കേരളത്തിൻറെ പൈതൃകവും മലയാളിയുടെ ഗൃഹാതുരത്വവും നിറച്ച തിരുവാതിര സദസ്സിനെ മനോഹരമായ ഓർമ്മകളിലേക്ക് കൊണ്ടുപോയി. . പരമ്പരാഗത കേരളീയ കലാരൂപങ്ങളും ട്രൈസ്ട്രേറ്റ് ഏരിയയിൽ നിന്നുള്ള നൃത്ത സംഗീത പരിപാടികളും ഓണത്തിൻറെ തനിമയും പാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു വിവിധ കലാപരിപാടികളുടെ മികച്ച പ്രകടനങ്ങൾ കാണികളുടെ ഹൃദയം കീഴടക്കി. 

കേരള സർക്കാർ ചീഫ് വിപ്പ് ആയ മുഖ്യാതിഥി അപ്പു ജോൺ ജോസഫ് എംഎൽഎയുടെ പ്രസംഗവും അദ്ദേഹത്തിൻറെ മനോഹരമായ ഗാനവും പരിപാടികൾക്ക് മാറ്റുകൂട്ടി.ആഘോഷവേദിയെ ആവേശകരമാക്കി ചീഫ് ഗസ്റ്റ് നടി ശരണ്യ ആനന്ദിന്റെ നൃത്തത്തിന് കാണികളിൽ നിന്ന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത് .

വിവിധ കലാപരിപാടികളുടെ മികച്ച പ്രകടനങ്ങൾ കാണികളുടെ ഹൃദയം കീഴടക്കി. സമഗ്ര സംഭാവനയ്ക്കുള്ള  മാപ്പിന്റെ  കമ്മ്യൂണിറ്റി അവാർഡ്  ജോൺ ശമുവേൽ, ജോസഫ് കുരുവിള അഞ്ജലി ജയറാം എന്നിവർക് നൽകി ആദരിച്ചു.തുടർന്ന് ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും എല്ലാവരും ഒരുമിച്ച് ആസ്വദിച്ചു.ഈ ചടങ്ങിൽ FOKANA,FOMAA ഭാരവാഹികളുടെ സാന്നിധ്യം ഏറെ അഭിമാനകരവും അനുഗ്രഹീതവുമായി.

ഈ മനോഹരമായ ആഘോഷങ്ങളിൽ പങ്കുചേർന്ന എല്ലാവരെയും ആ പ്രസിഡൻറ് കൊച്ചുമോൻ വയലത്ത് സ്വാഗതം ചെയ്തു പ്രോഗ്രാം കോഡിനേറ്റ് ചെയ്ത  മാപ്പ്  ഭരണസമിതി അംഗങ്ങൾ , കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ ആത്മാർത്ഥമായ പരിശ്രമവും മികച്ച ഏകോപനവും ആണ് ഈ ആഘോഷത്തെ ഇത്രയും മനോഹരവും വിജയകരവും ആക്കിയത്.

ഒത്തൊരുമയുടെ ഈ ഓണാഘോഷം സംഗീത നൃത്ത വിരുന്നോടുകൂടി താളത്തിനൊത്ത് ചുവട് വെച്ച് ആവേശകരമായി സമാപിച്ചു.സ്നേഹവും സാഹോദര്യവും പങ്കുവച്ച് ഒരുമയോടെ ഓണം ആഘോഷിക്കാൻ ആയതിന്റെ സന്തോഷത്തിലാണ് മാപ്പിന്റെ ഭരണസമിതിയും സംഘാടകരും,പങ്കെടുത്തവരും.

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ  ഓണാഘോഷം പ്രൗഢഗംഭീരമായി നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക