Image

കേരള തനിമയിൽ ആറാടി ഒരുമ ഓണം 2026

ജോസഫ് തോമസ് ഹ്യൂസ്റ്റൺ Published on 23 August, 2026
കേരള തനിമയിൽ ആറാടി ഒരുമ ഓണം 2026

 

 

മിസോറി സിറ്റി : ഔർ റിവർസ്‌റ്റോൺ യുണൈറ്റഡ് മലയാളീ അസോസിയേഷൻ -ഒരുമയുടെ ഈ വർഷത്തെ ഓണം ഇക്കഴിഞ്ഞ ശനിയാഴ്ച ആഗസ്റ്റ് 22 നു സ്റ്റാഫോർഡ്ഷയറിൽ ഉള്ള ക്നാനായ കാത്തോലിക് സൊസൈറ്റി കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് അത്യാഘോഷപൂർവ്വം നടത്തപ്പെട്ടു. 

നിറദീപം കയ്യിലേന്തിയ മലയാളി മങ്കമാർ , നർത്തകർ എന്നിവർ ചേർന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയേയും വിശിഷ്ടതിഥികളെയും വേദിയിലേക്ക് ആഘോഷമായി ആനയിച്ചു. മാവേലി തമ്പുരാനും വിശിഷ്ടാതിഥികളും എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് തിരി തെളിച്ച ആഘോഷങ്ങൾ കേരള തനിമയിലും പാരമ്പര്യത്തിലും ഊന്നിയതും ഏറെ മികവ് പുലർത്തിയതും ആയിരുന്നു. 

ഒരുമ പ്രസിഡന്റ് ഡോ : ജോസ് തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ലൂണ വിക്ടർ സ്വാഗതവും സെക്രട്ടറി റോബി ജേക്കബ് കൃതജ്ഞതയും രേഖപ്പെടുത്തി. സെലിബ്രിറ്റി ഗസ്റ്റ് പ്രശസ്ത സിനിമ താരവും നർത്തകിയുമായ ദിവ്യ ഉണ്ണി, വിശിഷ്ടാഥിതിമാരായ കൗണ്ടി ജഡ്ജ് ജൂലി മാത്യു,  കൗണ്ടി ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ എന്നിവർ ഓണാശംസകൾ നേർന്നു.  ഗ്രാൻഡ് സ്പോൺസർ ആയ ധനാനി ഗ്രൂപ്പ് എംഡി നിക്ക് ധനാനി ഓണാശംസകൾ നേർന്നു സംസാരിക്കുന്നതോടൊപ്പം നിരവധി ഐപാഡുകൾ ഒരുമ കുടുംബങ്ങൾക്ക് സമ്മാനമായി നൽകി . പ്ലാറ്റിനം സ്പോൺസർ ഡോ . സ്നേഹ സേവ്യർ, ഗോൾഡ് സ്പോൺസർമാരായ അറ്റോണി ദീപ പോൾ , ഡോ . സർഫറാസ് അലി , ഡോ . സൽമാൻ അലി , ഡോ സുധീർ ശങ്കർ , ഡോ . അനില ശങ്കർ , ജോൺ ബാബു CPA , സുരേഷ് അപ്പന ബസാർ , പോൾ ആൻസ് ഗ്രോസറി എന്നിവരെ ആദരിച്ചു .

തിരുവാതിര , മോഹിനിയാട്ടം , കോലടി നൃത്തം , ബോളിവുഡ് ഡാൻസ് , ജീടോം, വിനോയ് എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ ഹാസ്യ നാടകം , കരോക്കെ ഗാനമേള തുടങ്ങിയ കലാപരിപടികൾ കാണികളുടെ കണ്ണിൽ കുളിർമഴ പെയ്യിച്ചു .

നിരവധി സാരികളുടെ നറുക്കെടുപ്പ് , ഫിഫ ലോക കപ്പ് പ്രവചന മത്സരം , ഒരുമ റീൽ മത്സരം, ഒരുമ മങ്ക മന്നൻ മത്സരം തുടങ്ങിയ ഇനങ്ങൾ ആഘോഷത്തിന് മാറ്റ് കൂട്ടി. വിധു അജയ് , വിശാൽ എന്നിവർ എം സി മാരായി ആദ്യാവസാനം വേദിയെയും ആഘോഷങ്ങളെയും ഉത്സാഹഭരിതമാക്കി. അപ്പന ബസാറിന്റെ കലവറയിൽ നിന്നും കേരളത്തിന്റെ മുഴുവൻ രുചിക്കൂട്ടുകളും ആവാഹിച്ച നാവിൽ കൊതിയൂറുന്ന വിഭവ സമൃദ്ധമായ  ഓണസദ്യ ജനങ്ങളുടെ പ്രത്യേക പ്രശംസക്ക് അർഹമായി.

യൂത്തു ലീഡർഷിപ്പ് അംഗങ്ങളായ ഡാനിയേൽ ചക്കാലക്കൽ , ഹന്നാ പോൾ , ഷോൺ തൈപ്പറമ്പിൽ, അലീന ജേക്കബ്‌ , കരൺ കണ്ണേരി, ധ്രുവ് വർമ്മ , ദിയ അജയ് , ജിയ വിക്ടർ. അഡ്വൈസർ ജോൺ ബാബു ,ജോയിന്റ് സെക്രട്ടറി ലിസ്സി ,  ട്രെഷറർ അജി ജോസഫ് , ജോയിന്റ് ട്രെഷറർ ജോസഫ് തോമസ് ,എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ : ഡിസ്‌നി ജോൺ , മേരി ജേക്കബ് , ആൻസി കുര്യൻ , ജോൺ ആന്റണി , മജേഷ് ജോൺ ,സെബാസ്റ്റ്യൻ തോമസ് , ജോയ് പൗലോസ് , മാത്യു ചെറിയാൻ , അനിൽ ഗോപിനാഥ് , മാത്യു ചാണ്ടപിള്ളൈ എന്നിവർ ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകി.

കേരള തനിമയിൽ ആറാടി ഒരുമ ഓണം 2026
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക