
ന്യൂയോർക്ക്: പയനിയർ ക്ലബ് ഓഫ് കേരളൈറ്റ്സ് ഇൻ നോർത്ത് അമേരിക്കയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 27 വ്യാഴാഴ്ച നടക്കും. ന്യൂ യോർക്ക് ഫ്ലോറൽ പാർക്കിലെ 'ടേസ്റ്റ് ഓഫ് കേരള കിച്ചൺ' റസ്റ്ററന്റിൽ (267-05, Hillside Ave, Floral Park, NY 11004) രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 2:00 മണി വരെയാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
കലാപരിപാടികൾ ചുരുങ്ങിയ സമയത്തിൽ സംഘടിപ്പിച്ച് , ചൂടുള്ളതും രുചികരവും വിഭവസമൃദ്ധവുമായ ഓണസദ്യയ്ക്ക് മുൻഗണന നൽകിയാണ് ഇത്തവണത്തെ ആഘോഷം സംഘടിപ്പിക്കുന്നത്. എല്ലാവരും കൃത്യസമയത്തു തന്നെ എത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു .
പ്രവേശനം പാസ് മുഖേനയായിരിക്കും.
സോഷ്യൽ ഓൺട്രപ്രണർ ഡോ. ബേബി സാം സാമുവൽ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ അപ്പുക്കുട്ടൻ പിള്ള (ന്യൂയോർക്ക്) വിശിഷ്ടാതിഥിയായിരിക്കും.
അത്തപ്പൂക്കളം, തിരുവാതിര, നൃത്തങ്ങൾ, ഓണപ്പാട്ടുകൾ, ഓണസന്ദേശം, ആശംസാ പ്രസംഗങ്ങൾ, ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് നിറം പകരും.
കൂടുതൽ വിവരങ്ങൾക്ക്:
പ്രസിഡന്റ്: ജോണി സഖറിയ (646-508-4535)
സെക്രട്ടറി: വറുഗീസ് എബ്രഹാം (516-456-9740)
ട്രഷറർ: ജോൺ ജോസഫ് (516-233-9447)
പി.ആർ.ഒ: വി. എം. ചാക്കോ (917-538-5689
പ്രോഗ്രാം കോ ഓർഡിനേറ്റേഴ്സ് : ഉഷ ജോർജ്, തോമസ് പോൾ, സ്കറിയ അഗസ്റ്റിൻ , മാത്യു കുമ്പംപാടം