
ന്യൂയോർക്ക്: ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിൽ കനേഡിയൻ ഗ്ലാഡിയേറ്റേഴ്സ് രണ്ടാം തവണയും ട്രോഫി നേടി. റോബർട്ട് അരീച്ചിറ നൽകുന്ന എവർ റോളിങ് ട്രോഫിക്ക് പുറമെ 5555 ഡോളറും അവർക്ക് ലഭിച്ചു. ഷിക്കാഗോയിലുള്ള സ്റ്റീഫൻ കിഴക്കേക്കുറ്റ് ആണ് ടീമിന്റെ സംഘാടകൻ

അയർലണ്ടിൽ നിന്ന് വന്ന തൊടുകൻസ് ടീം രണ്ടാം സ്ഥാനം നേടി. 3333 ഡോളറും ട്രോഫിയും അവർക്ക് ലഭിച്ചു.
മൂന്നാം സമ്മാനം 2222 ഡോളറും ട്രോഫിയും ലണ്ടൻ (കാനഡ) ഗ്ലാഡിയേറ്റേഴ്സ് നേടി. മുപ്രാപ്പള്ളിൽ ബ്രദേഴ്‌സ് ആണ് സ്പോൺസർ.
നാലാം സമ്മാനം നേടിയ അരീക്കര അച്ചായൻസിനു ടോം നൈനാൻ (റോക്ക് ലാൻഡ്) സ്പോൺസർ ചെയ്‌ത 1111 ഡോളറും ട്രോഫിയും ലഭിച്ചു.
സ്റ്റോണി പോയിന്റിലുള്ള റോക്ക്‌ലൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററായിരുന്നു മത്സരവേദി.

വടംവലി മത്സരത്തിന് പുറമേ ചെണ്ടമേളം, ഫുഡ് ഫെസ്റ്റിവൽ, ബോളിവുഡ് ഫ്യൂഷൻ, പ്രശസ്ത കലാകാരി ലക്ഷ്മി ജയന്റെ മ്യൂസിക് & വയലിൻ വിരുന്ന്, വല്ലാടൻ ലൈവ് ഡിജെ തുടങ്ങി നിരവധി കലാസാംസ്കാരിക പരിപാടികളും ചേർന്ന് ഒരു ദിവസത്തെ ഉത്സവമാണ് സോഷ്യൽ ക്ലബ് അണിയിച്ചൊരുക്കിയത്. വാൻ ജനാവലി കാഴ്ചക്കാരായും എത്തി.
സാജൻ കുഴിപ്പറമ്പിൽ (പ്രസിഡന്റ്) റോയ് മറ്റപ്പിള്ളിൽ (ടൂർണമെന്റ് ചെയർമാൻ)

മെഗാ സ്പോൺസർ -ഫോർ റിയൽ എസ്റ്റേറ്റ് ആൻഡ് ഹോം ലോൺസ് -റിയൽറ്റർ NY& NJ ലിബിൻ ബേബി , ഡേവിഡ് .
ഗ്രാൻഡ് സ്പോൺസർ -ഗ്ലോബൽ കൊളിഷൻ & ബോഡി വർക്സ് .
വിശദമായ റിപ്പോർട്ടും ചിത്രങ്ങളും പിന്നാലെ.