Image

72-ാമത് നെഹ്റു ട്രോഫി വള്ളംകളി; കന്നി അങ്കത്തിൽ തന്നെ ജലരാജാവായി അരോമ ചുണ്ടൻ

Published on 22 August, 2026
72-ാമത് നെഹ്റു ട്രോഫി വള്ളംകളി; കന്നി അങ്കത്തിൽ തന്നെ ജലരാജാവായി അരോമ ചുണ്ടൻ

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ വിജയ കിരീടം ചൂടി അരോമ ചുണ്ടൻ. നാല് മിനിറ്റ് 23.328 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് കന്നി പോരാട്ടത്തിൽ തന്നെ അരോമ  ചുണ്ടൻ ചരിത്രനേട്ടം സ്വന്തമാക്കിയത്. ആവേശകരമായ മത്സരത്തിൽ നടുഭാഗം ചുണ്ടൻ രണ്ടാമതെത്തി. ആറ് ഹീറ്റ്സുകൾ പൂർത്തിയായ ശേഷമാണ് വാശിയേറിയ മത്സരം ഫൈനലിലേക്ക് കടന്നത്. മേല്‍പ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനല്‍ ലൈനപ്പില്‍ എത്തിയത്.

ആദ്യ ഹീറ്റ്സിൽ 4.20 മിനിറ്റ് എടുത്താണ് വീയപുരം ഒന്നാമതെത്തിയത്. രണ്ടാം ഹീറ്റ്സിൽ 5 മിനിറ്റിൽ ഏറെ സമയമെടുത്താണ് നാലു വള്ളങ്ങളും ഫിനിഷ് ചെയ്തതെങ്കിലും ചമ്പക്കുളം ചുണ്ടൻ ഒന്നാമതെത്തി. മൂന്നാം ഹീറ്റ്സിൽ 4 മിനിറ്റും 17 സെക്കൻഡും എടുത്താണ് മേൽപ്പാടം ഒന്നാമതെത്തിയത്. നാലാം ഹീറ്റ്സിൽ 4 മിനിറ്റും 27 സെക്കൻഡ് എടുത്താണ് അരോമ ഒന്നാമതായി ഫിനിഷ് ചെയ്തത്. അഞ്ചാം ഹീറ്റ്സിൽ 4 മിനിറ്റും 28 സെക്കൻഡ് എടുത്തു നിരണം ഒന്നാമതെത്തിയപ്പോൾ, ആറാം ഹീറ്റ്സിൽ 5 മിനിറ്റിന് മുകളിൽ സമയമെടുത്താണ് ആനാരി ലക്ഷ്യസ്ഥാനത്ത് എത്തിയത്.

ഉച്ചയോടെ നടന്ന ചടങ്ങിൽ നെഹ്റു ട്രോഫി ജലമേള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുത്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥാണ് വള്ളംകളി ചടങ്ങിൽ പതാക ഉയർത്തിയത്
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക