
ഫിലഡല്‍ഫിയ Heavenly Beats USAയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ക്രൂശിന്‍ സ്‌നേഹം' (Krushin Sneham) ലൈവ് ക്രിസ്തീയ സംഗീതോത്സവം ആഗസ്റ്റ് 23ന് വൈകിട്ട് 5.30ന് Philadelphia India Christian Assemblyയില്‍ നടക്കും. 455 Tomlinson Road, Philadelphia, PA 19116 ആണ് വേദി.
പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ജോണ്‍സ് പുരയിടം (ന്യൂജഴ്സി), മുന്‍ വിശ്വവാണി റേഡിയോ ലീഡ് ഗായികയായിരുന്ന ഷീബ ജോര്‍ജ് (ഫ്‌ലോറിഡ), ഗാനരചയിതാവും സംഗീത സംവിധായകനുമായ സാംസണ്‍ (Samson Heavenly Beats) എന്നിവര്‍ സംഗീതസായാഹ്നത്തിന് നേതൃത്വം നല്‍കും.
ഇവര്‍ക്കൊപ്പം Jincy, Sabu Varghese, Jeslin, Helda, Shibu, Manju, Jessica എന്നിവരും ഗാനങ്ങള്‍ ആലപിക്കും. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗായകരും സംഗീതജ്ഞരും അണിനിരക്കുന്ന പരിപാടിയില്‍ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലെ തിരഞ്ഞെടുക്കപ്പെട്ട ക്രിസ്തീയ ഗാനങ്ങളും പ്രത്യേക സംഗീതാവിഷ്‌കാരങ്ങളും അവതരിപ്പിക്കും.

Jack Biju (Keyboard), Sumit Sam (Guitar), Sion Sujoy (Guitar), Rubin Eliaz (Bass Guitar), Shon Biju (Drums) എന്നിവരടങ്ങുന്ന സംഗീതസംഘം ഗാനങ്ങള്‍ക്ക് അകമ്പടിയൊരുക്കും.
Prayer Mount Media ആണ് പരിപാടിയുടെ മീഡിയ പാര്‍ട്ണര്‍. Global Travel Experts (Reji Philip), M&J Printing (Mathew Samuel), Zindak Investment & Real Estate (Varghese Thomas Robin), Keystone Tax Services, Inc., Philadelphia (Joseph Oommen, CPA - Roy Mepral), Agape Music (Dr. Shaji K. Daniel, Dallas), Justin Varghese Realty, Dallas എന്നിവരാണ് പ്രധാന സ്‌പോണ്‍സര്‍മാര്‍.
ക്രിസ്തീയ സംഗീതത്തിലൂടെ ആത്മീയ നവോന്മേഷവും അനുഗ്രഹാനുഭവവും പകരുക എന്ന ലക്ഷ്യത്തോടെയാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഫിലഡല്‍ഫിയയിലെയും സമീപ സംസ്ഥാനങ്ങളിലെയും ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: Rija Shibu - +1 (516) 312-4948, Dr. George Mathew - +1 (732) 589-6594, Dr. Thomas Kidangalil - +1 (516) 978-7308, Kochu Koshi - +1 (215) 910-0516, Susan Samson - +1 (267) 469-1892.