
ന്യൂ യോര്‍ക്ക് :അമേരിക്കയിലെ ഏറ്റവും വലിയ ഓണഘോഷങ്ങളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം 2026 സെപ്റ്റംബര്‍ 5 ന് ശനിയാഴ്ച 11 മണി മുതല്‍ 6.00 മണി വരെ പോര്‍ചെസ്റ്റര്‍ ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ (1 Tamarack Road , Port Chester,NY 10573) വെച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതാണ്.
അന്‍പത്തിരണ്ടു വര്‍ഷം ഓണം ആഘോഷിക്കുന്ന അപൂര്‍വ്വ സംഘടനകളില്‍ ഒന്നാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍. എല്ലാ വര്‍ഷവും നടക്കുന്ന നമ്മുടെ ഓണാഘോഷം കേരളകരയിലേക്ക് നമ്മെ തിരികെ കൊണ്ടുപോകുന്ന ഒരു പ്രതീതി കൂടി ഉണ്ടാക്കുന്നതാണ് വെസ്റ്റ് ചെസ്റ്ററിന്റെ ഓണാഘോഷം.
ഈ വര്‍ഷം 'അമേരിക്ക ഗോട്ട് ടാലെന്റ്‌റ് ' എന്ന സ്റ്റേജ് ഷോ യും ഉണ്ടായിരിക്കും. അമേരിക്കയിലെ ടാലന്റ് ആയിട്ടുള്ള ബേസ്ഡ് ഓഫ് ദ ബെസ്‌ററ് കലാകാരന്മാരെ ഒരു നൂലില്‍ കോര്‍ത്തിണക്കി ഒരു സ്റ്റേജ് ഷോ ആയി അവതരിപ്പിക്കുന്നു . നൂതനമായ കലാപരിപാടികളാലും വിഭവ സമര്‍ത്ഥമായ സദ്യകൊണ്ടും എന്നും അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷങ്ങളില്‍ ഒന്നാക്കി മാറ്റാന്‍ അസോസിയേഷന്റെ ഭാരവാഹികള്‍ ശ്രദ്ധിക്കാറുണ്ട്. ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ കോണ്‍ഗ്രസ് മാന്‍ ജോര്‍ജ് ലാറ്റിമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നതാണ്.
ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളവും ശിങ്കാരി മേളത്തോടും കുടി താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും അങ്ങനെ കേരളത്തിലെ ഓണത്തിന്റെ എല്ലാ ആഘോഷങ്ങളോടും കേരള തനിമയോട് കുടി വെസ്‌റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണം വളരെയധികം കലാപരിപാടികള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
വെസ്‌റ്‌ചെസ്റ്ററിന്റെ ഓണം ന്യൂയോര്‍ക്ക് മലയാളികളുടെ ഒത്തുചേരല്‍ കൂടിയാണ്. പ്രവാസിയുടെ സ്നേഹകൂട്ടായ്മകളിലെ ആഘോഷങ്ങളില്‍ നമ്മുടെ ഓണം കഴിഞ്ഞേ ഉള്ളു മറ്റുഏതൊരു ആഘോഷവും. പിന്നിട്ട ഇടവഴികളില്‍ നാം ഒന്ന് തിരിഞ്ഞു നോക്കിയാല്‍ സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങള്‍ ആഴത്തില്‍ നല്‍കിയ ആഘോഷങ്ങളില്‍ വെസ്‌റ്‌ചെസ്റ്ററിന്റെ ഓണം കഴിഞ്ഞേ മറ്റൊരാഘോഷവും അമേരിക്കയില്‍ എണ്ണപ്പെടുന്നുള്ളൂ.
ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്ചെസ്റ്റര്‍, ന്യൂയോര്‍ക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായി പ്രസിഡന്റ് ദേവസി ഇട്ടൂപ്പ് , സെക്രട്ടറി: ടെറന്‍സണ്‍ തോമസ് ,ട്രഷറര്‍ എ. വി. വര്‍ഗീസ്, വൈസ് പ്രസിഡന്റ് വര്‍ഗീസ് എം കുര്യന്‍ (ബോബന്‍), ജോ. സെക്രട്ടടറി : ജോണ്‍ കെ മാത്യു (ബോബി ) , ജോയിന്റ് ട്രഷര്‍ ചാക്കോ പി ജോര്‍ജ് (അനി) ട്രസ്റ്റി ബോര്‍ഡ് ചെയര്‍ രാജന്‍ ടി ജേക്കബ്, കോര്‍ഡിനേറ്റേര്‍ ജോയി ഇട്ടന്‍ എന്നിവര്‍ അറിയിച്ചു.