
യു.കെ.: കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും കറിമുട്ട് വട്ടക്കാലായില്‍ സ്വദേശിയുമായ പാസ്റ്റര്‍ മോനി ചാക്കോ ജോര്‍ജിന്റെ മകന്‍ ജോയലിന്റെ ഭാര്യ ഷെമി ജോയല്‍ യു.കെയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
തൃശൂര്‍ പീച്ചി പതിപ്പറമ്പില്‍ വീട്ടില്‍ കുഞ്ഞുമോന്‍ പി.വിയുടെ മകളാണ്. പീച്ചി മാറായിക്കല്‍ ഐ.പി.സി. എബനേസര്‍ സഭാംഗമായിരുന്നു ഷെമി ജോയല്‍.മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരികയാണ്. സംസ്‌കാര ശുശ്രൂഷകളുടെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും.
ഷെമി ജോയലിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭാ കുടുംബം അനുശോചനം രേഖപ്പെടുത്തി.