Image

തങ്കമ്മ എബ്രഹാം ഡാലസിൽ അന്തരിച്ചു

പി പി ചെറിയാൻ Published on 22 August, 2026
തങ്കമ്മ എബ്രഹാം ഡാലസിൽ അന്തരിച്ചു

ഡാളസ്: കണ്ടൻകുളത്തു പരേതനായ കെ. എ. എബ്രഹാമിന്റെ ഭാര്യ തങ്കമ്മ എബ്രഹാം ഡാലസിൽ അന്തരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലാംഗോട്ടിൽ കുടുംബാംഗമാണ്. ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച് വൈദികൻ റവ. റോയ് തോമസിന്റെ പിതൃസഹോദര ഭാര്യയാണ് പരേത.
ഡാലസ് സെഹിയോൻ മാർത്തോമാ സഭാംഗമായ തങ്കമ്മ ദീർഘവർഷങ്ങൾ നഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിശ്രമജീവിതം നയിച്ചു വരികയായിരുന്നു ഗാർലാൻഡ് സ്വവസതിയിൽ വെച്ച് ഓഗസ്റ്റ് 20-നായിരുന്നു മരണം സംഭവിച്ചത്

മകൻ: ഡോ. എ. ബി. എബ്രഹാം
മരുമകൾ: സൂസൻ എബ്രഹാം
കൊച്ചുമകൻ: ഈറ്റൻ എബ്രഹാം

സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കു

എബി എബ്രഹാം (214 641 9951)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക