Image

കൃഷ്ണമൂർത്തിയുടെ പി എ സി സ്ഥാനാർഥികളെ സഹായിക്കാൻ $100,000 സംഭാവന നൽകി (പിപിഎം)

Published on 22 August, 2026
കൃഷ്ണമൂർത്തിയുടെ പി എ സി സ്ഥാനാർഥികളെ സഹായിക്കാൻ $100,000 സംഭാവന നൽകി (പിപിഎം)

നവംബർ ഇടക്കാല തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തിയുടെ പി എ സി സ്ഥാനാർഥികളെ സഹായിക്കാൻ $100,000 സംഭാവന നൽകി.

Equal Opportunity Now എന്ന സംഘടന ഇല്ലിനോയിലും യുഎസിൽ മറ്റു ഇടങ്ങളിലും യോഗ്യരായ സ്ഥാനാർഥികൾക്കു വേണ്ടി ആ പണം ചെലവഴിക്കുമെന്നു കൃഷ്ണമൂർത്തി പറഞ്ഞു. Reviving American Jobs Again PAC എന്ന പേരിൽ റജിസ്റ്റർ ചെയ്ത സംഘടന രാജാ പി എ സി എന്നാണ് അറിയപ്പെടുന്നത്.

ജോലി ചെയ്തു ജീവിക്കുന്ന കുടുംബങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന ഡെമോക്രാറ്റുകളുടെ വിജയം ഉറപ്പാക്കാൻ ഈ പണം നൽകുമ്പോൾ താൻ ഒരു പതിറ്റാണ്ടിനു ശേഷം ആദ്യമായി മത്സരത്തിൽ ഇല്ലെന്നു അദ്ദേഹം പറഞ്ഞു. സെനറ്റിലേക്കു മത്സരിക്കാനുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ പരാജയപ്പെട്ട കാര്യം പക്ഷെ അദ്ദേഹം സൂചിപ്പിച്ചില്ല. 

ബാലറ്റിൽ പേരില്ലെങ്കിലും രാഷ്ട്രീയമായി താൻ സജീവമായി തന്നെ തുടരുമെന്നു കൃഷ്ണമൂർത്തി പറഞ്ഞു. ഡൽഹിയിൽ ജനിച്ച കൃഷ്ണമൂർത്തി യുഎസിലാണ് വളർന്നത്. 2017 മുതൽ ഇല്ലിനോയിൽ നിന്നു യുഎസ് ഹൗസ് അംഗമായിരുന്നു.

സ്വന്തം ഡിസ്ട്രിക്റ്റിനു പുറത്തു സ്ഥാനാർഥികളെ സഹായിക്കുന്ന സംവിധാനം ഉണ്ടാക്കിയിട്ടുള്ള ഇന്ത്യൻ അമേരിക്കൻ ജനപ്രതിനിധികളിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യൻ അമേരിക്കൻ ഡോണർമാർ ഒട്ടേറെപ്പേർ രംഗത്തു സജീവമാണു താനും.

Raja Krishnamoorthi PAC puts $100,000 into races 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക