Image

ഓണപ്പാട്ട് (ഇ-മലയാളി ഓണപ്പാട്ട്/കവിത മത്സരം : സരോജ വർഗ്ഗീസ്)

Published on 22 August, 2026
ഓണപ്പാട്ട്  (ഇ-മലയാളി ഓണപ്പാട്ട്/കവിത മത്സരം : സരോജ വർഗ്ഗീസ്)

മാവേലിപ്പാട്ടും പാടി 
ചിങ്ങക്കാറ്റോടി വരുന്നേ...
മലയാളക്കരയൊട്ടാകെ 
തിരുവോണ മഹോത്സവമായി 
പൂത്തുമ്പികൾ പാടാനെത്തി 
അത്തപൂക്കളങ്ങളൊരുങ്ങി 
മുറ്റത്തോരണക്കളിയുടെ 
കൈകൊട്ടിപ്പാട്ടിൻ മേളം 
കാണാമറയത്തരാണാവോ 
ഓലക്കുട ചൂടി നടപ്പു 
മാവേലി മന്നൻ വരവായി 
തുമ്പപ്പൂ കുടകൾ നിവർന്നു 
മലയാളി മനസ്സിലെല്ലാം 
ആഘോഷം ഓണാഘോഷം
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക