
ഓണത്തുമ്പികള്‍ പാറിവന്നെത്തി
ഓണപ്പാട്ടിന്നീണവുമായ്
ഓണപ്പൂക്കള്‍ നിറഞ്ഞൂ തൊടിയാകെ
ഓണത്തെ വരവേല്‍ക്കുവാനായ്.
മക്കളെക്കാത്തൊരു അമ്മയിരിക്കുന്നു
ഒറ്റയ്ക്കായ്, കൂട്ടിനോ ആരുമില്ല.
പണ്ടത്തെ പൊന്നിന്‍ തിരുവോണ നാളുകള്‍
ഓര്‍മതന്‍ ചില്ലയില്‍ പൂത്തുനില്‍പൂ.
അച്ഛനുമമ്മയ്ക്കും പൊന്നോമനയായ് മക്കള്‍
വീട്ടിലെന്നും സദാ സന്തോഷമേകീതും
ഊഞ്ഞാലിലാടീതും പൂക്കളമിട്ടതും
ഓണക്കോടിയണിഞ്ഞതും സദ്യ കഴിച്ചതും.
മക്കള്‍ക്ക് ജോലിയായ് വിദേശത്ത് സെറ്റിലായ്
അമ്മ വിധവയായ് ഏകാന്തവാസമായ്
ഓണത്തിനെത്തിടാം, മക്കള്‍ പറഞ്ഞിടും
വരില്ല, തിരക്കത്രെ അമ്മയ്ക്കത് ശീലമായ്.
എത്ര തിരക്കാകിലും മാറ്റിവയ്ക്കണം പെറ്റ-
യമ്മയ്ക്കായ് നാളുകള്‍, ഉപേക്ഷകളില്ലാതെ
അമ്മ ശപിക്കില്ലയെങ്കിലും, ആ കണ്ണീരില്‍
മുങ്ങിടും മക്കളേ നേടിയതൊക്കെയും.