Image

കിരൺ ഈശോ ജോർജ് (35) ന്യു യോർക്കിൽ അന്തരിച്ചു

പ്രസാദ് തീയാടിക്കൽ Published on 21 August, 2026
കിരൺ ഈശോ ജോർജ് (35) ന്യു യോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: തിരുവല്ല വെണ്ണിക്കുളം തെള്ളിയൂർ മാളിയകാമണ്ണിൽ കുടുംബാംഗമായ കിരൺ ഈശോ ജോർജ് (35) ന്യു യോർക്കിൽ അന്തരിച്ചു. പരേതനായ ജോർജുകുട്ടി ഈശോയുടെയും ഷീബ ജോർജിന്റെയും മകനാണ്. സാന്ദ്ര സഹോദരിയാണ്.

M.Tech പൂർത്തിയാക്കിയ ശേഷം കുവൈറ്റിൽ ജോലി ചെയ്തിരുന്നു. പിന്നീട് ഭാര്യ ടീനയോടൊപ്പം അമേരിക്കയിലെത്തിയ അദ്ദേഹം തുടർപഠനം പൂർത്തിയാക്കി Licensed Stationary Engineer ആയി ജോലി ചെയ്തുവരികയായിരുന്നു.  

സ്നേഹപൂർവമായ പെരുമാറ്റവും നിഷ്കളങ്കമായ ചിരിയും സൗഹൃദവും അദ്ദേഹത്തെ പരിചയപ്പെട്ടവരുടെ മനസ്സിൽ എന്നും നിലനിൽക്കും.

സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 24 ന്   രാവിലെ 10:00 മണിക്ക് Park Funeral Chapels-ൽ നടക്കും. തുടർന്ന് Lindenhurst-ലെ Breslau Cemetery യിൽ സംസ്കാരം .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക