
നല്ല മഴ. ഇനിയിപ്പോ നാളത്തേക്ക് പോരെ യാത്ര? കുറുപ്പ് ചോദിച്ചു. അയ്യോ പറ്റില്ല; അവിടെ നാളെയെത്തണം. കുറച്ച് കുഴഞ്ഞു കിടക്കാ ഓഫീസില്‍ ജോലി. പയ്യന്റെ അച്ഛന്‍ പറയുന്നത് കേട്ടു നന്ദക്കു വിഷമം കൂടി. അങ്ങിനെ തന്റെ മുറിയില്‍ തുണികള്‍ എല്ലാം ഒരു പെട്ടിയില്‍ മാറ്റി കൂട്ടത്തില്‍ ആ കമ്പു. കിഴക്കേ പറമ്പിലേക്ക് നോക്കാതെ അവള്‍ ജനല്‍ അടച്ചു. എല്ലാവരും ഉമ്മറത്തുണ്ട്. അച്ഛന്‍, അമ്മ, അനിയന്‍, മുത്തശ്ശി, മുത്തശ്ശന്‍, ബന്ധുക്കള്‍. മഴയും കാറ്റും തകൃതിയായി. അവര്‍ കാറില്‍ കയറി. അവള്‍ തിരിഞ്ഞു നോക്കാതെ യാത്രയായി. കാര്‍ തറവാട്ടു മുറ്റം കടന്നു പോയി. പെടുന്നനെ ഒരു ഒച്ചകേട്ടു. എല്ലാവരും ഓടിവന്ന് നോക്കുമ്പോള്‍ കിഴക്കേ പറമ്പില്‍, മാവ് മുറിഞ്ഞ് വീണ് കിടക്കുന്നു. എ്‌ന#റെ ദേവ്യേ...! അമ്മിണി നെഞ്ചില്‍ കയ്യ് വച്ചു. അവള്‍ പടിയിറങ്ങിയപ്പോള്‍ തന്നെ. എന്റെ അമ്മിണീ..... കാറ്രത്തല്ലേ.... വീണേ... നീയിങ്ങു വാ... എല്ലാവരും പരസ്പരം പറഞ്ഞു. 'ദുശ്ശകുനം'
രാത്രിയില്‍ എല്ലാവരുടേയും സംസാരം ആ മാവ് തന്നെയായിരുന്നു. ഇനിയിപ്പോ അവളെ അറിയിക്കണ്ട, അതുമതി കുട്ടി വിഷമിക്കാന്‍, എനിക്കറിയാമായിരുന്നു ഇതു ഇങ്ങിനെ തന്നെയാ വരൂന്ന്, നാളെ ആരേലും വിളിച്ച് ആ തടി മാറ്റിക്കണം നീയ്.... മുത്തശ്ശി മുറിയിലേക്ക് പോയി.

പന്തല്‍ പൊളിച്ചു തുടങ്ങി, അമ്മ എഴുന്നേറ്റില്ലല്ലോ? അച്ഛന്റെ കുളി കഴിഞ്ഞു, അമ്മിണി മുറിയില്‍ കയറി 'അമ്മേ', കയ്യും കാലും തണുത്തുറഞ്ഞു. അമ്മിണിയുടെ നെഞ്ചു പിടഞ്ഞു. ശബ്ദം പുറത്തു വന്നില്ല.
നിലവിളക്കിന്റെ മുന്നില്‍ മുത്തശ്ശന്‍ ഒന്നും മിണ്ടാതെ ഇരുന്നു. നന്ദയെ അറിയിച്ചില്ല. വരാന്‍ കഴിയില്ല. അവര്‍ അവിടെ എത്തിയിട്ടില്ല. പിന്നെ കര്‍മ്മങ്ങള്‍ കഴിഞ്ഞു. മാവിന്റെ തടി എടുത്തു കൂടെ വച്ചു തെക്കേ പറമ്പില്‍ ദഹിപ്പിച്ചു. ഇന്നലെ സന്തോഷം കൊണ്ടു നിറഞ്ഞ തറവാട്ടില്‍ ദുഃഖം തങ്ങി നിന്നു.
ദിവസങ്ങള്‍ കഴിഞ്ഞു. അമ്മിണി മുത്തശ്ശിയുടെ മുറിയില്‍ കയറി, കട്ടിലിലെ പുതപ്പ് കുടഞ്ഞു. ഒരു മാവിന്റെ കമ്പ്, ഇതെങ്ങിനെ അമ്മയുടെ മുറിയില്‍, അവര്‍ ആ കമ്പ് മുറ്റത്തേക്കു വലിച്ചെറിഞ്ഞു... നന്ദയുടെ പെട്ടിയിലെ അതെ കമ്പ്...
നന്ദ ഇപ്പോള്‍ ഒന്നും ഓര്‍ക്കുന്നില്ല. മുത്തശ്ശി പോയതും മാവ് പോയതുമൊക്കെയും അവള്‍ അറിഞ്ഞു, അവള്‍ സന്തുഷ്ടയാണ്, അതിനു കാരണം അവളുടെ വീട്ടില്‍ അവള്‍ തന്നെ നട്ട ഒരു മാവിന്‍ തൈ വളരുന്നു. തന്റെ എല്ലാ ദുഃഖവും പറയാന്‍ പുതിയൊരാള്‍...
ഇതാണ് എന്റെ ആദ്യ പുസ്തകം.
കയ്യിലെ പുസ്തകത്തിലൂടെ കണ്ണുകള്‍ ഓടിക്കുന്നതിനിടയില്‍ ജിജി നായര്‍ പറഞ്ഞു. അപ്പോഴും മനസ്സ് നന്ദയുടെ കൂടെയായിരുന്നു. മുത്തശ്ശി പറയുന്നത് അരിയാതെ ഒന്നുകൂടി ഓര്‍ത്തു പോയി.

നിക്കറിയോ.... അമ്മിണീ, കുഞ്ഞ നന്തന്റെ മോനെ, നന്ദയെക്കാള്‍ മൂന്നു വയസിന്റെ മുപ്പ്, ഇന്നലെ കഴിഞ്ഞപോലെ അല്ലേ, രണ്ടുപേരും ഒന്നിച്ചു കളിച്ചു വളര്‍ന്നതല്ലേ. അവന്റെ പത്താം വയസ്സിലല്ലേ പനി വന്ന് അവന്‍ പോയെ, അന്ന് ആ മാവിന്‍ ചോട്ടിലാണ് അവനെ... എന്നിട്ട് ഒരു മാവും നട്ടു. ഓ.... ഈ അമ്മ, മതി പഴയ പുരാണം. അമ്മിണി അകത്തേക്ക് പോയി. മാറി നിന്നു കരയുകയായിരുന്നു നന്ദ. എല്ലാ വിഷമങ്ങളും സന്തോഷങ്ങളും താന്‍ പങ്കുവയ്ക്കുന്നിടം, മാവിന്റെ ഓരോ ഇലകളിലും ഒരു ശ്വാസമുണ്ട്, മറ്റാര്‍ക്കും അറിയാത്ത ശ്വാസം, അവരുടെ പ്രണയം.
ഇനി ജിജിയെ പരിചയപ്പെടാം. എഴുത്തുകാരിയും ഓണ്‍ലൈന്‍ സംരംഭകയുമാണ്. ശ്രദ്ധേയമായ പതിനേഴ് കഥകള്‍ ഉള്‍പ്പെടുത്തി 'സേവ് ദി ഡേറ്റ് കഥകള്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ച ചെറുകഥ സമാഹാരം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ആദ്യ പുസ്തകത്തിലൂടെ ഒരു എഴുത്തുകാരി എന്ന മേല്‍വിലാസം വായനക്കാര്‍ക്കിടയില്‍ നേടിയെടുക്കാന്‍ ജിജി നായര്‍ക്ക് കഴിഞ്ഞു.
മൂന്ന് പെണ്‍കുട്ടികളുടെ അമ്മ
ഞാനും സഹോദരിമാരായ പ്രിയദര്‍ശിനിയും പ്രിയങ്കയും അമ്മ ഗീതാകുമാരിയും അടങ്ങിന്നതായിരുന്നു ഞങ്ങളുടെ ലോകം. അമ്മ സെന്‍ട്രല്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥയായിരുന്നാലും കുഞ്ഞു നാള്‍ മുതലേ വളരെ ശ്രദ്ധയോടും കരുതലോടും കൂടിയായിരുന്നു ഞങ്ങളെ വളര്‍ത്തിയിരുന്നത്. കാരണം നിങ്ങള്‍ മൂന്ന് പെണ്‍കുട്ടികളാണ്. ചരിച്ചുകൊണ്ട് ജിജി പറഞ്ഞു തുടങ്ങി. അച്ഛനും അമ്മയുമെല്ലാം അമ്മ തന്നെയായിരുന്നു.
കുട്ടിക്കാലം മുതല്‍ തന്നെ പണത്തിന്റെ മൂല്യം, സമ്പാദ്യം, അനാവശ്യ ചെലവുകള്‍, സ്വന്തമായി വരുമാനം കണ്ടെത്തല്‍, സ്വന്തം കാര്യത്തിന് കഴിയുന്നതും മറ്റുള്ളവരെ ആശ്രയിക്കാതിരിക്കല്‍ ഇതെല്ലാം വീട്ടില്‍ നിന്നു തന്നെ പഠിച്ചു തുടങ്ങിയതുകൊണ്ട്. അത് ജീവിത വിജയത്തിന് മുതല്‍ക്കൂട്ടായി.

തിരുവനന്തപുരം പെരുകാവ് തൈവിളയിലാണ് ഞാന്‍ ജനിച്ചത്. ഗ്രാമീണ സൗന്ദര്യം നിറഞ്ഞ സ്ഥലമായിരുന്നു. ഇന്ന് ആ സ്ഥലമെല്ലാം കോണ്‍ക്രീറ്റ് കാടുകളായി മാറി. ഇപ്പോള്‍ ഞാനും ഭര്‍ത്താവും മകനും താമസിക്കുന്നത് പൂജപ്പുര മുടവന്‍മുകള്‍ വട്ടവിളയിലാണ്. ഭര്‍ത്താവ് സിനോജ് മാരുതിയില്‍ ജോലി ചെയ്യുന്നു. മകന്‍ വൈഷണവ് എസ്. നായര്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.
എന്റെ സഹോദരിമാരായ പ്രിയദര്‍ശിനിയും പ്രിയങ്കയും കുടുംബത്തോടൊപ്പം ഖത്തറില്‍ ജോലി ചെയ്യുന്നു.
ചെറുതിലേ കഥകളും കവിതകളും എഴുതാറുണ്ടായിരുന്നു. 2018 ല്‍ സ്ത്രീകളുടെ കൂട്ടായ്മയായ 'ആഗ്നേയ' പ്രസിദ്ധീകരിച്ച കാണാമറയത്തെ കയ്യൊപ്പുകള്‍ എന്ന പുസ്തകത്തില്‍ കവിതയും കഥയും അച്ചടിച്ചു വന്നു. ആ സന്തോഷം ചെറുതല്ല. സ്വന്തമായി ഒരു പുസ്തകം എന്നത് ഏറെ നാളത്തെ കഠിനാധ്വാനമാണ്. ആ ധ്വാനത്തിന്റെ ഫലമാണ് സേവ് ദി ഡേറ്റ് കഥകള്‍.
തിരുവനന്തപുരത്തെ വിവിധ സ്‌ക്കൂളുകളിലായിരുന്നു പഠനം. ഡിഗ്രി യൂണിവേഴ്‌സിറ്റി കോളേജിലും. നഴ്‌സിംഗ് ജോലി ഉപേക്ഷിച്ചാണ് ഓണ്‍ലൈന്‍ ബിസിനസ്സിലേക്കും എഴുത്തിലേക്കും പതിയെ മാറിയത്. എന്റെ പാഷന്‍ ഞാന്‍ പ്രൊഫഷനാക്കി മാറ്റി. അതില്‍ ഞാന്‍ സംതൃപ്തയാണ്. ഒത്തിരി നല്ല സൗഹൃദങ്ങളും എനിക്കതിലൂടെ ലഭിച്ചു. എന്റെ എല്ലാ വളര്‍ച്ചയ്ക്കും കാരണം എന്റെ കുടുംബം തന്നെയാണ്.
ബിസിനസ്സിന്റെ കൂടെ എഴുത്തും കൊണ്ടുപോകുന്നു. സമയം കിട്ടുമ്പോഴെല്ലാം എഴുതിക്കൊണ്ടിരിക്കും.
ബിസിനസ്സാണോ എഴുത്താണോ ഇഷ്ടം എന്നു ചോദിച്ചാല്‍ ഒന്ന് ശ്വാസവും മറ്റൊന്ന് ജീവനുമാണെന്നാണ് ജിജി പറയുക. പത്തു വര്‍ഷമായി ഓണ്‍ലൈന്‍ ബിസിനസ്സ് രംഗത്തുള്ള ജിജി padmabyjiji.. ഒരു ബ്രാന്‍ഡായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
ഒത്തിരി ഓണ്‍ലൈന്‍ ക്ലോത്ത് ബിസിനസ്സില്‍ നിന്നും വെറൈറ്റി ആയിട്ടുള്ള എന്തെങ്കിലും ഓരോ മാസവും പദ്മയില്‍ കൊണ്ടു വരും. ഇപ്പോള്‍ Mulcotten സാരിയില്‍ തന്നെ ഡിഫ്‌റെന്റ് ആയിട്ടുള്ള പാറ്റേണ്‍ ആണ് കൊണ്ടുവന്നത്.
സംസ്ഥാനങ്ങള്‍ കടന്നുള്ള ഓരോ യാത്രകളിലും ഉത്പാദകരുടെ അടുത്ത് പോയി ക്വാളിറ്റി ഉറപ്പു വരുത്തിയും സാധാരണക്കാരന് പോലും താങ്ങാവുന്ന വിലയ്ക്കാണ് ഓരോ പ്രോഡക്ടും ഞാന്‍ നല്‍കുന്നത്. സംതൃപ്തരായ നിരവധി കസ്റ്റമേഴ്‌സുണ്ട്. അവരിലൂടെ മറ്റുള്ളവരും അറിഞ്ഞാണ് എന്റെ സംരംഭം വളരുന്നത്. ക്വാളിറ്റിയില്‍ യാതൊരുവിധ വിട്ടുവീഴ്ചയും നടത്താറില്ല. ഓരോ ആഴ്ചകള്‍ പിന്നിട്ടുള്ള യാത്രകള്‍, പുതിയ പുതിയ ഡീലര്‍മാര്‍ ഇതൊക്കെയാണ് പദ്മയുടെ വിജയം.
ഡ്രീം ക്യാച്ചര്‍, ബോട്ടില്‍ ആര്‍ട്ട്, ഇന്‍ഡോര്‍ പ്ലാന്റ്‌സ്, ആന്റിക് ജ്വല്ലറി, ടെപിള്‍ ജ്വല്ലറി, ഇതെല്ലാം ഒരു ഹോബിയാക്കി തുടങ്ങിയതായിരുന്നു. ഇപ്പോള്‍ അതെല്ലാം ബിസിനസ്സാക്കി മാറ്റി.
പത്ഭനാഭ വഴിയില്‍
കുഞ്ഞുനാള്‍ മുതലേ അമ്മൂമ്മ സാക്ഷാല്‍ ശ്രീ പത്മനാഭ സ്വാമിയുടെ കഥകളും കവടിയാര്‍ കൊട്ടാരത്തിലെ രാജാക്കന്‍മാരുടെ കഥകളുമെല്ലാം പറഞ്ഞു തന്നിരുന്നു. അത് ഒരു പരിധി വരെ എന്റെ മനസ്സിനെ സ്വാധീനിച്ചിട്ടുണ്ട്.
എല്ലാ ആറാട്ടുകളും അമ്മൂമ്മയുടെ കൂടെ ഞാന്‍ കാണആന്‍ പോകാറുണ്ട്. ഉത്രാടം തിരുനാള്‍ മഹാരാജാവിനെ കാണാനുള്ള ഭാഗ്യവും ലഭിച്ചു. തിരുവനന്തപുരം രാജവീഥികള്‍ എന്നും എന്റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു. ആ ആഗ്രഹമാണ് കവടിയാര്‍ കൊട്ടാരത്തില്‍ എത്തുന്നത്.
എന്റെ ആദ്യ പുസ്തകം പ്രകാശനം മുതല്‍ നാളിതുവരെ എന്റെ ലൈഫിള്‍ നല്ല കാര്യം വന്നാല്‍ കൊട്ടാരത്തില്‍ പോയി അശ്വതി നിരുനാള്‍ തമ്പുരാട്ടിയെ പോയി കാണാറുണ്ട്.
പങ്കജാക്ഷി എന്നായിരുന്നു അമ്മൂമ്മയുടെ പേര്. അമ്മൂമ്മ പറഞ്ഞു തന്ന പല കാര്യങ്ങളും എന്റെ ജീവിത യാത്രയ്ക്ക് മുതല്‍ക്കൂട്ടായി.
അമ്മൂമ്മ പത്മനാഭസ്വാമിയുടെ തികഞ്ഞ ഭക്തയായിരുന്നു. അങ്ങിനെ ഞാനും ഓര്‍മ്മവെച്ചനാള്‍ മുതല്‍ പത്മനാഭന്റെ അടുത്തു വരും. ഇപ്പോള്‍ വര്‍ഷങ്ങളോളമായി തിരുവനന്തപുരത്ത് ഉളള സമയത്തും വരാന്‍ പററുന്ന സമയത്തും മുടങ്ങാതെ ഇവിടെ എത്തും. അതൊരു ദിനചര്യയാണെന്ന് വേണമെങ്കില്‍ പറയാം.
എന്റെ അടുത്ത പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഞാന്‍. എന്റെ എഴുത്തിലെ കേന്ദ്രകഥാപാത്രം പത്മനാഭ സ്വാമിയാണ്.
പത്മനാഭന്റെ മണ്ണില്‍ ജനിച്ച് എന്റെ സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം ഇറക്കിവെയ്ക്കുന്ന ഇവിടുത്തെ കുറിച്ചല്ലാതെ മറ്റെന്താണഅ ഞാന്‍ എഴുതേണ്ടത്. എനിക്ക് എല്ലാം തന്നത്, നേരിനെ കാണിച്ചു തന്നത് എല്ലാം എന്റെ പത്മനാഭനാണ്. ആ വഴിയില്‍ ഒരു ദാസി മാത്രാമാണ് ഞാന്‍. കണ്ണുകള്‍ തുടച്ച് കൈകൂപ്പി ജിജി പറഞ്ഞു. പ്രസിദ്ധീകരിക്കാന്‍ പോകുന്ന പുസ്തകത്തിനും പേരും നല്‍കി 'പത്മനാഭ ദാസി'
പത്മനാഭ സ്വാമിയെക്കുറിച്ച് അടുത്തറിയാനും അവിടെ എത്തുന്ന, എത്താന്‍ ആഗ്രഹിക്കുന്ന ഓരോ ഭക്തര്‍ക്കും വളരെ പ്രയോജനകരമാകുന്ന ഒരു പുസ്തകമായിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കറകളഞ്ഞ ഭക്തിയുടെ സ്‌നേഹത്തിന്റെ, നിഷ്‌കളങ്കയായ ഒരു ഭ്ക്തയുടെ കാണിക്കയാണ്... ജിജി നായരുടെ പ്രസിദ്ധീകരിക്കാന്‍ പോകുന്ന പുസ്തകം.
ലോക പ്രശസ്തമായ ക്ഷേത്രത്തിനു മുന്നിലെ പ്രസിദ്ധമായ പത്മതീര്‍ത്ഥ കുളത്തിനരികില്‍ നിന്ന് മത്സ്യങ്ങള്‍ക്ക് ആഹാരം ന്ല്‍കുമ്പോള്‍ ക്ഷേത്ര പരിസരത്തെ തെങ്ങിന്‍ തലപ്പിലൂടെ ഒഴുകിയെത്തിയ തെന്നല്‍ ജിജിയുടെ മുടിയിഴകളിലൂടെ പത്മതീര്‍ത്ഥ പടവുകളിറഞ്ഞി കുഞ്ഞോളങ്ങളായി മാറുന്നതായി എനിക്ക് തോന്നി.
ഇ.കെ.എന്‍.
ഫോട്ടോ: ആനന്ദ്