
പാലാ: അച്ചായൻസ് ഗോൾഡിന്റെ 49-ാമത് ബ്രാഞ്ചും സോണൽ ഓഫീസും ഓഗസ്റ്റ് 21 വെള്ളിയാഴ്ച വൈകുന്നേരം 5.30-ന് പാലാ കെ.എം. മാണി ബൈപ്പാസ് റോഡിലെ ആർ.വി ജംഗ്ഷനിലുള്ള സിറിയക് പ്ലാസയിൽ പ്രവർത്തനം ആരംഭിക്കുന്നു. മദ്ധ്യകേരളത്തിൽ മാത്രം അൻപത് ബ്രാഞ്ചുകൾ എന്ന ലക്ഷ്യത്തിലേക്കെത്തുന്ന അച്ചായൻസ് ഗോൾഡിന്റെ പാലായിലെ രണ്ടാമത്തെ ശാഖയാണിത്.
പുതിയ ബ്രാഞ്ചിന്റെയും സോണൽ ഓഫീസിന്റെയും ഉദ്ഘാടനം അച്ചായൻസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീ. ടോണി വർക്കിച്ചനും ജനറൽ മാനേജർ ശ്രീ. ഷിനിൽ കുര്യനും ചേർന്ന് നിർവ്വഹിക്കും. 2005 മുതൽ വിശ്വസ്ത സേവനം നൽകിവരുന്ന അച്ചായൻസ് ഗ്രൂപ്പിന് നിലവിൽ 50-ലധികം ബ്രാഞ്ചുകളുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഏവർക്കും അച്ചായൻസിന്റെ ഓണാശംസകൾ നേരുന്നതായി ജനറൽ മാനേജർ ഷിനിൽ കുര്യൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 90612 65916, 85900 46916 എന്നീ നമ്പറുകളിലും, പ്രത്യേക എൻ.ആർ.ഐ സേവനങ്ങൾക്കായി 90723 88173 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾ www.achayansgold.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.