
യാത്രചെയ്യുമ്പോൾ
യാത്രക്കാർക്കൊപ്പം
അതായിരുന്നു രീതി
ഒരു നാളും ഒറ്റക്കിരുന്നില്ല
വിശാലതക്കൊപ്പം സഞ്ചരിക്കുമ്പോൾ
വിശാലമായിരുന്നു
ഒന്നും വിട്ടുപോകാതെ
വിരാമങ്ങളിടാതെ സഞ്ചരിച്ചു
കണ്ടതു കണ്ടും
കേട്ടതു കേട്ടും
ഒപ്പി ഒപ്പി
പലതായി പലതിനുള്ളിൽ ഒറ്റക്ക്
അതിനുള്ളിൽ പലതായി
തൊട്ടപ്പോൾ തൊട്ടതു കൂടേയും
വിട്ടപ്പോൾ വിട്ടത് അകന്നും
ആലോചനയിൽ സമാഹരിച്ചും
യാത്രചെയ്തു
അവിശ്വാസിയായ വിരുന്നുകാരനും
വിശ്വാസിയായ ഊട്ടുകാരനും
ആയിരുന്നു
നടന്നപ്പോൾ ഒരു പിമ്പും
ഇരുന്നപ്പോൾ ലൈംഗിക തൊഴിലാളിയും
കൂടെ ഉണ്ടായിരിക്കാം
എല്ലാം യാത്രയായതു കൊണ്ട്
ആരെയാണ് ഉറ്റുനോക്കുക
ആരെയാണ് വിട്ടുനോക്കുക
വിസ്തൃതമായിരുന്നു
മണൽപ്പരപ്പുകൾ
നിബിഢമായിരുന്നു കാടുകൾ
ഏകാന്തമായിരുന്നു അടിക്കടലുകൾ
പ്രതീക്ഷവച്ച സ്തൂപങ്ങൾ
ഏകാകികളായിരുന്നു
എവിടെയും അവയെ കണ്ടില്ല
കാഴ്ച എന്ന അപരിചിത൪ക്കൊപ്പം
എന്തോ ഒന്ന് കണ്ടു
പിന്നെ നിശ്ചലമായി കാലുകൾ
ആകാശത്ത് എന്തോ വരച്ചപോലെ ആയി
കൈകൾ
പിന്നെ തുറന്നതെല്ലാം അടഞ്ഞു
ഇടക്ക് ഒരു തുരുത്ത് വന്നു നിന്നു
പക്ഷികൾ പറക്കുന്നുണ്ടായിരുന്നു
അപരിചിതമായി
അവ നോക്കുന്നുണ്ടാ